ഓണ വിശേഷങ്ങൾ

ഓണ നാളുകളിൽ ഒരു ഓണ ബ്ലോഗ് ആകാമെന്ന് കരുതി. ഇന്ന് കൈ എത്തി പിടിക്കാൻ പോലും സാധ്യം അല്ലാത്ത ഓർമകളിലെ ഓണം.


നഗരങ്ങളിലെ ടെറസിലും ഇടുങ്ങിയ മുറികളിലെ പ്ലാസ്റ്റിക് വാഴ ഇലയും പ്ലാസ്റ്റിക് പൂക്കളങ്ങളും കൊണ്ട് ഉള്ള ഓണ ആഘോഷം അല്ല പണ്ടത്തെ ഓർമകളിലെ ഓണം. 


കാണം വിറ്റും ഓണം ഉണ്ണണം എന്നത് പോലെ പണ്ട് അത്തം ആകുമ്പോഴേക്കും 

ഓണത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങുകയായി.


അതിരാവിലെ ഞാനും ചേച്ചിയും നാട് മുഴുവനും നടന്നു ഒരു കൊട്ട പൂവ് ശേഖരിക്കും.എന്നിട്ട് അതു കൊണ്ട് മനോഹരം ആയ പൂക്കളം ഒരുക്കും. 

അന്ന് എല്ലാ വീട്ടിലും മത്സരം ആയിരുന്നു.

മാവേലിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പ്.


മറ്റൊരു ഓർമ ഓണം വെക്കേഷനിൽ അച്ഛൻ്റെ വീട്ടിൽ ആയിരിക്കും. അവിടെ എല്ലാം റെഡി ആയിരിക്കും. ഊഞ്ഞാൽ,കസിൻസ്, അന്താക്ഷരി, ചീട്ടു കളി എന്ന് വേണ്ട എല്ലാം. വേണ്ട എല്ലാം ഉള്ള ഇടം അല്ലേ സ്വർഗം. അവിടം സ്വർഗം ആയിരുന്നു.

ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്..

അതായത് ഓണ ദിവസം രാവിലെ മഹാബലി എല്ലാ വീട്ടിലും എത്തും എന്ന് ആണല്ലോ സങ്കല്പം. അപ്പോ വീട്ടിലെ ഒരാള് പൂജ ഒക്കെ ചെയ്തു തൃക്കാക്കര അപ്പനെ ഒക്കെ പൂജിച്ചു മാവേലിയെ എതിരേൽക്കണം. ഞാൻ ആയിരുന്നു ഈ ഓണം കൊണ്ടിരുന്നത്..അതു ചെയ്യുന്ന ആൾക്ക് പ്രത്ത്യേക ഒരു അടയും കിട്ടിയിരുന്നു. 


പൂജ എല്ലാം കഴിഞ്ഞ് 3 തവണ വാതിൽ തുറന്നു അടച്ചു മാവേലി വന്നോ പോയോ എന്ന് ചോദിക്കണം. എന്നെങ്കിലും മാവേലി ശെരിക്കും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു അന്നൊക്കെ. തിരുവാതിര ഉണ്ടാകും രാവിലെ പഴ നുറുക്കും പപ്പടവും

പിന്നീട് ഉച്ചയ്ക്ക് സദ്യ. ഈ പുളി ഇഞ്ചിയും കാളനും പായസവും കൂട്ടി തളത്തിൽ എല്ലാവരുടെ കുടെയും നിലത്ത് ഇരുന്നു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു.

മറ്റൊരു വിനോദം തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നത് ആയിരുന്നു. ഓണം ആയാൽ ഓണാത്തുമ്പി കളെ കൂട്ടത്തോടെ കാണം..ഒന്നിനെ പിടിച്ചു കാലിൽ ചരട് കെട്ടി കല്ല് എടുപ്പിക്കും. കുറച്ച് ക്രൂരത ആണ്. പക്ഷേ തുമ്പിയെ കൊല്ലാൻ ഒന്നും അല്ല ഈ കളി കഴിഞ്ഞാൽ പറത്തി വിടാറുണ്ട്.


ഓണം ആയാൽ പുലി ഇറങ്ങും. പേടിക്കേണ്ട. ഒറിജിനൽ അല്ല പുലിയും വേട്ടക്കാരനും ഉണ്ടാകും .രസം ആണ് കാണാൻ. പാട്ടൊക്കെ വെച്ച് പുലിയും വേട്ട കാരനും തുള്ളും.


മറ്റു ഓർമ ഒന്നാം ആകുമ്പോൾ ആണ് പുതിയ ഉടുപ്പുകൾ ഒക്കെ കിട്ടുക. ഓണത്തിൻ്റെ ആണ് കുളിച്ചു പുതിയ ഉടുപ്പൊക്കെ ഇട്ടു നിന്നിരുന്നു. ഇന്ന് ആ പുതുമ ഇല്ല. 


അതു പോലെ ആയിരുന്നു ഓണത്തിന് ഒരു പാട് പുതിയ സിനിമകൾ ഉണ്ടാകും

.എല്ലാവരും കൂടി വണ്ടി ഒക്കെ എടുത്തു സിനിമയ്ക്ക് പോയിരുന്നു.ഇന്നത്തെ പോലെ അല്ല അന്ന് ക്യൂ നിന്ന് വിയർത്തു കുളിച്ചിട്ട് വേണം ടിക്കറ്റ് വാങ്ങാൻ. അതും ചില സമയങ്ങളിൽ ഏറ്റവുംമുന്നിലെ സീറ്റ് ആയിരിക്കും. പക്ഷേ അതു ഒരു സന്തോഷം ആയിരുന്നു.


അതു പോലെ തന്നെ ഓണം ആയാൽ വടം വലി മത്സരങ്ങൾ മറ്റു ക്ലബ് കളിലെയും വായന ശാല കളിലെയും ഒക്കെ പരിപാടികൾ ഉണ്ടായിരുന്നു. സമയം പോകുന്നത് അറിയില്ല. 


ഓണം മലയാളി കളുടെ ഒരു പ്രമുഖ സ്വകാര്യ അഹങ്കാരം ആണ്. ഓണ ക്കളികളും ഓണ പൂക്കള വും വിഭവ സമൃദ്ധമായ സദ്യയും ഒക്കെ ആയി സന്തോഷവും സമൃദ്ധി യും സമാധാനവും നിറഞ്ഞ ഓണ ആശംസകൾ എല്ലാവർക്കും നേരുന്നു.





Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും