സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും

 ഇപ്പോളത്തെ വിഷയം സിനിമ  ആണല്ലോ.അപ്പോ അതിനെ 

കുറിച്ച് രണ്ടു വാക്ക്.


സിനിമ ഒരു മായിക ലോകം ആണ്.അതിൽ ചെന്നു പച്ച പിടിക്കാൻ എളുപ്പം അല്ല. 


ഞാൻ സിനിമ സെറ്റ് അല്ലെങ്കിൽ താരങ്ങളെ ആദ്യം കാണുന്നത് പുറപ്പാട് എന്ന സിനിമ യുടെ സെറ്റിൽ ആണ്.ഞങ്ങളുടെ ഗ്രാമത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിലെ ഒട്ട് മിക്ക താരങ്ങളും ഉള്ള സിനിമ ആയിരുന്നു അത്.മമ്മൂട്ടി വീടിൻ്റെ മുന്നിലൂടെ ബൈക്കിൽ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു.


എന്ന് ഇവർ ഈ പറയുന്നതു പോലെ ഡ്രസ്സ് മാറാനും മറ്റും മറ കെട്ടിയിട്ടു ആണ് ഇവർ ഒക്കെ ചെയ്തിരുന്നത്. വാസന്തിയും ലക്ഷ്മിയും ഷൂട്ടിംഗ് ലൊക്കേഷൻ അവിടെ തന്നെ ആയിരുന്നു. അവർ സീൻ കളുടെ ഇടയിൽ ഒരു പഴയ വാനിൽ കയറി ആയിരുന്നു ഡ്രസ്സ് ചേഞ്ച് ഒക്കെ ചെയ്തിരുന്നത്. ഇന്ന് ഇത് കാരവാൻ ആയി ഒളി കാമറ ആയി അങ്ങനെ.


അപ്പോ പറഞ്ഞു വെരുന്നത് അഡ്ജസ്റ്‌മെൻ്റും ബാക്കി വല്യേട്ടൻ മാരുടെ പവർ ഗ്രൂപ്പിസവും ആണ്. 


പണ്ട് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്..പണ്ടത്തെ സിനിമ ചെന്നൈ അടിസ്ഥാനം ആക്കി ആയിരുന്നു. ഒരു ദിവസം രാത്രി രണ്ടു സഹോദരി മാരായ പ്രമുഖ നടിമാരെ സംവിധായകൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. 


2000 ത്തിൽ നടന്ന കാര്യം ആണ്. ഒരു പ്രമുഖ സംവിധായകൻ. അദ്യേഹം ഹോട്ടൽ മുറിയിൽ ഇരിക്കുകയെ ഉള്ളൂ. 100 കണക്കിന് ജൂനിയർ ആർട്ടിസ്റ്റ് കളെ കൊണ്ട് വരും. അതെ ഹോട്ടലിൽ താമസിപ്പിക്കും. മെയിൻ ഷോട്ട് കൾ എടുക്കനെ അദ്യേഹം പോകുകയുള്ളൂ.

ബാക്കി നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഇത് നടന്ന സംഭവത്തിൻ്റെ ഒരു ചെറിയ ശകലം മാത്രം. 


ഇത് പവർ ഗ്രൂപ്പിനെ എതിർത്തു പറയുന്ന ഒരു സംവിധായകനെ കുറിച്ച് ആണ്.


ഈ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രമുഖ നടി ഇപ്പോൾ ചാനെലിൽ വന്നു സിനിമയിൽ നിന്ന് പോയതിൻ്റെ കാരണം പറയുന്നത് കേട്ടിരുന്നു. 


പണ്ട് ഈ പത്രവും സിനിമ വാരികയും ഉണ്ടായിരുന്നു ഉള്ളൂ. അതിൽ എഴുതിയിരുന്ന കാര്യങ്ങൾ ഒക്കെ തന്നെ ആണ് ഇപ്പൊ ചാനെലിൽ വിളിച്ചു പറയുന്നത്. ഇപ്പൊ ക്യാമറകൾ നാല് ചുറ്റും ഉണ്ട്..തുറന്നു പറയാൻ വാർത്ത സമ്മേളനം ഒന്നും വേണ്ട. ഒരു എഫ്ബി ലൈവ് ഇട്ടാൽ മതി.


പണ്ടത്തെ ഹാസ്യ നടന്മാരെ കളിയാക്കി എല്ലാവരും പറയാറുണ്ട്. അവർ ലൈംഗിക ചുവ യോടെ ആണ് സംസാരിച്ചിരുന്നത് എന്ന്. ഇപ്പോളത്തെ ആര് ആണ് അതൊന്നും ഇല്ലാതെ സംസാരിക്കുന്നത്. എല്ലാ ഇൻ്റർവ്യൂ കളിലും അത്യാവശ്യത്തിന് ഇതെല്ലാം ചേർക്കുന്നുണ്ട്.


അപ്പോ ഇത് ആന്നും ഇന്നും ഏതാണ്ട് ഒരു പോലെ ആണ്..സംഘടന ഒരു കൂട്ടം ആൾക്കാർ കൈ അടക്കിയാൽ ഇത് ഏതു രംഗത്തും ആവർത്തിക്കും. സംഘടനക്ക് എന്തിന് ആണ് ഗ്രൂപ്പ്. എല്ലാ കൊല്ലവും ആൾക്കാർ മാറി മാറി വരട്ടെ. അപ്പോ കാലത്തിനു അനുസരിച്ച് ഉള്ള മാറ്റ്റങ്ങളും സ്ത്രീകൾക്ക് വേണ്ട സംരക്ഷണവും തനിയെ വന്നോളും.


എല്ലാവരും തുറന്നു പറയട്ടെ. മാറ്റങ്ങൾ വരട്ടെ. സ്ത്രീകളും നേതൃ സ്ഥാനങ്ങളിലേക്ക് വരട്ടെ. തുറന്ന സമീപനം ആണ് എല്ലാ രംഗത്തും ആവശ്യം. അവരവരുടെ ശരീരവും മനസ്സും അവരവർക്ക് സ്വന്തം..അതിൽ അച്ഛനും അമ്മക്കും അമ്മാവനും ഭർത്താവിനും നാട്ടുകാർക്കും ഒന്നും അധികാരം ഒന്നും ഇല്ല. ഇത് മനസ്സിലാക്കിയാൽ പിന്നെ അഡ്ജസ്ട്മെൻ്റും പവർ കാണിക്കലും ഒക്കെ നിൽക്കും.


കാഴ്ചപ്പാട് 21 ആം നൂറ്റാണ്ടിൽ മാറ്റി എഴുതേണ്ടത് ആണ്.അവരവർ സ്വതന്ത്രമായി ജീവിക്കട്ടെ. എല്ലാത്തിനും കുറ്റവും കുറവും പറയാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ ജീവിതം സ്വർഗം. 


ശുഭ ദിനം.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ