ഇത് ഒരു സാക്ഷാത്കാര ത്തിൻ്റെ കഥ ആണ്. നമ്മൾ നിൽക്കുന്നത് ഒരു മലഞ്ചെരുവിൽ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ മകൻ. മലഞ്ചെരുവും കുഗ്രാമവും ഒക്കെ ആയതു കൊണ്ട് ഒന്നിനും അധികം ചിലവ് ഇല്ല..വെള്ളം വെളിച്ചം ശുദ്ധ വായു എല്ലാം സൗജന്യം പിന്നെ സൊസൈറ്റി യില് നിന്ന് കിട്ടുന്ന പൂത്ത സാധനങ്ങൾ. നഗരങ്ങളുമായി ഒരു ബന്ധവും ഇല്ല. എല്ലാവരും നല്ല സഹകരണത്തിൽ ജീവിച്ചിരുന്ന നാട്ടുകാരും എല്ലാ കൊല്ലവും ഉരുൾ പൊട്ടലുകൾ ഉണ്ടായിരുന്ന ഒരു നാട്. അവിടെ ഒരു ക്ലബ് ഉണ്ടായിരുന്നു. ഓഫീസർ മാർക്ക് ചീട്ട് കളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അടുപ്പിച്ചു ഫുട്ബോൾ ഗ്രൗണ്ട് ടേബിൾ ടെന്നീസ് കോർട്ട് ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട് ഉണ്ടായിരുന്നു. അച്ചന് അത്യാവശ്യം സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായിരുന്നത് കൊണ്ട് കളിക്കാൻ പോയതിന് ചീത്ത ഒന്നും പറയാറ് ഇല്ല. എല്ലാവരും ടേബിൾ ടെന്നീസ് ആയിരുന്നു പോയിരുന്നത്..അഛൻ മുട്ട കളി എന്നാണ് പറഞ്ഞു കളിയാക്കിയിരുന്നത്.അവിടുന്നു കളിച്ചാൽ നേരെ സ്റ്റേറ്റ് ആണ്..പിന്നെ ബോർഡിൽ 30 മാർക്കും കിട്ടും. പക്ഷേ എനിക്ക് അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പൊ പറഞ്ഞു വന്നത് ബാഡ്മിൻ്റൺ. അഛൻ ആണ് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച...
Samee's blog
Read, Comment and Share