വീണ്ടും ഒരു വിഷു
അങ്ങനെ വീണ്ടും ഒരു വിഷുക്കാലം വരവായി.
ഇത്തവണ ഒരു ഉണ്ണിക്കണ്ണൻ കൂടി ഉണ്ട് വിഷു സദ്യ ഉണ്ണാൻ.അതു കൊണ്ട് സന്തോഷം ഇരട്ടി ആണ്. പാക്കറ്റിൽ വാങ്ങിയ കണിക്കൊന്നയും ഇൻസ്ട മാർട്ടിലെ സിന്ധൂർ മാങ്ങ യൂം കളർ ഇല്ലാത്ത വെള്ളരിക്കയുമായി ഒരു കണി.
വിഷുക്കാലം പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു ചെറുപ്പത്തിൽ. സമ്മർ വെക്കേഷൻ. വിഷു കഴിഞ്ഞാൽ ഉടനെ എൻ്റെ പിറന്നാൾ..എല്ലാം കൂടി എനിക്കു കുറച്ചു മുൻകൈ കിട്ടുന്ന ആകെ ഉള്ള സമയം. എല്ലാവർക്കും നല്ല കാര്യം. ഇത് പോലെ. ആയിരുന്നൂ എന്നും എങ്കിൽ എന്ന് തോന്നിയിരുന്ന കാലം.
പണ്ട് വിഷുക്കൈനീട്ടം ആയിരുന്നൂ വിഷു എന്നാല്. മുത്തച്ഛൻ തന്നിരുന്ന പുത്തൻ പുത് നോട്ടുകളും നാണയങ്ങളും മുത്തച്ഛൻ്റെ വീട്ടിലെ ആ വിഷു ക്കാലവും ഇനി ഒരിക്കലും തിരിച്ചു വരില്ല. ആ തളത്തിൽ എല്ലാവരും കൂടി നിലത്ത് ഇല ഇട്ടു കഴിച്ചിരുന്ന സദ്യയുടെ സ്വാദ് ഇന്നും നാവിൽ ഉണ്ട്.
എത്രയൊ തരത്തിൽ ഉള്ള മാങ്ങകൾ ഉണ്ടായിരുന്നു അന്നൊക്കെ. ഒരു കടും പച്ച കളർ ഉള്ള മാങ്ങ ഉണ്ടായിരുന്നു. അത്രയും മധുരം ഉള്ള മാങ്ങ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല. വിഷുപക്ഷി യുടെയും ഉപ്പൻ്റെയും സംഗീതം നിറഞ്ഞു നിന്നിരുന്നു ആ വിഷുക്കാലം മുഴവൻ.
അതു പോലെ പുതിയ സിനിമ കൾ കാണാൻ ഉള്ള അവസരവും വിഷു ക്കാലത്തെ ഉണ്ടാകാറുള്ളൂ. എന്നാല് അല്ലേ സ്കൂൾ തുറക്കുമ്പോൾ ഈ കഥകൾ പോയി പറഞ്ഞ് ആൾ ആകാൻ പറ്റൂ.
ഒരു നിമിഷം സമയം നിർത്തി വെച്ചു ആ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ തോന്നുന്നു. അയ്യോ ഇൻസ്റ്റ മിക്സ് പാ ലട മിക്സ് അടുപ്പത്ത് കിടക്കുന്നു. ടൈം ട്രാവൽ ഒക്കെ നിർത്തി തിരിച്ചു റിയാലിറ്റി യിലേക്ക്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.