അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ
അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ എൻ്റെ മുത്തച്ഛൻ്റെ ഡയറിക്കുറിപ്പുകൾ നിന്നുള്ള ഒരു ശകലം ആണ്.കുറച്ച് ശകലങ്ങൾ ഞാൻ ആണ് എഴുതിയത് മുത്തച്ഛൻ പറഞ്ഞു തന്നിട്ട്. മുത്തച്ഛൻ്റെ വാക്കുകൾ ഇതായിരുന്നു "എൻ്റെ ഓർമകളിൽ നിന്നും സമി എഴുതിയത്" ഞാൻ അന്ന് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.കാലത്ത് ഇടവേളയിൽ ക്ലാസ്സ് ടീച്ചർ എന്നെ വിളിച്ചു ഒരാളെ ചൂണ്ടി കാണിച്ചു "ദേ പോകുന്നു നിൻ്റെ അച്ഛൻ". അങ്ങനെ ഞാൻ ആദ്യമായി എൻ്റെ അച്ഛനെ വളരെ കാലത്തിനു ശേഷം കാണുകയാണ്.കുറച്ച് നേരം നോക്കി നിന്നു. പിന്നെ ക്ലാസ്സിൽ വന്നിരുന്നു. പിന്നീട് എനിക്ക് ഓർമ വന്നു.വളരെ കുട്ടി ആയിരിക്കുമ്പോൾ അച്ഛൻ ഒരു ചെയിൻ വാച്ച് എനിക്ക് തന്നതൂം അത് ഞാൻ കൊണ്ട് നടന്നതും.അതിനു ശേഷം ഇപ്പോൾ ആണ് അച്ഛനെ കാണുന്നതും പരിചയപ്പെടുന്നതും. അക്കാലത്ത് ഞങ്ങൾ നല്ല സ്ഥിതിയിൽ ആയിരുന്നു. വല്യമ്മാവൻ സൈക്കിൾ ആയിരുന്നു യാത്ര ചെയ്തിരുന്നത്.അമ്മ കുട്ടി കാലത്ത് സ്കൂളിൽ പോയിരുന്നത് കുതിര വണ്ടിയിൽ ആയിരുന്നുവത്രെ. അമ്മൂമ്മ ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ മരിച്ചു പോയിരുന്നു, എന്നെ വളർത്തിയതും ലല്ലിച്ചതും മുത്തശ്ശി ആയിരുന്നു. വീട്ടിൽ എൻ്റെ കുട്ടിക്കാലത്ത...