ആഘോഷങ്ങൾ മലയാളിക്ക് പുത്തരി ഒന്നും.അല്ലല്ലോ. പക്ഷേ അന്യ സംസ്ഥാന മലയാളികൾക്ക് ഓണാഘോഷം ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്ന് ആണ്. അങ്ങനെ പ്രതീക്ഷിച്ചു ഇരുന്ന വിഎം എ ഓണം വരവായി. പതിവ് രീതികൾ പ്രതീക്ഷിച്ച് എത്തിയവരെ ഞെട്ടിച്ച ദിവസം ആയിരുന്നു ആദ്യ ദിവസം. പൂക്കളം കൊണ്ട് ഇന്ദ്രജാലം കാണിച്ച നമ്മുടെ കൂട്ടുകാരും വരകൾ കൊണ്ട് നിറക്കൂട്ട് ചാലിച്ച കുട്ടിപ്പട്ടാളവും ഒക്കെ ആയി പാതി ദിനം കടന്നു പോയി. ഉച്ച കഴിഞ്ഞതോടെ ഉത്സവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് വടം വലി. അവതാരകർ മത്സരിച്ചു കമൻ്ററി നടത്തി ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. പതിവ് പോലെ പാപ്പന്മാർ ഒരു കൂസൽ പോലും ഇല്ലാതെ വന്നു എവർ റോളിംഗ് ട്രോഫി നാലാമത് ജയിച്ചിട്ട് പോയി. ജയിക്കാനായി ജനിച്ചവർ. തെരഞ്ഞെടുത്ത ഫുഡ് ട്രക്കുകൾ മറ്റൊരു ആകർഷണം ആയിരുന്നു. നല്ല നാടൻ മലയാളി കടി കളും കുലുക്കി സർബത്ത് ഒക്കെ ആയി മനസും വയറും നിറഞ്ഞ പ്രതീതി. നമ്മുടെ നാടൻ ഭക്ഷണത്തിന് പകരo വേറെ ഒന്നും വരില്ല. തീർന്നില്ല.പാട്ടും ഡാൻസും ആയി പിന്നെയും എത്രയോ സമയം പിന്നെയും കടന്നു പോയി. ആരും ഇടക്ക് എഴുന്നേറ്റു പോയതായി തോന്നിയില്ല. തിരക്ക് കൂടിക്കൊണ്ടിരു...
Read, Comment and Share