ജലദോഷി ആയി ഉത്രാടപ്പാച്ചിലിൽ ഒന്നിലും പെടാതെ മെത്തയിൽ കിടന്നിരുന്ന ഞാൻ പെട്ടെന്ന് എഴുനേറ്റു. ഒരു റീലിൽ ഓണസദ്യ എന്ന ഒരു ബോർഡും കേരള വിഭവങ്ങളും നിരത്തി വെച്ചിരിക്കുന്നു. ഒരു കാന്റീൻ ആണെന് തോനുന്നു. കൂടാതെ ഓണപ്പാട്ടു മിക്സ് ചെയ്തിരിക്കുന്നു. ആരോ ലൈക്കിനും കമ്പനിയിലെ ആൾക്കാരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെന്നു മനസ്സിലായി. കമന്റ് ഇട്ടു. പുറകേ ന്യായീകരണ തൊഴിലാളികൾ ഇറങ്ങി. മതി ആക്കി.ബ്ലോഗ് ത്രെഡ് കിട്ടിയല്ലോ. അപ്പൊ പറഞ്ഞു വന്നത് ഓണം ഓണസദ്യ ഓണചിട്ടകൾ ഇതൊന്നും അറിയാത്ത മലയാളികൾ ആണ് നമുക്കു ചുറ്റും , എന്തിനു എന്റെ കുട്ടികൾ അടക്കം. ഇപ്പോളൊണം എന്നാൽ സെറ്റ് സാരി കസവു മുണ്ടു പ്രിന്റ് ഷർട്ട് ഓണസദ്യ. കഴിഞ്ഞു. എന്താണ് ഓണം എന്തിനു ആണ് ഓണം ഇത് എത്ര ആൾക്ക് അറിയാം. ഞാൻ ജനിച്ചത് കേരളത്തിൽ ആയതു കൊണ്ടും എന്റെ വീട്ടുകാരും നാട്ടുകാരും പറഞ്ഞു തന്ന കഥകളും.ആചരിച്ച രീതികളും ആണ് എനിക്ക് ഓണം. ഇന്ന് ഗൂഗിളിൽ അടിച്ചാൽ ഓണകഥകൾ വരും. അതല്ലല്ലോ ഓണം. പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ ദേവേന്ദ്രന്റെ കുശുമ്പ് കാരണം കൃഷ്ണൻ വാമനൻ ആയി വന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. എന്തിനാ അന്ന് കേരളത്തിൽ കള്ള...