അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ

 അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ


എൻ്റെ മുത്തച്ഛൻ്റെ ഡയറിക്കുറിപ്പുകൾ നിന്നുള്ള ഒരു ശകലം ആണ്.കുറച്ച് ശകലങ്ങൾ ഞാൻ ആണ് എഴുതിയത് മുത്തച്ഛൻ പറഞ്ഞു തന്നിട്ട്. മുത്തച്ഛൻ്റെ വാക്കുകൾ ഇതായിരുന്നു "എൻ്റെ ഓർമകളിൽ നിന്നും സമി എഴുതിയത്"


ഞാൻ അന്ന് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.കാലത്ത് ഇടവേളയിൽ ക്ലാസ്സ് ടീച്ചർ എന്നെ വിളിച്ചു ഒരാളെ ചൂണ്ടി കാണിച്ചു "ദേ പോകുന്നു നിൻ്റെ അച്ഛൻ". അങ്ങനെ ഞാൻ ആദ്യമായി എൻ്റെ അച്ഛനെ വളരെ കാലത്തിനു ശേഷം കാണുകയാണ്.കുറച്ച് നേരം നോക്കി നിന്നു. പിന്നെ ക്ലാസ്സിൽ വന്നിരുന്നു.


പിന്നീട് എനിക്ക് ഓർമ വന്നു.വളരെ കുട്ടി ആയിരിക്കുമ്പോൾ അച്ഛൻ ഒരു ചെയിൻ വാച്ച് എനിക്ക് തന്നതൂം അത് ഞാൻ കൊണ്ട് നടന്നതും.അതിനു ശേഷം ഇപ്പോൾ ആണ് അച്ഛനെ കാണുന്നതും പരിചയപ്പെടുന്നതും.


അക്കാലത്ത് ഞങ്ങൾ നല്ല സ്ഥിതിയിൽ ആയിരുന്നു. വല്യമ്മാവൻ സൈക്കിൾ ആയിരുന്നു യാത്ര ചെയ്തിരുന്നത്.അമ്മ കുട്ടി കാലത്ത് സ്കൂളിൽ പോയിരുന്നത് കുതിര വണ്ടിയിൽ ആയിരുന്നുവത്രെ. അമ്മൂമ്മ ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ മരിച്ചു പോയിരുന്നു, എന്നെ വളർത്തിയതും ലല്ലിച്ചതും മുത്തശ്ശി ആയിരുന്നു. വീട്ടിൽ എൻ്റെ കുട്ടിക്കാലത്ത് പല താ വഴിയിലുമായി വളരെ കുട്ടികൾ ഉണ്ടായിരുന്നു.  അതിനാൽ കളിക്കാനും കൂട്ട് കൂടുവാനും കുട്ടികൾ ധാരാളം ഉണ്ടായിരുന്നു.


അമ്മ അമ്പലത്തിലെക്കും മറ്റും പോകുമ്പോൾ അനിയനെ എടുത്തും എൻ്റെ കൈ  പിടിച്ചും യാത്ര ചെയ്തിരുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു. വീട്ടിൽ ധാരാളം ആൾക്കാർ ദിവസേന  വന്നും പോയ്കൊണ്ടും ഇരുന്നു. മുത്തശ്ശി അവരെ സത്കരിക്കുവാനും ആശ്വസിപ്പിക്കാനും വളരെ സമയം ചിലവഴിച്ചിരുന്നു. ഓണം വിഷു തിരുവാതിര ഈ അവസരങ്ങളിൽ വീട്ടിൽ ഉള്ളവർക്ക് പുറമേ കുടിയാൻ മാരും പണിക്കാരും സദ്യകളിൽ പങ്കു കൊണ്ടിരുന്നു. അവർ ഈ സദ്യ കളിൽ ഉണ്ട് കൊണ്ടിരിക്കുന്നതും അവരുടെ ആഹ്ലാദ തുടിപ്പുകളും ഞാൻ ഇപ്പോഴും എൻ്റെ കൺമുന്നിൽ കാണുന്നു.



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും