2024 ആണല്ലോ. ഇന്ന് വെറുതെ വാട്ട്സ്ആപ് നോക്കിയപ്പോൾ ഒരു ഇലക്ട്രിക് കാർ പരസ്യം. അപ്പോഴാണ് ഓർത്തത് ഇത് തന്നെ ഇന്നത്തെ ബ്ലോഗ് ആക്കാമെന്ന്. കാറുകൾ എല്ലാവർക്കും ഒരു വീക്നെസ് ആണല്ലോ. ഒരു ശരാശരി മലയാളിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും എന്നും. ഒരു ഹോണ്ട സിറ്റി എങ്ങനെ എങ്കിലും സ്വന്തം ആക്കണം. എത്രയോ കൂട്ടുകാർ എന്നും ഇന്നും അത് തന്നെ വാങ്ങുന്നു. കാർ വാങ്ങിയാൽ പിന്നെ കുറച്ച് ദിവസം അത് തേച്ചു മിനുക്കി പൊടി അടിക്കാതെ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ എക്സ്ട്രാ കളും കയറ്റി ഏതോ നിധി കിട്ടിയ പോലെ നോക്കി ഇരിക്കാത്ത ആരാണ് ഉള്ളത്. നാട്ടുകാരെ കുറ്റം പറയുന്ന കൂട്ടത്തിൽ എനിക്ക് പറ്റിയ അബദ്ധങ്ങൾ കൂടി പറയാം. പണ്ട് ഇത് പോലെ ഒരു ആഗ്രഹം. നേരെ പരസ്യം കണ്ട് പരിചയം ഉള്ള ഡ്രൈവറെ വിളിച്ച് പോയി. ഒരു എസ്റ്റ്റ്റീം ആയിരുന്നു. അതും ഡീസൽ. കുറെ നാളായി നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഡ്രൈവർ എന്തൊക്കെയോ നോക്കി. എല്ലാം പെട്ടെന്നായിരുന്നു. വിജയ ശ്രീലാളിതൻ ആയി വീട്ടിൽ തിരിച്ചു എത്തി. ഡീസൽ ഒന്ന് കാണിച്ചാൽ എത്ര ദൂരം പോലും.പോകുന്ന വണ്ടി. ഫാൻസി നമ്പർ. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ഒരു വീൽ തുരുമ്പ് പിടിച്ച കാര്യ
ആദ്യമായി എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഗുരു ജനങ്ങൾക്കും സ്വാഗതം. ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും കൃതജ്ഞതയൂം അറിയിക്കട്ടെ. 30 കൊല്ലങ്ങൾ മുമ്പ് ഉള്ള ഓർമയുടെ പുസ്ത താളുകളിൽ നിന്ന് അടർത്തി എടുത്ത കുറച്ച് ശകലങ്ങൾ ഈ നിമിഷം ഓർത്തു പോകുന്നു. തൊണ്ണൂറുകളൂടെ ആരംഭം അന്ന് ഞാൻ ഗവണ്മെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത് 7 വരെ..അന്നത്തെ കാല ഘട്ടത്തിൽ പ്രൈവറ്റ് സ്കൂൾ എന്നത് എല്ലാവർക്കും സാധ്യം ആയിരുന്നില്ലല്ലോ.. അന്ന് മുക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവായി ഗവണ്മെൻ്റ് പ്രൈമറി യിൽ വിലസിയിരുന്ന കാലം. 7th ശേഷം എവിടെ വിടും എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത. അച്ഛന് സൈനിക സ്കൂളിലോ നവോദയ ഒക്കെ യോ ആയിരുന്നു താൽപര്യം. പിന്നെ ഇംഗ്ലീഷ് മീഡിയം st george don bosco അങ്ങനെ. പിന്നെ ചേച്ചി ഇവിടെ ആയിരുന്നത് കൊണ്ട് എന്നെ ഇവിടെ ചേർത്തു . ഞങ്ങൾക്ക് കെഎസ്ഇബി ബസ് ഉണ്ടായിരുന്നു സ്കൂളിൽ വരാൻ. അതിൽ വന്നിരുന്നു എങ്കിലും ചില ദിവസങ്ങളിൽ ലോക്കൽ ബസിൽ ST കൊടുത്തും പോയിരുന്നു. ആദ്യ ദിവസങ്ങളിൽ എനിക്ക് നല്ല പേടി ആയിരുന്നു. Pvt സ്കൂൾ എങ്ങനെ ആണെന്ന് അറിയില്ല. പോരാത്തതിന് ചേച്ചി ഉണ്ട് സ്കൂളിൽ. പക്ഷേ പതുക്കെ പതുക്കെ കൂട്ടുക
ഇപ്പോളത്തെ വിഷയം സിനിമ ആണല്ലോ.അപ്പോ അതിനെ കുറിച്ച് രണ്ടു വാക്ക്. സിനിമ ഒരു മായിക ലോകം ആണ്.അതിൽ ചെന്നു പച്ച പിടിക്കാൻ എളുപ്പം അല്ല. ഞാൻ സിനിമ സെറ്റ് അല്ലെങ്കിൽ താരങ്ങളെ ആദ്യം കാണുന്നത് പുറപ്പാട് എന്ന സിനിമ യുടെ സെറ്റിൽ ആണ്.ഞങ്ങളുടെ ഗ്രാമത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിലെ ഒട്ട് മിക്ക താരങ്ങളും ഉള്ള സിനിമ ആയിരുന്നു അത്.മമ്മൂട്ടി വീടിൻ്റെ മുന്നിലൂടെ ബൈക്കിൽ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു. എന്ന് ഇവർ ഈ പറയുന്നതു പോലെ ഡ്രസ്സ് മാറാനും മറ്റും മറ കെട്ടിയിട്ടു ആണ് ഇവർ ഒക്കെ ചെയ്തിരുന്നത്. വാസന്തിയും ലക്ഷ്മിയും ഷൂട്ടിംഗ് ലൊക്കേഷൻ അവിടെ തന്നെ ആയിരുന്നു. അവർ സീൻ കളുടെ ഇടയിൽ ഒരു പഴയ വാനിൽ കയറി ആയിരുന്നു ഡ്രസ്സ് ചേഞ്ച് ഒക്കെ ചെയ്തിരുന്നത്. ഇന്ന് ഇത് കാരവാൻ ആയി ഒളി കാമറ ആയി അങ്ങനെ. അപ്പോ പറഞ്ഞു വെരുന്നത് അഡ്ജസ്റ്മെൻ്റും ബാക്കി വല്യേട്ടൻ മാരുടെ പവർ ഗ്രൂപ്പിസവും ആണ്. പണ്ട് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്..പണ്ടത്തെ സിനിമ ചെന്നൈ അടിസ്ഥാനം ആക്കി ആയിരുന്നു. ഒരു ദിവസം രാത്രി രണ്ടു സഹോദരി മാരായ പ്രമുഖ നടിമാരെ സംവിധായകൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ