സ്കൂൾ ദിനങ്ങൾ
ആദ്യമായി എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഗുരു ജനങ്ങൾക്കും സ്വാഗതം. ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും കൃതജ്ഞതയൂം അറിയിക്കട്ടെ. 30 കൊല്ലങ്ങൾ മുമ്പ് ഉള്ള ഓർമയുടെ പുസ്ത താളുകളിൽ നിന്ന് അടർത്തി എടുത്ത കുറച്ച് ശകലങ്ങൾ ഈ നിമിഷം ഓർത്തു പോകുന്നു. തൊണ്ണൂറുകളൂടെ ആരംഭം അന്ന് ഞാൻ ഗവണ്മെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത് 7 വരെ..അന്നത്തെ കാല ഘട്ടത്തിൽ പ്രൈവറ്റ് സ്കൂൾ എന്നത് എല്ലാവർക്കും സാധ്യം ആയിരുന്നില്ലല്ലോ.. അന്ന് മുക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവായി ഗവണ്മെൻ്റ് പ്രൈമറി യിൽ വിലസിയിരുന്ന കാലം. 7th ശേഷം എവിടെ വിടും എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത. അച്ഛന് സൈനിക സ്കൂളിലോ നവോദയ ഒക്കെ യോ ആയിരുന്നു താൽപര്യം. പിന്നെ ഇംഗ്ലീഷ് മീഡിയം st george don bosco അങ്ങനെ. പിന്നെ ചേച്ചി ഇവിടെ ആയിരുന്നത് കൊണ്ട് എന്നെ ഇവിടെ ചേർത്തു . ഞങ്ങൾക്ക് കെഎസ്ഇബി ബസ് ഉണ്ടായിരുന്നു സ്കൂളിൽ വരാൻ. അതിൽ വന്നിരുന്നു എങ്കിലും ചില ദിവസങ്ങളിൽ ലോക്കൽ ബസിൽ ST കൊടുത്തും പോയിരുന്നു. ആദ്യ ദിവസങ്ങളിൽ എനിക്ക് നല്ല പേടി ആയിരുന്നു. Pvt സ്കൂൾ എങ്ങനെ ആണെന്ന് അറിയില്ല. പോരാത്തതിന് ചേച്ചി ഉണ്ട് സ്കൂ...