സ്കൂൾ ദിനങ്ങൾ

 ആദ്യമായി എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും  ഗുരു ജനങ്ങൾക്കും സ്വാഗതം. ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും കൃതജ്ഞതയൂം അറിയിക്കട്ടെ.

30 കൊല്ലങ്ങൾ മുമ്പ് ഉള്ള ഓർമയുടെ പുസ്ത താളുകളിൽ നിന്ന് അടർത്തി എടുത്ത കുറച്ച്  ശകലങ്ങൾ ഈ നിമിഷം ഓർത്തു പോകുന്നു.


തൊണ്ണൂറുകളൂടെ ആരംഭം അന്ന് ഞാൻ ഗവണ്മെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത് 7 വരെ..അന്നത്തെ കാല ഘട്ടത്തിൽ പ്രൈവറ്റ് സ്കൂൾ എന്നത് എല്ലാവർക്കും സാധ്യം ആയിരുന്നില്ലല്ലോ.. അന്ന് മുക്കില്ല 

രാജ്യത്തെ മുറിമൂക്കൻ രാജാവായി ഗവണ്മെൻ്റ് പ്രൈമറി യിൽ വിലസിയിരുന്ന കാലം.


7th ശേഷം എവിടെ വിടും എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത.

അച്ഛന് സൈനിക സ്കൂളിലോ നവോദയ ഒക്കെ യോ ആയിരുന്നു താൽപര്യം. പിന്നെ ഇംഗ്ലീഷ് മീഡിയം  st george don bosco അങ്ങനെ. പിന്നെ ചേച്ചി ഇവിടെ ആയിരുന്നത് കൊണ്ട് എന്നെ ഇവിടെ ചേർത്തു .


ഞങ്ങൾക്ക് കെഎസ്ഇബി ബസ് ഉണ്ടായിരുന്നു സ്കൂളിൽ വരാൻ. അതിൽ വന്നിരുന്നു എങ്കിലും ചില ദിവസങ്ങളിൽ  ലോക്കൽ ബസിൽ ST കൊടുത്തും പോയിരുന്നു.


ആദ്യ ദിവസങ്ങളിൽ എനിക്ക് നല്ല പേടി ആയിരുന്നു. Pvt സ്കൂൾ എങ്ങനെ ആണെന്ന് അറിയില്ല. പോരാത്തതിന് ചേച്ചി ഉണ്ട് സ്കൂളിൽ. പക്ഷേ പതുക്കെ പതുക്കെ കൂട്ടുകാരായി. ടീച്ചർ മാർ ഒക്കെ ആയി പരിചയം ആയി. അടി കിട്ടിയതിനു കയ്യും കണക്കും ഇല്ല.  Govt സ്കൂളിൽ അത്രക്ക് കോംപേറ്റീഷൻ ഉണ്ടായിരുന്നില്ല. സ്കൂൾ ഫസ്റ്റ് പോയിട്ട് ക്ലാസ്സ് ഫസ്റ്റ് പോലും ആയിട്ടില്ല.


കുറച്ച് അധ്യാപകരെ നമുക്ക് ചിലപ്പോൾ കർക്കശ ക്കാർ ആയി തോന്നിയിരിക്കാം.പക്ഷെ ജീവിത വഴികളിൽ എവിടെ ഒക്കെയോ അവരുടെ വാക്കുകളും ഉപദേശങ്ങളും വഴി കാണിച്ചു തന്നിട്ടുണ്ട്. 


ഉദാഹരണത്തിന് എൽസി സിസ്റ്റർ എന്നും ന്യൂസ് പേപ്പർ ന്യൂസ് എഴുതി വായിപ്പിക്കു്മായിരുന്നു. അന്ന് അത് എന്തിന് ആണെന്ന് ശരിക്കും മനസ്സിൽ ആയിരുന്നില്ല. പക്ഷേ ഇന്ന് എൻ്റെ ജോലിയുടെ ഭാഗമായി ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് അതു ഒരു പാട് സഹായിച്ചിട്ടുണ്ട്. പക്ഷേ എൽസി സിസ്റ്ററിന് ഞാൻ ഒരു കളക്ടർ എങ്കിലും ആയി കാണണം എന്ന് ആയിരുന്നു മോഹം. അതിനു സാധിച്ചില്ല. അതിനു സിസ്റ്ററിനോട് മാപ്പ് പറയുന്നു. 


അതു പോലെ തന്നെ ആണ് ഹിന്ദി. സുഗമ പരീക്ഷകൾ എഴുതി എഴുതി ആണ് ഹിന്ദി സുഗമം ആയി ഉപയോഗിക്കാൻ പഠിച്ചത്. അതും ജീവിതത്തിൽ ഒരു പാട് ഉപകരപ്പെടുന്നുണ്ട്.


നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തെ കുറിച്ച് ഒന്ന് രണ്ടു വാക്ക്.മല അടിവാരത്തിൽ നല്ല തല എടുപ്പോടെ നിൽകുന്ന കെട്ടിടം. മുന്നിൽ വിശാലമായ ഗ്രൗണ്ട്. എത്ര കളിച്ചിട്ടും മതി ആകാത്ത പ്രകൃതി പച്ച പുല്ല് വിരിച്ച പ്രദേശം. സ്കൂളിൻ്റെ എതിർ ദിശയിൽ പോയാൽ ആറ്. ഊണ് കഴിക്കാൻ മിക്കവാറും പോയിരുന്ന ആറ്റിൻ കര. ഇവിടം സ്വർഗം അല്ലെങ്കിൽ പിന്നെ വേറെ എന്ത് സ്വർഗം.


സര്ക്കാര് സ്കൂളിൽ നിന്ന് വന്ന എനിക്ക് ഒരു പാട് കൂട്ടുകാരെ കിട്ടിയിരുന്നു. സിനിമ കഥകളും കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഇടക്ക് കൊച്ചു കൊച്ചു ഇഷ്ടങ്ങളും ഒക്കെ ആയി മധുരിക്കുന്ന ഓർമകളും.ഒരു പാട് കൂട്ടുകാർ അവരുടെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. പാഷൻ ഫ്രൂട്ട് ചാംബങ്ങ ഇതൊക്കെ കഴിച്ചതിൻ്റെ രുചി ഇപ്പോളും നാവില് ഉണ്ട്. 


അതു പോലെ ആയിരുന്നു അധ്യാപകരും. ഒരു പാട് പ്രോത്സാഹനവും പിന്നെ നല്ല അടിയും തന്നിരുന്നു. എനിക് ഇപ്പോഴും ഓർമ വേരുന്നത്  ഒരു ദിവസം മുണ്ട് ഉടുത്ത് സ്കൂളിൽ വന്നത് ആണ്. ആദ്യം ആയി മുണ്ട് ഉടുത്ത് വന്നത് കൊണ്ട് ചിട്ട് വട്ടങ്ങൾ ഒന്നും അറിയില്ല. നല്ല അഹങ്കാരത്തോടെ മുണ്ട് മടക്കി ഉടുത്ത് നിന്നു സ്കൂൾ വരാന്തയിൽ. ടീച്ചർ കണ്ടു് കൈയോടെ പിടിച്ചു, കുറെ നേരം അവിടെ തന്നെ നിർത്തിച്ചു. ആകപ്പാടെ നാണക്കേട് ആയി പോകുന്നവരും വേരുന്നവരും ഒക്കെ നോക്കി ചിരിക്കുന്നു. 


അതു പോലെ കുട്ടികൾ തമ്മിൽ ഒരു മത്സരം ഉണ്ടായിരുന്നു എന്ന് തോനുന്നു.കുട്ടികളെക്കളും കൂടുതൽ അച്ഛൻ അമ്മ മാർക്ക് ആയിരുന്നു അത് കൂടുതൽ. എനിക്ക് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല.രസമുള്ള സംഭവം പറയാം. 10 ക്ലാസ്സിലെ റിസൾട്ട് വന്നു.ഒരു കൂട്ടുകാരിയുടെ അമ്മ വീട്ടിൽ വന്നു അമ്മയോട് എല്ലാ വിഷയങ്ങളിയെയും മാർക്ക് ചോദിച്ചു മനസ്സിലാക്കി. അന്ന് സ്പോർട്സ് സ്റ്റേറ്റ് കളിച്ചവർക്ക് ഗ്രേസ് മാർക്ക് ഉണ്ട്..അവർക്ക് ഇഷ്ട് പെട്ട വിഷയങ്ങളിൽ അതു കൂട്ടി വെടിക്കാം. അങ്ങനെ എനിക്ക് കുറവുള്ള വിഷയങ്ങളിൽ ആ കുട്ടി കൂട്ടി വെടിച്ചു മറ്റു പ്രശംസകൾ ഒക്കെ പിടിച്ച് പറ്റി. എനിക്ക് അന്നും ഇന്നും അതൊന്നും ഒരു വല്യ വിഷയം ആയി തോന്നിയിട്ടില്ല.


ഇത് പോലെ മോഡൽ പരീക്ഷക്ക് എനിക്ക് തീരെ മാർക്ക് ഇല്ല 27 എന്തോ ആണ് കെമിസ്ട്രി.ആകപ്പാടെ അങ്കലാപ്പ് ആയി. പ്രോഗ്രസ് കാർഡ് എങ്ങാൻ വീട്ടിൽ കണ്ടാൽ അടിയുടെ പൂരം ആയിരിക്കും.കുറച്ച് മഷി വീഴ്ത്തി രക്ഷപ്പെടാൻ നോക്കി.പണി പാളി. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും അടിയും ബഹളവും ഒക്കെ ആയി നാണക്കേട് ആയി.


അതുപോലെ വേറെ പക്വത ഇല്ലായ്മയും ചെറുപ്പത്തിൻ്റെ പല വികൃതികളും കാണി ച്ചിരുന്നു കൂട്ടുകാരും മറ്റും അതിനു വളം ഇട്ടു തന്നിരുന്നു.അതിൽ മനസ്സ് വിഷമിച്ച ഗുരുക്കന്മാർ ക്ഷമിച്ചു എന്ന് വിശ്വസിക്കുന്നു. 10 ഇലെ ഫെയർവെൽ ഞാൻ പങ്കെടുത്തില്ല. അതു ഒരു വല്യ മിസ്സിംഗ് ആയിരുന്നു.


ഇപ്പോള് ഇവിടെ ഇരിക്കുന്ന പ്രമുഖര് ആയ ജഡ്ജി,വക്കീൽ,ഡോക്ടർ,എഞ്ചിനീയർ മറ്റു ബിസിനെസ്സ് രംഗത്ത് ഉളളവർ എല്ലാവർക്കും പ്രചോദനവും നേർവഴി കാണിക്കുന്നത്തിലും ഈ സ്കൂളും അധ്യാപകരും വഹിച്ച പങ്കു വളരെ വലുതാണ്.


നിർത്തട്ടെ സ്നേഹത്തോടെ.എല്ലാവരും ഈ ദിവസം സന്തോഷിക്കൂ. കൊച്ചു കൊച്ചു നൊമ്പരങ്ങൾ ഉള്ളവ എല്ലാം

 പറഞ്ഞു തീർക്കൂ. 















Popular posts from this blog

കാർ പുരാണം

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും