ഓണം ഒന്നാം പാഠം
ജലദോഷി ആയി ഉത്രാടപ്പാച്ചിലിൽ ഒന്നിലും പെടാതെ മെത്തയിൽ കിടന്നിരുന്ന ഞാൻ പെട്ടെന്ന് എഴുനേറ്റു.
ഒരു റീലിൽ ഓണസദ്യ എന്ന ഒരു ബോർഡും കേരള വിഭവങ്ങളും നിരത്തി വെച്ചിരിക്കുന്നു. ഒരു കാന്റീൻ ആണെന് തോനുന്നു. കൂടാതെ ഓണപ്പാട്ടു മിക്സ് ചെയ്തിരിക്കുന്നു. ആരോ ലൈക്കിനും കമ്പനിയിലെ ആൾക്കാരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെന്നു മനസ്സിലായി. കമന്റ് ഇട്ടു. പുറകേ ന്യായീകരണ തൊഴിലാളികൾ ഇറങ്ങി. മതി ആക്കി.ബ്ലോഗ് ത്രെഡ് കിട്ടിയല്ലോ.
അപ്പൊ പറഞ്ഞു വന്നത് ഓണം ഓണസദ്യ ഓണചിട്ടകൾ ഇതൊന്നും അറിയാത്ത മലയാളികൾ ആണ് നമുക്കു ചുറ്റും , എന്തിനു എന്റെ കുട്ടികൾ അടക്കം. ഇപ്പോളൊണം എന്നാൽ സെറ്റ് സാരി കസവു മുണ്ടു പ്രിന്റ് ഷർട്ട് ഓണസദ്യ. കഴിഞ്ഞു. എന്താണ് ഓണം എന്തിനു ആണ് ഓണം ഇത് എത്ര ആൾക്ക് അറിയാം.
ഞാൻ ജനിച്ചത് കേരളത്തിൽ ആയതു കൊണ്ടും എന്റെ വീട്ടുകാരും നാട്ടുകാരും പറഞ്ഞു തന്ന കഥകളും.ആചരിച്ച രീതികളും ആണ് എനിക്ക് ഓണം. ഇന്ന് ഗൂഗിളിൽ അടിച്ചാൽ ഓണകഥകൾ വരും. അതല്ലല്ലോ ഓണം.
പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ ദേവേന്ദ്രന്റെ കുശുമ്പ് കാരണം കൃഷ്ണൻ വാമനൻ ആയി വന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. എന്തിനാ അന്ന് കേരളത്തിൽ കള്ളം ഇല്ല ചതിവില്ല കളവു ഇല്ല അപ്പൊ കേരളം ഒരു ദേവലോകം ആകും.മനുഷ്യർ അങ്ങനെ ദേവന്മാർ ആവാമോ, വേണ്ട എന്ന് ദൈവത്തിനു തോന്നി.
വാമനൻ വന്നു ചോദിച്ചത് ഒരു കാലടി മണ്ണ് ഒരു കാലടിയിൽ ലോകം മുഴുവനും അളന്നു വാമനൻ ആയി വന്ന കൃഷ്ണൻ. അടുത്ത അടി എവിടെ വെക്കും എന്ന് മഹാബലിയോടു ചോദിച്ചു, എന്റെ തലയിൽ വെച്ചോളാൻ അദ്ദേഹം പറഞ്ഞു. പക്ഷെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നത്തിന് മുൻപ് അദ്ദേഹം ഒന്ന് അപേക്ഷിച്ചു. എല്ലാ കൊല്ലവും 10 ദിവസം പരോൾ തന്നു മലയാളികളുടെ കൂടെ ഓണം ആഘോഷിക്കാൻ സമ്മതിക്കണം എന്ന്. അന്ന് തൊട്ടു കേരളത്തിൽ കള്ളവും ചതിയും എല്ലാം തിരിച്ചു എത്തി. പക്ഷെ ഓണം.ആയാൽ എല്ലാ മലയാളികളും അതെല്ലാം മറച്ചു വെച്ച് മഹാബലി തമ്പുരാനെ കാത്തിരിക്കും.
ആദ്യം വരവേൽക്കുന്നത് എങ്ങനെ ആണ് അത്തത്തിൻ്റെ അന്ന് എല്ലാ വീട്ടിലും പൂക്കളം ഇടും. നാടായ നാട് നടന്നു കാടായ കാട് കേറി പറിച്ചു കൊണ്ട് വരുന്ന പൂക്കൾ. പിന്നെ 10 ദിവസം ആഘോഷം ആണ്..വീട്ടുകാരും നാട്ടുകാരും എല്ലാവരും ഓണക്കളികളും സദ്യകളും ഒക്കെ ആയി ഒരു കൂട്ടായ്മ.
പണ്ട് കേരളം സ്വർഗ്ഗലോകം ആക്കിയ രാജാവ് കാണാൻ വരുമ്പോ ഇത്രയെങ്കിലും ചെയ്യണ്ടേ, അല്ലെങ്കിൽ എന്ത് മലയാളി.
അപ്പൊ ആഘോഷങ്ങളുടെ ഇടയ്ക്കു കുറച്ചു വിരുന്നുകാർ എത്തും. ആരാണ് അത് ഓണ തുമ്പികൾ. കൂട്ടത്തോടെ. എനിക്ക് തോന്നുന്നത് മഹാബലി തമ്പുരാൻ ഒരുക്കങ്ങൾ നോക്കാൻ പറഞ്ഞു വിടുന്ന ദൂതൻ മാർ ആണെന്ന് ആണ്.
പിന്നെ ഓണത്തപ്പനെ ഉണ്ടാക്കണം .മണ്ണ് കുഴച്ചു ആണ് ഉണ്ടാക്കുക. ഓണത്തിന്റെ അന്ന് പടിയിൽ തൊട്ടു വെക്കാൻ ഉള്ളതാണ്. ഇപ്പോൾ തടിയിൽ ആണ് കാണാറ്.
ഉത്രാടത്തിൽ ഇത് പോലെ എല്ലാം വാങ്ങി വെക്കും. പുളി ഇഞ്ചി ഉണ്ടാക്കും കാളൻ ഉണ്ടാക്കും. എല്ലാ നാട്ടുകാരും ഉണ്ടാകും കടകളിൽ, കാണം വിറ്റും ഓണം ഉണ്ണണം എന്ന് അല്ലെ ചൊല്ല്.
വീട്ടിൽ ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്. മിക്കവാറും ഞാൻ തന്നെ ആയിരിക്കും. ഒരു പ്രത്ത്യേക അട, ഓണം കൊള്ളുന്ന ആൾക്ക് ഉള്ളതാണ്.പൂജ എല്ലാം ചെയ്തു ഓണത്തപ്പന്മാരെ എല്ലാം വരവേറ്റി വീടിന്റെ വാതിൽ ഒന്നു അടക്കും. പിന്നെ തുറക്കും. 3 തവണ. മാവേലി വന്നോ പോയോ എന്ന് ചോദിക്കും.
എത്രയോ രാത്രികളിൽ മാവേലിയെ സ്വപ്നം കണ്ടിട്ട് ഉണ്ട്. പക്ഷെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല.
പിന്നെ പഴവും പപ്പടവും കായ വറുത്തതും ഒക്കെ കൂട്ടി വിശാലമായ ഒരു പ്രാതൽ. അത് കഴിഞ്ഞാൽ പൂക്കളം ആയി ഓണക്കളികൾ ആണ് ഓണപ്പാട്ടു ആയി തിരുവാതിര ആയി.
പിന്നെ സദ്യ ഒരുക്കൽ ആയി. നാളികേരം വെട്ടാൻ പഠിച്ചത് ഓണക്കാലത്തു ആണെന് ആണ് എന്റെ ഓർമ. ഞങ്ങൾ വീട്ടുകാരും കൂട്ടുകാരും എല്ലാവരും ഉള്ളത് കൊണ്ട് തള ത്തിൽ നിലത്തിരുന്നു ആണ് ഓണസദ്യ വിളമ്പിയിരുന്നത്. പൊതുവെ കുട്ടികളെ ഉപ്പു ഉപ്പേരി ചെറിയ സാധനങ്ങൾ വിളംബാനെ സമ്മതിക്കാറുള്ളു. ഓണ പ്പുടവ ഉടുത്ത് സുന്ദരന്മാരും സുന്ദരികളും ആയി ആർത്ത് ഉല്ലസിച്ചു ഉള്ള ഓണം.
പിന്നെ എവിടെ സദ്യ കണ്ടാലും ഞാൻ വിളമ്പാൻ തുടങ്ങി. വിളമ്പി കഴിഞ്ഞു അവർ സദ്യ കഴിഞ്ഞു ചിരിച്ചു നമ്മളോട് മതി എന്ന് പറയും. ആ ഒരു സന്തോഷം , ഭക്ഷണം വിളമ്പുന്നത് ഏറ്റവും വല്യ പുണ്യ പ്രവർത്തി ആണ് എന്ന് എന്നെ പഠിപ്പിച്ചു.
ഓണത്തെ കുറിച്ച് ഒന്നും അറിയാതെ ഓണസദ്യ എന്നും സെറ്റ് സാരി ഉടുത്തു എന്നും മാത്രം ഓണം ആഘോഷം എന്ന് എഴുതുന്ന പുതു തലമുറയ്ക്ക് എല്ലാവരും പറഞ്ഞു കൊടുക്കുക. ഓണം എന്നാൽ എല്ലാവരും ഒന്നിച്ചു ചേർന്നുള്ള മലയാളികളുടെ ആഘോഷം ആണ്. 4 പേര് ചേർന്നാലും ഓണം.നടത്തം. എല്ലാവരും നടത്തു ആഘോഷിക്കൂ.
ഓണാശംസകൾ എല്ലാവർക്കും.