വിഎം എ ഓണം 2025
ആഘോഷങ്ങൾ മലയാളിക്ക് പുത്തരി ഒന്നും.അല്ലല്ലോ. പക്ഷേ അന്യ സംസ്ഥാന മലയാളികൾക്ക് ഓണാഘോഷം ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്ന് ആണ്. അങ്ങനെ പ്രതീക്ഷിച്ചു ഇരുന്ന വിഎം എ ഓണം വരവായി.
പതിവ് രീതികൾ പ്രതീക്ഷിച്ച് എത്തിയവരെ ഞെട്ടിച്ച ദിവസം ആയിരുന്നു ആദ്യ ദിവസം. പൂക്കളം കൊണ്ട് ഇന്ദ്രജാലം കാണിച്ച നമ്മുടെ കൂട്ടുകാരും വരകൾ കൊണ്ട് നിറക്കൂട്ട് ചാലിച്ച കുട്ടിപ്പട്ടാളവും ഒക്കെ ആയി പാതി ദിനം കടന്നു പോയി.
ഉച്ച കഴിഞ്ഞതോടെ ഉത്സവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് വടം വലി. അവതാരകർ മത്സരിച്ചു കമൻ്ററി നടത്തി ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. പതിവ് പോലെ പാപ്പന്മാർ ഒരു കൂസൽ പോലും ഇല്ലാതെ വന്നു എവർ റോളിംഗ് ട്രോഫി നാലാമത് ജയിച്ചിട്ട് പോയി. ജയിക്കാനായി ജനിച്ചവർ. തെരഞ്ഞെടുത്ത ഫുഡ് ട്രക്കുകൾ മറ്റൊരു ആകർഷണം ആയിരുന്നു. നല്ല നാടൻ മലയാളി കടി കളും കുലുക്കി സർബത്ത് ഒക്കെ ആയി
മനസും വയറും നിറഞ്ഞ പ്രതീതി. നമ്മുടെ നാടൻ ഭക്ഷണത്തിന് പകരo വേറെ ഒന്നും വരില്ല.
തീർന്നില്ല.പാട്ടും ഡാൻസും ആയി പിന്നെയും എത്രയോ സമയം പിന്നെയും കടന്നു പോയി. ആരും ഇടക്ക് എഴുന്നേറ്റു പോയതായി തോന്നിയില്ല. തിരക്ക് കൂടിക്കൊണ്ടിരുന്നു . കാസർഗോഡ് ടീമും ശോഭ യിലേ ടീച്ചറുടെ സംഘവും തകർത്തു കസറി എന്ന് വേണം പറയാൻ.
പതിവ് സിനിമാറ്റിക് പരിപാടികൾ ആയിരിക്കും എന്ന് പ്രതീക്ഷിച്ചു എത്തിയവർക്കും തെറ്റി..അതാ ആശാനും സംഘവും കൂടി അടുത്ത ഡാൻസ് പെർഫോമൻസ്. പൊളിച്ചടുക്കി.കിടിലോസ്കി. ഇടക്ക് പുട്ടിനു പീര ഇടുന്ന പോലെ സല യും ലക്ഷ്മിയും മ്യൂസിക് ജാമിംഗ് യുമായി എത്തി. ആദ്യം ഒന്നും മനസ്സിൽ ആയില്ല.പക്ഷെ പതുക്കെ എല്ലാവരും ഏറ്റെടുത്തു. അടുത്ത തവണ കാണികളെ കൂടി പങ്ക് എടുപ്പിച്ചാൽ നന്നായിരിക്കും എന്ന് തോന്നി. മലയാളികളിൽ ആണോ പതിഭക്ക് പഞ്ഞം.
രാത്രി ആയതോടെ ഫുഡ് ട്രക്ക് കളിൽ ദോശയും ബിരിയാണിയും ഒക്കെ നിറഞ്ഞു. എന്തോകെ കഴിച്ച് എന്ന് എനിക്ക് തന്നെ ഓർമയില്ല.
വയറു നിറഞ്ഞു തിരിച്ചു എത്തിയപ്പോൾ അതാ ഡിജെ പൊളിച്ചു അടുക്കുന്നു. നല്ല മലയാളം പാട്ടുകൾ , റീമിക്സ് അന്യ ഭാഷ പാട്ടുകൾ. കുട്ടികളും വലിയവരും പ്രായ ഭേദമന്യേ തുള്ളി കളിക്കുന്നു. അല്ലെങ്കിലും മലയാളികൾ പൊളി ആണെന്നെ. പണ്ട് പള്ളി പെരുന്നാളുകൾ കൂടാൻ പോയിരുന്നത് ഓർമ വന്നു പമ്മി നിന്നിരുന്നവർ വരെ താളം പിടിച്ച് ചുവടുകൾ വെച്ചതായി കണ്ടു് .
അതായിരുന്നു വിഎം എ യുടെ ശനിയാഴ്ച ഓണ സമ്മാനം. ഇനി ഇന്ന് സദ്യ ആയി ജാസി യുടെ ഗാന മേള ആയി മറ്റൊരു ആഘോഷ ദിനം. സംഘാടന മികവ് ആണ് ഏത് പരിപാടിയെ യും മികച്ചത് ആക്കുന്നത്. എല്ലാ വിഎം എ അണിയറ പ്രവർത്തകർക്കും നന്ദി.
ശുഭ ദിനം. ഇന്ന് മാവേലി ഉണ്ടാകുമല്ലോ അല്ലേ.