ഓർമ്മകൾക്കെന്തു സുഗന്ധം

ഓർമ്മകൾക്കെന്തു സുഗന്ധം.

രാവിലെ ജിമ്മിൽ നിന്ന് തിരിച്ചു വരുമ്പോൾ

ഉഡുപ്പിയിൽ നിന്ന് ഇഡലി കഴിച്ചു അപ്പോൾ ആണ് ഓർത്തത് അമ്മയുടെ സ്നേഹം.

എവിടെ ഇറങ്ങാൻ നിന്നാലും അതിനു മുൻപ് 'അമ്മ ഭക്ഷണം വായിൽ വെച്ച് തെരും.

ഏതു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും കിട്ടാത്ത സ്വാദ്.

ഓർമകൾക്ക് എന്ത് സുഗന്ധം.

തിരിച്ചു വീട്ടിൽ എത്തി ഫ്രൂട്ട് ബാസ്കറ്റ് നോക്കിയപ്പോൾ ഓറഞ്ച് എന്നെ നോക്കി ചിരിച്ചു.

അപ്പോൾ ആണ് ഓർത്തത് അച്ഛന്റെ സ്നേഹം.

പണ്ട് അച്ഛൻ എറണാകുളം പോയി വരുമ്പോൾ മരപെട്ടിയിൽ ഓറഞ്ച് കൊണ്ട് വരും.വയറു നിറച്ചു കഴിച്ചാലും പിന്നെയും ബാക്കി ഉണ്ടാകും.

പിന്നെ ഓഫീസിൽ കിട്ടുന്ന സ്നാക്ക്സ് ഒന്നും അച്ഛൻ കഴിക്കില്ല എല്ലാം പാക്ക് ചെയ്തു കൊണ്ട് വരും

ആ പരിപ്പുവട യുടെ സ്വാദ് ഇപ്പോഴും നാവിൽ ഉണ്ട്.

ഓർമകൾക്ക് എന്ത് സുഗന്ധം.

വീട്ടിൽ ചേച്ചിയുമായി അടി കൂടുമ്പോൾ ചേച്ചിയെ ചവുട്ടി യാലും ചേച്ചി ഒന്നും പറയില്ല.

ചേച്ചി എന്നെ ഒരിക്കൽ പോലും വേദനിപ്പിച്ചത് എനിക്ക് ഓര്മ ഇല്ല.

ഓർമകൾക്ക് എന്ത് സുഗന്ധം.

സമ്മർ വെക്കേഷൻ ആക്കാൻ കാത്ത് നില്കും മുത്തശ്ശന്റെ അടുത്ത് പോകാൻ.

പോകുന്ന വഴിയിൽ വുഡ്ലാൻഡ് ഹോട്ടലിൽ എണിറ്റു നില്കും നെയ്‌റോസ്‌റ് അടിക്കാൻ ,നിന്ന് കഴിച്ചാലെ അടുത്തതു പറയാൻ പറ്റൂ.

ഓർമ്മകൾക്കെന്തു സുഗന്ധം.

മുത്തശ്ശൻ സമികുട്ട എന്ന് വിളിച്ചു പടിക്കൽ കാത്ത് നിൽക്കുന്നുണ്ടാകും.

മുത്തശ്ശന്റെ മിലിറ്ററി കഥകളും അമൂമ്മ കാണാതെ ഒളിച്ചു നിന്ന് പഴം കഴിക്കുന്നതു്

ഇന്നലെ കണ്ട പോലെ മനസ്സിൽ ഇന്നും മായാതെ.

മുത്തച്ഛച്ഛന്റെ വീട്ടിൽ മണ്ണിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഞ്ചു പൈസ പത്തു പൈസ തുട്ടുകൾ എവിടെ പോയോ ആവോ.

ഇനിയും തിരിച്ചു വരാത്ത ബാല്യം, പക്ഷെ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർക്കുന്ന ബാല്യം.

ഓർമ്മകൾക്കെന്തു സുഗന്ധം.


മുത്തച്ഛന്റെ സ്വന്തം സമികുട്ടൻ





Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും