സഭാ കമ്പം എന്ന മഹാ വില്ലൻ


സഭാ കമ്പം എന്ന മഹാ വില്ലൻ

സഭാ കമ്പം എന്ന വില്ലൻ കടന്നു വരാത്ത സന്ദർഭങ്ങൾ കുറവ് ആയിരിക്കും നമ്മുടെ ഒക്കെ ജീവിതത്തിൽ. സഭാ കമ്പം വരാൻ സദസ്സ് തന്നെ വേണം എന്ന് ഇല്ല. ഒരാളോട് സംസാരിക്കാൻ അല്ലെങ്കിൽ ഒരു ഗ്രൂപ്പിൽ ശംബ്ദം ഉയർത്താൻ ഇതിനൊക്കെ തടസ്സം ആയി നിൽക്കുന്ന മഹാ വില്ലൻ ആണ് സഭാ കമ്പം.

ഒരു നല്ല ശതമാനം ആൾക്കാർക്കും ഇത് ഉണ്ട്. ആരും സമ്മതിക്കില്ല.ചെറുത്തു നില്പിൽ ആണല്ലോ ജീവിതം. 

ഇന്നത്തെ കാല ഘട്ടത്തിലെ കുട്ടികളിൽ ഇത് അധികം ഇല്ല.അവർക്കു എവിടെ കെറിയും എന്തും പറയാനും ചോദിക്കാനും ഒരു മടിയും ഇല്ല. അവർ വളർന്നു വരുന്ന സാഹചര്യം അതാണ്. ചുറ്റും പല നാട്ടിൽ നിന്നും പല സംസ്കാരത്തിൽ വളർന്നു വന്ന സുഹൃത്തുക്കൾ. അവരുടെ ഇടയിൽ പൂച്ചയെ പോലെ ഇരുന്നിട്ട് കാര്യമല്ല എന്ന് കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

ഈ മഹാ വില്ലൻ പണ്ട് എന്നെ പിടി കൂടിയിരുന്നു. ആൾക്കാരോട് സംസാരിക്കാൻ മടി..ഒരു സദസ്സിൽ കയറാൻ മടി. അച്ഛൻ ഇത് മനസിലാക്കിയിരുന്നു എന്ന് വേണം കരുതാൻ..പതുക്കെ എന്നെ സദസ്സിൽ കയറാൻ പ്രോത്സാഹിപ്പിച്ചു തുടങ്ങി..ആദ്യം പദ്യം ചൊല്ലൽ ആയിരുന്നു. പിന്നെ പ്രസംഗം അങ്ങനെ കുറേശ്ശേ എന്റ്റെ ഭയം മാറി തുടങ്ങിയിരുന്നു.

'അമ്മ യും അച്ഛനും തിരിച്ചു ആയിരുന്നു, എവിടെയും സദസ്സ് കിട്ടാൻ കാത്തിരിക്കുന്ന ടൈപ്പ്.

ചേച്ചിയും പൊതുവെ മൗനി ആയിരുന്നെങ്കിലും സദസ്സിൽ കയറാനും ഡാൻസ് കളിക്കാനും ഒക്കെ മുൻപന്തിയിൽ ആയിരുന്നു.

പിന്നീട് സ്കൂൾ ലീഡർ ആയി മത്സരിച്ചു ജയിച്ചു..സ്കൂൾ ലീഡർക്ക് കുറെ ജോലികൾ ഉണ്ട്.അതിൽ ഗ്രൂപ്പിനെ അഭിസംബോധന ചെയ്യുക എന്നത് ഒരു പ്രധാന ജോലി ആയിരുന്നു.

എൻ്റെ സഭാ കമ്പം ചില ടീച്ചർ മാർക് അറിയാമായിരുന്നു എന്ന് വേണം കരുതാൻ. അത് കൊണ്ട് ദിവസവും ന്യൂസ് പേപ്പർ ന്യൂസ് എഴുതി കൊണ്ട് വന്നു വായിപ്പിക്കുമായിരുന്നു ക്ലാസ്സിൽ.

അത് പോലെ സംഘ ഗാനം തുടങ്ങിയ കല പരിപാടികളിൽ പങ്കു എടുത്തിരുന്നു.

ഈ ചെറുപ്പ കാലത്തെ പ്രോത്സാഹങ്ങൾ ഒക്കെ ജോലി കിട്ടാനും അനുബന്ധ കാര്യങ്ങൾ ചെയ്യാനും എന്നെ സഹായിച്ചു എന്ന് വേണം കരുതാൻ.

പക്ഷെ ഇപ്പോഴും സദസ്സ് എന്ന് കേൾക്കുമ്പോഴും ആരോട് സംസാരിക്കുമ്പോഴും മനസ്സ് ഒന്ന് പിടക്കും..ഇനിയും ആ മഹാ വില്ലൻ എന്നെ പിടി കൂടുമോ. ഇല്ല ഞാൻ പിടി കൊടുക്കില്ല ഒരിക്കലും.

സഭാകമ്പം കാരണം അവസരങ്ങൾ നഷ്ട്ടപെട്ട എത്രയോ ആൾകാർ ഉണ്ടാകും.അവർക്കു എല്ലാം ഇത് ഒരു പ്രചോദനം ആകും എങ്കിൽ ആകട്ടെ. 

ആരെയും ഭയക്കേണ്ട കാര്യം ഇല്ല.ആരും വില്ലൻ ആയി വരില്ല.പറയാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം കൂടി ആണ് പണ്ട് ഗാന്ധിജി വാങ്ങി തന്നത്.

സഭാ കമ്പം എന്ന ഒരു വില്ലൻ ഇല്ല എല്ലാം നമ്മുടെ തോന്നൽ ആണ്.

ധൈര്യമായി പറയാൻ ഉള്ളത് പറയു.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും