ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം

ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം.
കുട്ടികാലം ഒരിക്കലും തിരിച്ചു വരില്ല, പക്ഷെ കുട്ടികാലത്തെ 
ഓർമ്മകൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.

ഒരു തണുത്ത വെളുപ്പാൻ കാലത്തു ആ മലഞ്ചെരുവിൽ എത്തിയത്. മൂന്ന് ചുറ്റും മല.

മലയിലേക്കു നോക്കിയാൽ കുറെ നീർച്ചാലുകൾ..ചില സമയത്തു ആനകളെ പോലും കാണാം. ഇത് കൊല്ലങ്ങൾക്ക് മുൻപ് ആണ്. ഇപ്പൊ ആന പോയിട്ട് കുഴിയാന പോലും കാണുമെന്നു തോന്നുന്നില്ല അവിടെ.

അടുത്ത് തന്നെ ആറുകൾ ( പുഴകൾ) .നിറഞ്ഞു ഒഴുകുന്ന പുഴ ഇപ്പോൾ എല്ലാര്ക്കും പേടി സ്വപ്നം ആണ്.പക്ഷെ അന്ന് ഞങ്ങൾക്ക് 

എല്ലാവര്ക്കും അത് ഒരു വികാരം ആയിരുന്നു.

പാറ പുറത്തു നിന്നും ചാടും ആറ്റിലേക്ക്.

ഞെഞ്ചു ഇടിച് ചുവന്നിട്ട് ആണ് വീട്ടിൽ എത്തുക .ഒരു ദിവസം കൈയോടെ പിടി കൂടി അമ്മ. പൊതിരെ തല്ല് കിട്ടി.

സ്കൂൾ വിട്ടു വന്നാൽ പിന്നെ കാടായ കാടുകളും നാടായ നാടുകളും തേടി നടക്കും..ഇന്നത്തെ കുട്ടികളെ പോലെ ഇന്ന കളി എന്ന് ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എത്ര നേരം കൂടുതൽ കളിക്കാം അത്രയും നേരം..'അമ്മ അന്വേഷിച്ചു വരാറുണ്ട്..പതിയെ പതിയെ 'അമ്മ അടി നിർത്തി.

എന്റെ ഷർട്ട് യിലെ യും ട്രൗസറിലെയും ചെളി ഉരച്ചു കളഞ്ഞു കഴുകി അമ്മയുടെ പകുതി ജീവിതം അവസാനിച്ചു എന്ന് വേണം പറയാൻ.

മല ആയതു കൊണ്ട് എല്ലാം കുത്തനെ ആയിരുന്നു .

ഒരു ദിവസം ആ മലഞ്ചെരിവുൽ നിന്ന് വീണു ഒരു പാറ കല്ലിൽ തല ഇടിച്ചു വീണു.

ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞു ആണ് ബോധം വന്നത്.

രാവിലെ എഴുനേറ്റൽ ഒരു പച്ച കോഴിമുട്ട കട്ടന്ചായയിൽ അടിച്ചു കഴിക്കണം..

അച്ഛന്റെ സ്പെഷ്യൽ റെസിപ്പി ആണ്. എന്തിനു ആയിരുന്നു അത് എന്ന് ഇന്നും എനിക്ക് അറിയില്ല.അത് കഴിഞ്ഞു ഗ്രൗണ്ടിൽ ഓടാൻ പോകണം.

ചില ദിവസങ്ങളിൽ അവിടെ സ്കൂൾ തിണ്ണയിൽ ഉറങ്ങുന്നവരുടെ കൂടെ ഞാനും കിടന്നു ഉറങ്ങാറുണ്ട്.

തിരിച്ചു വന്നാൽ ഒരു വല്യ ബക്കറ്റിൽ പോയി പാല് വാങ്ങണം..വൈകിട്ട് സ്കൂളിൽ നിന്ന് വന്നാൽ പലചരക്കും പച്ചക്കറിയും വാങ്ങാൻ പോകണം. റേഷൻ കടയിൽ പോയി മണ്ണെണ്ണയും പഞ്ചസാരയും അരിയും ഒക്കെ വാങ്ങണം. ഇതൊക്കെ എല്ലാ കുട്ടികളും ചെയ്തു പഠിക്കേണ്ടത് ആണ് എന്ന് ഇപ്പോൾ ആണ് മനസിലാകുന്നത്. കാരണം ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല ആരും പറഞ്ഞതു കൊടുക്കുന്നതും ഇല്ല. കാരണം മതിൽ കെട്ടുകളിൽ ഇട്ടു ആണ് നമ്മൾ അവരെ വളർത്തുന്നത്..

ആദ്യമായി സൈക്കിൾ വാങ്ങി അതിൽ പലചരക്കു വാങ്ങാൻ ഒരു പോക്ക് പോയി. പീടിക മല അടിവാരത്തിൽ ആയിരുന്നു. ബ്രേക്കിംഗ് ഇനി പറ്റി വല്യ ധാരണ ഉണ്ടായിരുന്നില്ല. നേരെ ഒരു ഓടയിൽ ചെന്ന് വീണു..ആരൊക്കെ കൂടി പെറുക്കി എടുത്തു ആശുപത്രിയിൽ ആക്കി.

അതൊരു ബിസ്എ ബ്ലാക്ക് ബ്യൂട്ടി ആയിരുന്നു. ഞാൻ ദൂരെ പഠിക്കാൻ പോയ നേരത്തു അമ്മ അത് എടുത്തു കൊടുത്തു.. താഴത്തെ വീട്ടിലെ തിണ്ണയിൽ ആ സൈക്കിൾ ഇരിക്കുന്നത് കണ്ട് അമ്മയോട് കുറെ ദേഷ്യം തോന്നിയിട്ടുണ്ട്.

ആ മലഞ്ചെരുവിലെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചിരുന്ന പലരും കേരള ത്തിനും ഇന്ത്യക്കും വേണ്ടി കളിച്ചു പിന്നീട്.


പിന്നെ ശനിയും ഞായറും ആയാൽ കുറെ ദൂരം പോയി ആണ് കളി. കപ്പ തോട്ടത്തിൽ നിന്ന് പച്ച കപ്പ മാന്തി തിന്നും. ഞാവലിൽ കേറി ഞാവൽ പഴം തിന്നും,പിന്നെ സീത പഴം പറിക്കും.നാട്ടുകാരുടെ മാവിന് ഒക്കെ കല്ല് എറിയും.


 

ഒന്നിനും ഒരു കുറവും ഇല്ലാത്ത ഒരു ബാല്യം. എല്ലാം ആ മലയിൽ തന്നെ ഉണ്ട്..

വെള്ളത്തിന് വെള്ളം.. പഴങ്ങൾക്കു പഴം..ആകെ എനിക്ക് പൈസ വേണ്ടിയിരുന്നത് ബബിൾഗം വാങ്ങാൻ ആയിരുന്നു..അതിനു കിട്ടിയ 

അടിയുടെ ചൂട് ഇപ്പോഴും ഉണ്ട്.


 

അവിടെ കൊല്ലത്തിൽ രണ്ടു മാസം സ്കൂൾ ഉണ്ടാകില്ല. കാരണം എവിടെ എങ്കിലും ഉരുൾ പൊട്ടും. ഞങ്ങളുടെ സ്കൂൾ ആയിരുന്നു ക്യാമ്പ്. ഈ ഉരുൾ പൊട്ടൽ ഒക്കെ ലൈവ് ആയി ടീവിയിൽ കണ്ടു ഞെട്ടുന്നവരെ കാണുമ്പോൾ ഇതൊക്കെ ഓര്മ വരും..

 

ഒരു തവണ ഞങ്ങളുടെ ഗ്രാമം മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം പൊട്ടി വീണു ഈ ഉരുൾ പൊട്ടലിൽ.വല്യ ഉരുളൻ പാറകൾ വന്നു വീണാൽ പിന്നെ പാലം പൊട്ടില്ലേ. മണൽ ചാക്കുകളുടെ ഉപയോഗം അന്ന് ആണ് മനസിലായത്.

 

സ്കൂളിൽ പഠിക്കുമ്പോൾ അവിടെ കൈ എഴുത്തു 

മത്സരം ഉണ്ടായിരുന്നു, എനിക്ക് ഒരു വാശി.

അവിടെ ഉരുട്ടി സുന്ദരമായി എഴുതുന്ന ഒരു പാട് പേര് ഉണ്ടായിരുന്നു. അവർക്കു ആണ് എല്ലാ കൊല്ലവും സമ്മാനം. അങ്ങനെ വിട്ടാൽ പറ്റുമോ. ഞാനും നല്ല പോലെ ഉരുട്ടി എഴുതി. അവസാനം സമ്മാനം എനിക്ക് കിട്ടി..വിചാരിച്ചാൽ നടക്കാത്ത കാര്യം എന്തുണ്ട് ജീവിതത്തിൽ.

ഇത് പോലെ സ്കൂളിൽ ഷോട്ട് പുട്ടു മത്സരം. ആജാന ബാഹുക്കൾ ആയ ചേട്ടന്മാർ അവിടെ തകർക്കുകയാണ്. അപ്പോൾ എനിക്കും ഒരു ആഗ്രഹം. ഞാൻ പോയി ഒരു ഏറു എറിഞ്ഞു. അവിടെയും സമ്മാനം കിട്ടി. ആ സർട്ടിഫിക്കറ്റ് ഇപ്പോഴും ചില്ലിട്ടു സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

അത് പോലെ അവിടെ മല മുകളിൽ ഇടയ്ക്കു കാട്ടു തീ ഉണ്ടാകും. അപ്പോഴാണ് ജ്യോതിയുടെ രഹസ്യം അറിയുന്നത്. ഈ ജ്യോതി ഇലക്ട്രിസിറ്റി കാരും കാട്ടു ജാതിക്കാരും കൂടി കാല കാലങ്ങൾ ആയി കത്തിക്കുന്നത് ആയിരുന്നു എന്ന്. ഇന്നും പലർക്കും ഇത് അറിയില്ല. എല്ലാത്തിനും അപ്പുറം ആണ് വിശ്വാസം.

 

അവിടം ഒരു സ്വർഗം ആയിരുന്നു. എൻ്റെ ബാല്യം അവസാനിച്ചു കൗമാരം തുടങ്ങുന്നത് വരെ ആ മലഞ്ചെരുവ് ഇൽ തന്നെ ആയിരുന്നു.

 

ഓർമ്മകൾ മാടി മാടി വിളിക്കുന്നു ആ മലഞ്ചെരുവിലേക്കു പോകാൻ.

 

മറക്കില്ല ബാല്യം. മരിക്കില്ല ബാല്യം. പക്ഷെ ഇനി ഒരു തിരിച്ചു പോക്ക് സാധ്യം അല്ല.

 

എല്ലാവര്ക്കും നല്ല ഒരു ശിശു ദിനം ആശംസിക്കുന്നു.

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും