തുക്കിടി സായിപ്പ്‌

 

തുക്കിടി സായിപ്പ്‌ 

ഈ തുക്കിടി എന്നാൽ എന്ത് എന്ന് എനിക്ക് പറഞ്ഞു തെരാൻ അറിയില്ല..പക്ഷെ ഇത് മുഴുവൻ വായിച്ചു കഴിഞ്ഞു നിങ്ങൾക്കു മനസിലാകും എന്ന് കരുതുന്നു.

നമ്മൾ സായിപ്പുമാർ എന്ന് വിളിക്കുന്നത് തൊലി വെളുത്തവരെ ആണ് എന്നാണ് വെയ്പ്. അതായതു ശരാശരി കറുത്ത വർഗക്കാർ ആയ ഇന്ത്യ ക്കാർക്ക് തോന്നിയ ഒരു കോംപ്ലക്സിൽ നിന്ന് ആയിരിക്കും ഈ പേര് കിട്ടിയത്. 

ചിലർ സായിപ്പിനെ പോലെ വേഷം കെട്ടുകയും സ്വന്തം നില മറന്നു അഹങ്കാരം കാണിക്കുകയും ചെയ്യുന്നു.

അതിനു പ്രധാന കാരണം അവർ പുറം രാജ്യങ്ങളിൽ പോയി രണ്ടു ചില്ലറ ഉണ്ടാക്കി എന്നതാണ്.

തിരിച്ചു വന്നു കഴിഞ്ഞാൽ പിന്നെ ജഡ്ജ്മെന്റ് കളുടെ ഒരു ഘോഷയാത്ര ആയിരിക്കും. മറ്റുള്ളവരെ പുച്ഛം. ഒരു എഴുപതു ശതമാനം ആൾക്കാരും അങ്ങനെ ആയിരിക്കും ..

പക്ഷെ അതിൽ ബാക്കി മുപ്പതു ശതമാനം ആൾകാർ പണ്ടത്തെ ക്കാളും വിനീതൻ മാർ ആയിത്തീരും..ഇത് കാഴ്ചപ്പാടിന്റെ വ്യത്യാസ്സം ആണെന്ന് വേണം കരുതാൻ. 

എത്രയോ നല്ല പദവിയിൽ ഇരിക്കുന്ന ആൾക്കാരെ എനിക്കറിയാം..എന്റെ ഫാമിലിയിൽ തന്നെ ഉണ്ട്.പക്ഷെ അവരുടെ വിനയം കണ്ടു എനിക്ക് തന്നെ നാണം തോന്നിയിട്ടുണ്ട് എന്നോട്.. 

ഒരു പക്ഷെ ആ വിനയം,ആരെയും പുച്ഛിക്കാതെ ഉള്ള ജീവിതം, അതായിരിക്കും അവരെ അവിടെ എത്തിച്ചത്.

എന്റെ കുറെ കൂട്ടുകാർ എല്ലാം വിദേശത്തു ആണ്..അവർ ഇവിടെ നിന്ന് സ്പോകെൻ ഇംഗ്ലീഷ് വരെ പഠിച്ചിട്ട് ആണ് പോയത്..അത് കൊണ്ട് അവർ ആരും തല മറന്നു എണ്ണ തേച്ചിട്ടില്ല ..അവരുടെ സ്വന്തം വില എന്താണ് എന്ന് അവർക്കു അറിയാം. 

എന്താണ് ഈ എഴുപതു ശതമാനം ആൾക്കാരുടെ പ്രശ്‍നം ..വേറെ തുക്കിടി സായിപ്പുമാരുടെ കൂടെ ജീവിച്ചു അവരുടെ പ്രേതം പിടി കുടിയതാണോ ആവോ..പക്ഷെ ഞാൻ എത്രയോ കൊല്ലങ്ങൾ ആയി ഒറിജിനൽ സായിപ്പുമാരുടെ കൂടെ ആണ് ജോലി ചെയ്യുന്നത്. ഒരാൾ പോലും മറ്റൊരാളെ പുച്ഛിക്കുന്നതോ ബഹുമാനം ഇല്ലാതെ പെരുമാറുന്നതോ ഞാൻ കണ്ടിട്ടില്ല.

ഇവരുടെ പ്രശ്‍നം ചിലപ്പോ ജന്മനാ ആയിരിക്കും..ദരിദ്ര കുടുംബത്തിൽ ജനിച്ച പെട്ടെന്ന് കുറെ പണം കൈയിൽ വന്നപ്പോൾ ഉള്ള ആക്രാന്തം ആകാം..പക്ഷെ ഇതിൽ ദാരിദ്ര്യൻ സമ്പന്നൻ എന്ന് ഒന്നും ഇല്ല..അല്ലെങ്കി ഇതൊക്കെ കാണിച്ചാല് മാത്രമേ ബഹുമാനം കിട്ടു എന്ന് തെറ്റിദ്ധരിച്ചിട്ടു ആകുമോ. 

ഞാനും ജോലി ആവശ്യങ്ങൾക്കു പോയിട്ടുണ്ട്. പക്ഷെ ഈ തുക്കിടി ആശയം മനസ്സിൽ ആയിട്ടില്ല .കുറെ ബ്രാൻഡഡ് ഉടുപ്പുകൾ ഇട്ടും മറ്റുള്ളവരെ പുച്ഛിച്ചും എല്ലാത്തിനും വിദേശ ഉദാഹരങ്ങൾ കാണിക്കുന്നതും ഞാൻ പണ്ടേ ശീലിച്ചിട്ടില്ല..അല്പത്തരം കാണിക്കാൻ ഉള്ള ഒരു അവസരം ആയി വിദേശ ജോലിയെ കാണരുത്.

ഈ തുക്കിടി സായിപ്പുകൾ തിരിച്ചു ഇവിടെ തന്നെ വരേണ്ടവർ അല്ലെ എന്ന് അവർ ആലോചിക്കുന്നിലെ ആവോ. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് കേട്ടിട്ടുണ്ട്..കാത്തിരുന്നു അവസാനം അദ്ദേഹത്തിന് ഒരു ഓൺസൈറ്റ് കിട്ടി..ഒരു മഞ്ഞുമലയിൽ ഒരു വീട്ടിൽ ഒറ്റക്ക്. കുറച്ചു ദിവസം കഴിഞ്ഞു വീട്ടുകാരെ കൊണ്ട് വന്നു. ഒരു ൬ മാസം കഴിഞ്ഞപ്പോൾ സഹധർമിണി സ്ഥലം വിട്ടു ..കൊടും തണുപ്പും മിണ്ടാനും പറയാനും പൂച്ച പോലും കാണാൻ ഇല്ലാത്ത സ്ഥലം.. പതുക്കെ ഒരു കൊല്ലത്തിൽ അദ്ദേഹവും നാട്ടിൽ തിരിച് എത്തി പ്രതിജ്ഞ ചെയ്തു.ഇനി എങ്ങിടും ഇല്ല .

ഇനി ഗൾഫ് രാജ്യങ്ങളിലും സ്ഥിതി ഇത് തന്നെ..വീട്ടുകാർക്ക് വേണ്ടി ചെറിയ റൂമിലും മറ്റും ജീവിച്ചു മരിക്കുന്നവർ. കുറെ പേര് മടുത്തു തിരിച്ചു വരും..മറ്റുള്ളവർ കടിച്ചു തുങ്ങി കിടക്കും..ഇവർ ഒക്കെ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.

ആർക്കും കൈയിൽ വീദേശത്തു പോയി കൈയിൽ പൈസ വന്നാൽ തുക്കിടി സായിപ്പ് ആയി അഭിനയിക്കാം.

പക്ഷെ എന്ത് ഫലം.

പണ്ടത്തെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും തന്നെ ആണ് എന്നും കൂടെ ഉണ്ടാകുക..അവരുടെ അടുത്ത് ഈ സായ്പ് കളി എത്ര മാത്രം പ്രാവർത്തികം ആണ്..

സ്വന്തം പ്രവർത്തിയിൽ സന്തോഷിക്കുക..ആത്മവിശ്വത്തോടെ മുന്നേറുക..നിങ്ങൾ തുക്കിടി സായ്പ് ആകില്ല ഒരിക്കലും. 

ഇത് എഴുതാൻ പ്രചോദനം ആയ കൂട്ടുകാരന് നന്ദി. കാലം അവനെ തുക്കിടി സായിപ്പിൽ നിന്ന് ഒരു നല്ല മനുഷ്യൻ ആക്കി മാറ്റട്ടെ.

ഒരു നല്ല വാരാന്ത്യം ആശംസിക്കുന്നു എല്ലാവര്ക്കും.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും