ആരാണ് നീ

 


ആരാണ് നീ ആരാണ് നീ 

വേദനയിൽ ആശ്വാസം ആണ് നീ 

സ്വപ്നങ്ങൾക്കുള്ള ചിറകു ആണ് നീ 

കൊടും കാറ്റിൽ അഭയം ആണ് നീ 

പേമാരിയിൽ കുട ആണ് നീ 

വേനൽച്ചൂടിൽ തണൽ ആണ് നീ

വിശപ്പിൽ അന്നം ആണ് നീ 

ദാഹത്തിൽ വേഴാമ്പൽ ആണ് നീ

മാതൃത്വത്തിൽ സർവംസഹ ആണ് നീ 

പിതൃത്വത്തിൽ സംരക്ഷണം ആണ് നീ 

വിശ്വാസത്തിന്റെ കെടാവിളക്ക് ആണ് നീ 

സൗഹൃദത്തിന്റെ അടയാളവും 

ആണ് നീ 

നൊമ്പരങ്ങൾക്കുള്ള നീറ്റൽ ആണ് നീ 

ആത്മാവിന്റെ സ്പന്ദനം ആണ് നീ

ഗുരുവിന് ഉള്ള ദക്ഷിണ ആണ് നീ 

പക യുടെ വിരോധി ആണ് നീ 

ഇരുട്ടിൽ വെളിച്ചം ആണ് നീ 

കണ്ണീർച്ചാൽ തുടക്കണം നീ 

പ്രായത്തിൽ കൂട്ട് ആണ് നീ 

സഞ്ചാരത്തിൽ തേരാളി ആണ് നീ 

ഓർമകളിൽ നിറങ്ങൾ ആണ് നീ 

ആരാണ് നീ ആരാണ് നീ 

ഞാൻ ആണ് നീ 

നിങ്ങൾ ആണ് നീ 



Popular posts from this blog

ഓണം ഒന്നാം പാഠം

വീണ്ടും ഒരു വിഷു

വിഎം എ ഓണം 2025