കാൽപന്ത് കളി ഒരു അപാരത

ഫുട്ബോൾ സീസൺ ആണല്ലോ. അപ്പൊ പിന്നെ ഫുട്ബോളും ആരാധനയെയും പറ്റി എഴുതണമല്ലോ..

അച്ഛന് ഭയങ്കര ആഗ്രഹം ആയിരുന്നു എന്നെ ഒരു ഫുട്ബോളർ ആക്കണം എന്ന്.

പക്ഷെ എനിക്ക് ആണെങ്കിൽ ഒരു കളിയിലും മനസ്സ് ഉറച്ചു നിൽക്കാറില്ല. രാവിലെ നാല് മണിക്ക് പോയി ബാഡ്മിൻറൺ കളിക്കും..വൈകിട്ടു ഫുട്ബോൾ അല്ലെങ്കി ക്രിക്കറ്റ്/വോളീബോൾ . പിന്നെ ക്യാരംസ്. ആര് എന്തിനു വിളിച്ചാലും റെഡി. അമ്മ ഇപ്പോഴും പറയും അവനു ആക്കറ്റം കളിക്കണം. ഇപ്പോഴും അങ്ങനെ തന്നെ രണ്ടു മണിക്കൂർ ജിം പോയി വന്നാലും, പിന്നെയും പോയി രണ്ടു മണിക്കൂർ ബാഡ്മിൻറൺ കളിക്കും.

അപ്പൊ പറഞ്ഞു വന്നത് സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഫുട്ബോൾ കളിച്ചു തുടങ്ങിയത്.

അവിടെ സെവൻസ് ക്ലബ് ഉണ്ടായിരുന്നു. ചേട്ടന്മാർ ഇടയ്ക്കു കളിപ്പിക്കും. ഞാൻ ഇടതു കാലൻ ആയതു കൊണ്ട് ആയിരിക്കും ഇടക്കിടക്ക് ചാൻസ് കിട്ടാറുണ്ട്. ജീവിതത്തിൽ ആദ്യമായി ഹെഡ് ചെയ്ത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഹെഡ് ചെയ്തു നിലത്തു വീണു ഓർമ തന്നെ പോയി, അതാണ് ഓർക്കാൻ കാരണം. ഇടയ്ക്കു സെലെക്ഷൻ ഒക്കെ പോയി, പക്ഷെ മനസ് ഉറപ്പിച്ചു  കളിച്ചില്ല.

പണ്ട് തൊട്ടേ ഒരു അര്‍ജന്‍റീന ഫാൻ ആയിരുന്നു. മറഡോണയെയും ബാറ്റിസ്സ്റ്റിയൂട്ടായും കളം നിറഞ്ഞു കളിച്ചിരുന്ന കാലം..ലോകത്തിലെ പത്തു കളിക്കാരുടെ പേരെടുക്കാൻ പറഞ്ഞാൽ അതിൽ ഒരാൾ എന്തായാലും ഗബ്രിയേൽ ബാറ്റിസ്സ്റ്റിയൂട്ടാ ആയിരിക്കും.ആ സ്വർണ മുടിയും സ്റ്റൈലും. അന്നും ഇന്നും അച്ഛൻ ബ്രസീൽ ഞാൻ അര്‍ജന്‍റീന..ബദ്ധ ശത്രുക്കൾ. 

ഫുട്ബോൾ സീസൺ ആയാൽ പിന്നെ അടിയും ബഹളവും ആണ്.ബ്രസീൽ ഏഴു ഗോളിന് തോറ്റത് ഓർക്കുമ്പോൾ ഇപ്പോഴും സന്തോഷം ആണ്. ഈ സിരകളിൽ ഓടുന്ന ചോര ഇന്നും എന്നും അര്‍ജന്‍റീന യുടെ ആണ്. മെസ്സിയുടെ വേൾഡ് കപ്പ് ഫൈനൽ തോൽവി ഇന്നും മനസ്സിൽ ഒരു തീരാ ദുഃഖം ആണ്.

ഫുട്ബോൾ കളിച്ചു പരിക്ക് പറ്റാത്ത ഒരു സ്ഥലവും കാലിൽ ബാക്കി ഇല്ല. പക്ഷെ അന്ന്

പരിക്ക് ഒന്നും ഒരു കാര്യമായി എടുത്തിട്ടില്ല. കാല് ഉളുക്കിയാൽ മണിയുടെ കടയിൽ പോയി ഒന്ന് തിരുമ്മിക്കും. മണി ആദ്യം പതിയെ തലോടും, എന്നിട്ടു ഒരു വലി ആണ്. ജീവൻ പോകും പക്ഷെ ഉളുക്ക് മാറും.

ഒരു പാട് പേരുടെ കൂടെ കളിച്ചിട്ടുണ്ട്. അവരിൽ ഒരു പാട് പേര് കേരളത്തിനും

ഇന്ത്യക്കും വേണ്ടി കളിച്ചു പിന്നീട്. ഇപ്പോഴും എന്ത് ആവശ്യങ്ങൾ ചോദിച്ചാലും ഒരു മടിയും ഇല്ലാതെ മറുപടി തെരുന്ന പ്രശസ്തർ. പ്രശസ്തി ഒരു അഹങ്കാരം ആയി കാണാത്ത മനുഷ്യർ.

മോനെ ഫുട്ബോളിന് കൊണ്ട് പോകുമ്പോൾ ഓർക്കും പഴയ കാലം എല്ലാം. അന്നത്തെ കളി അല്ല ഇന്ന്. കോച്ച് വേറെ രീതിയിൽ ആണ് കോച്ചിങ്. കാലം മാറി കഥ മാറി.

കോളേജിൽ പഠിക്കുമ്പോൾ ഫുട്ബോൾ കളിക്കുമായിരുന്നു..ഒരു ദിവസം കളിക്കുമ്പോൾ ഒരാളുടെ കൈ ഊരിപ്പോയി . ആരോ ഒരാൾ അത് ഇട്ടു കൊടുക്കുന്നത് കണ്ടു. ഒറ്റ ഇടൽ ഒറ്റ തിരി.ആദ്യമായി ആണ് ഇങ്ങനെയും പരിക്ക് ഉണ്ടാകും എന്ന് മനസ്സിൽ ആയതു.

ഇന്നും മനസ്സിൽ ഫുട്ബാൾ ഉണ്ട്..അത് ഒരു വികാരം ആണ്.

എല്ലാവർക്കും ഒരു നല്ല വേൾഡ് കപ്പ് അനുഭവം ആശംസിക്കുന്നു.

അര്‍ജന്‍റീന കീ ജയ്.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും