പ്രകാശം പരത്തുന്ന പെൺകുട്ടി


പ്രകാശം പരത്തുന്ന പെൺകുട്ടി

ഇന്നലത്തെ ബ്ലോഗ് അഭിപ്രായങ്ങളും മെസ്സേജുകളും ഒക്കെ വായിച്ചു

കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അതാ.

ആ പ്രകാശം പരത്തുന്ന പെൺകുട്ടി.

പണ്ട് ഇരുണ്ട കളറിന്‍റെ കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട് വെളുപ്പ് മാത്രേ കണ്ണിനു പിടിച്ചിരുനുള്ള്.

വീട്ടിൽ എല്ലാവരും വെളുത്ത് പാല് പോലെ ഞാൻ മാത്രം ഇരുണ്ടു.

അങ്ങനെ പൊൻഡ്‌സ് ക്രീം തേച്ചു കുറച്ചു വെളുത്തു ഇരിക്കുന്ന സമയത്തു ആണ് കണ്ടത് അതെ.

ആ പ്രകാശം പരത്തുന്ന പെൺകുട്ടി.

സ്ഥിരം ക്ലിഷ ഡയലോഗ് എടുത്തു കാച്ചി . പുറത്തേക്കു വെളുത്ത പുക കണ്ടാൽ താല്പര്യം എന്നും കറുത്ത പുക കണ്ടാൽ താല്പര്യം ഇല്ല എന്നും മറ്റും ഉള്ള സ്ഥിരം അടവ്. അത് ഏറ്റു എന്ന് വിചാരിച്ചു.പുറത്തിറങ്ങി തിരിച്ചു നോക്കി അതാ.

പ്രകാശം പരത്തുന്ന പെൺകുട്ടിയെ കാണാൻ ഇല്ല.

എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ അന്ന് ലൊക്കേഷൻ ചേഞ്ച്.

മുംബൈയിൽ അന്നത്തെ താമസം കമ്പനി ഗസ്റ്റ് ഹൗസ്..ഉദ്ദേശം

പ്രകാശം പരത്തുന്ന പെൺകുട്ടി.

മുടിഞ്ഞ ചൂട്.. രണ്ടു മണിക്കൂർ പൊരി വെയിലത്ത് ഓട്ടോയിൽ യാത്ര..ഏതൊക്കെയോ ചെക്ക് നാക്കയിൽ ഇറങ്ങി പിന്നെയും ഓട്ടോയിൽ..അവസാനം ഒരു പാർക്കിൽ എത്തി. കുറെ കൊതുകു കടി കൊണ്ട് ഇരുന്നു..അപ്പോൾ അതാ

പ്രകാശം പരത്തുന്ന പെൺകുട്ടി.

ആദ്യം ലോക്കൽ ട്രെയിനിൽ പിന്നെ ബസിൽ ആയി യാത്ര..ചേരുന്നു ഇരിക്കാൻ ശ്രമിച്ചു..പക്ഷെ അത് വല്യ പൊല്ലാപ്പ് ആയി.എന്തൊക്കെയെയോ സംസാരിക്കാൻ ശ്രമം തുടങ്ങി..പൊരി വെയിലിൽ എന്ത് റൊമാൻസ്.


വൈകിട്ട് ആയി. തിരിച്ചു പോകണ്ട ടൈം ആയി. ആകപ്പാടെ സംഘർഷം. എന്ത് പറ്റും.


ഓട്ടോയിൽ നിന്ന് ബൈ പറഞ്ഞു ഇറങ്ങി ..പിന്നെയും തിരിഞ്ഞു നോക്കി അപ്പോൾ അതാ.

പ്രകാശം പരത്തുന്ന പെൺകുട്ടിയെ കാണാൻ ഇല്ല.


വല്യ ജയറാം ആണെന്ന് സ്വയം തോന്നിയിരുന്ന അഹങ്കാരം അതോടെ തീർന്നു.. നിരാശ ആയോ എന്ന് സംശയം.നാളുകൾ കഴിഞ്ഞു..എങ്ങനെയോ ഫോൺ നമ്പർ കിട്ടി. ദൈവങ്ങളെ മനസ്സിൽ വിചാരിച്ചു ഡയല് ചെയ്തു.


ആരാ ഒരു പുരുഷ ശബ്ദം. പണി പാളി. ബ്രദർ ആണ്. ചേച്ചി കുളിക്കുകയാണ് മറുപടി.


എന്ന പിന്നെ ഒരു മെസ്സേജ് ഇടാം. ഞാൻ ട്രെയിനിൽ ആയ്യിരുന്നു. നെറ്റ്‌വർക്ക് ഒക്കെ കിട്ടിയാൽ കിട്ടി.കുറെ കാത്തു റിപ്ലൈ കിട്ടാൻ.പിന്നെ നോക്കിയപ്പോ അതാ


പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ മെസ്സേജ്.


പിന്നെ ഫോൺ കാൾ തുരു തുരാന്നു രാത്രി ഇല്ല പകൽ ഇല്ല ..ഞാൻ മാത്രം സംസാരിക്കും ചിലപ്പോ അങ്ങേ തലയിൽ നിന്ന് കൂർക്കം വലി ആയിരിക്കും.


അതെ ആ പ്രകാശം പരത്തുന്ന പെൺകുട്ടി ഇപ്പൊ എന്‍റെ കൂടെ തന്നെ ഉണ്ട്.


തിരിഞ്ഞു നോക്കേണ്ടി വരില്ല ഇനി ഒരിക്കലും.


പെൺകുട്ടിയുടെ സ്വന്തം സമി




Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും