ആകാശ നൗക യാത്രയും വെണ്ണക്കൽ സ്വപ്ന സായൂജ്യവും



നഗര പ്രവേശനവും ആകാശ നൗക യാത്രയും വെണ്ണക്കൽ സ്വപ്ന സായൂജ്യവും

ഇന്നലെ എഫ്ബി പോസ്റ്റുകൾ കണ്ടപ്പോൾ ഇടയ്ക്കു പെട്ടെന്ന് ആണ് ആ ഫ്ലാഷ്ബാക്ക് ഓര്മ വന്നത്.

കൊല്ലങ്ങൾക്കു മുൻപ്..കമ്പ്യൂട്ടർ പഠനം ഒക്കെ കഴിഞ്ഞു ശരാശരി മലയാളികളെ പോലെ ടീച്ചിങ്ങും സ്റ്റാർട്ട് അപ്പും ഒക്കെ ഒരു നടക്കു പോകില്ല എന്ന് മനസ്സിലാക്കിയ സമയത്തു ആണ് ഈ നഗരത്തിലേക്ക് വണ്ടി കേറുന്നത്..അച്ഛൻ വണ്ടി കേറ്റി വിട്ടു എന്ന് പറയുന്നത് ആയ്യിരുകും നല്ലതു..

സ്റ്റാർട്ട് അപ്പ് ഇന്റെ ബാക്കി ആയിരുന്ന കമ്പ്യൂട്ടറും തലയിൽ ഏറ്റി കലാസി പാളയിൽ വന്നിറങ്ങി..കോച്ചുന്ന തണുപ്പ്. അന്നത്തെ ഈ നഗരത്തിൽ ഉച്ചക്ക് പന്ത്രണ്ടു മണിക്കും തണുപ്പ് ആണ്.

താമസം അളിയന്റെ കൂടെ..അളിയന്റെ അനിയനും ഉണ്ട്. തൊഴിൽ ഇല്ലാത്ത ചെറുപ്പക്കക്കാരന്റെ സങ്കടം അവർക്കു അറിയാമായിരുന്നു.അത് കൊണ്ട് പ്രതേകം റൂം വരെ വിട്ടു തന്നിരുന്നു.അവർ ജോലിക്കു പോയി കഴിഞ്ഞാൽ പിന്നെ ഞാനും വാലുള്ള ഒരു എറിക്‌സൺ മൊബൈലും മാത്രം..അത് ഇടക്കൊക്കെയേ വർക്ക് ചെയുള്ളു..അതുമായി ഇറങ്ങും ബ്രൗസിംഗ് സെന്ററിലേക്ക്. ജോബ്‌സ്ട്രീട് എന്ന സൈറ്റ് ആയിരുന്നു ആണ് എന്റെ ഓര്മ അന്നു ജോലി തപ്പാൻ.

അങ്ങനെ രാത്രികൾ പകലുകൾ ആയി പകലുകൾ രാത്രികൾ ആയി ഒന്നും സംഭവിച്ചില്ല,

അങ്ങനെ ഇരിക്കുമ്പോൾ അന്നു റിലൈൻസ് കമ്പനി മൊബൈൽ ഫോൺ ഇറക്കുന്നത്.

ഈ വാലുള്ള ഫോൺ മതി ആയി.അങ്ങനെ അച്ഛനോട് കെഞ്ചി നോക്കിയ ഫോൺ കിട്ടി.

അന്നു ഹച്ച് (വൊഡാഫോൺ) ആണ് സിം.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു കാൾ. യെശ്വന്തപുർ നിന്ന് ആണ്. സിസ്റ്റം അഡ്മിൻ കം സോഫ്റ്റ്‌വെയർ ഡെവലപ്പേർ ആയി ആളെ ആവശ്യം ഉണ്ട്.ഉടനെ വെച്ച് പിടിച്ചു..

അവിടെ ചെന്നപ്പോൾ ഒരു കമ്പ്യൂട്ടർ ഹാർഡ്‌വെയർ .കമ്പനി..ആർക്കും ഒന്നും അറിയില്ല അധികം കംപ്യൂട്ടറിനെ പറ്റി, അങ്ങനെ ജോലി കിട്ടി.

അവിടെ വെച്ച് ഒരു കൂട്ടുകാരനെ കിട്ടി. അവന്റെ പേരും എന്റെ പേര് തന്നെ..ജനന തീയതിയും ജനന മാസവും ഒന്ന് തന്നെ. പിന്നെ അവന്റെ കൂടെ ആയി യാത്ര.

നാളുകൾ കഴിഞ്ഞു .എനിക്ക് അവിടുത്തെ ഏതോ വല്യ മനുഷ്യൻ ആയി എന്ന ഭാവം. എല്ലാവര്ക്കും ഭയങ്കര ബഹുമാനം കാരണം എനിക്കെ കമ്പ്യൂട്ടർ അറിയൂ എന്തെങ്കിലും ഒക്കെ..കുറച്ചു വെബ് അപ്പ്ലിക്കേഷൻസ് ഉണ്ടാക്കി.

പെട്ടെന്ന് ആണ് ആ വിളി വന്നത്. ഒരു കാശ്മീരി ആയിരുന്നു കമ്പനി ഓണർ. ക്യാബിനിലേക്കു വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു ഡൽഹി ഓഫീസിൽ ഈ സോഫ്റ്റ്‌വെയർ സെറ്റപ്പ് ചെയ്യണം. അങ്ങോട്ടു പോണം കുറച്ചു മാസം.

പെട്ടെന്ന് മനസ്സിൽ ലഡ്ഡു പൊട്ടി. ആകാശ നൗക. കാശ്മീരി മുതലാളിയുമായി തർക്കിച്ചു.


തേർഡ് ക്ലാസ് എസി വരെ തരാം എന്ന് ആയി..നമ്മൾ വിടുമോ. ആകാശ നൗകയിൽ കുറഞ്ഞ ഒന്നും പറ്റില്ല. അവസാനം മുതലാളി സമ്മതിച്ചു. അങ്ങനെ ആ ദിവസം വന്നു എത്തി.


അന്ന്‌ എച്എൽ ആണ് എയർപോർട്ട്. ഇന്നത്തെ പോലെ രണ്ടു മണിക്കൂർ യാത്ര ചെയ്യണ്ട..രാവിലെ ഇറങ്ങി നടന്നാൽ എയർപോർട്ടിൽ എത്തും. അങ്ങനെ ആദ്യമായി ആകാശ നൗകയിൽ കയറി.

എയർ ഡെക്കാൻ ആയിരുന്നു. ഡൽഹിയിൽ എത്തിയപ്പോൾ വൈകിട്ടു ആയിട്ടുള്ളു.. കുത്തബ് മീനാർ അടക്കം കാണാൻ സാധിച്ചു ആകാശ നൗകയിൽ നിന്ന്.

ഡൽഹിയിൽ നിന്ന് ആഗ്ര ടൂർ ഉണ്ട്..അങ്ങനെ ഒരു ദിവസം അത് ബുക്ക് ചെയ്തു. ആഗ്ര വഴി മഥുര (കൃഷ്ണന്റെ ജന്മ സ്ഥലം). ആഗ്രയിൽ എത്തി കുതിര വണ്ടിയിൽ കയറി. കുറെ നടന്നു. എവിടെ വെണ്ണക്കൽ സൗധം..പെട്ടെന്ന് ഒരു കവാടം കണ്ടു. ഉള്ളിലൂടെ നോക്കിയപ്പോൾ അതാ ആ വെണ്ണക്കൽ സൗധം.. താജ് മഹൽ. കണ്ണെടുക്കാൻ തോന്നിയില്ല. രണ്ടു മണിക്കൂർ ഉള്ളു അല്ലെങ്കിൽ ബസ് പോകും..ആ ഭംഗി കണ്ടാൽ ആർക്കും അവിടെ നിന്ന് പോരാൻ പറ്റില്ല.ഷാജഹാൻ ആഗ്ര ഫോർട്ടിൽ നിന്നും നോക്കി നിന്നിരുന്നത് വെറുതെ അല്ല.

തിരിച്ചു വന്നപ്പോൾ മഥുര യിൽ പോയി. അവിടെ കൃഷ്ണൻ ജനിച്ച കാരാഗ്രഹം അതെ പോലെ നില നിർത്തിയിട്ടുണ്ട്. ജനിച്ചു വീണ അരിപ്പെട്ടി അടക്കം..ഒരു പ്രതേക ഫീൽ.


അങ്ങനെ ആകാശ നൗകയും വെണ്ണ കല്ലും യാഥാർഥ്യം ആയി.


ശുഭം.

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും