മല മുകളിലെ അജ്ഞാത ശക്തി

മല മുകളിലെ അജ്ഞാത ശക്തി.

ആദ്യമേ പറയട്ടെ ഇത് ഒരു അനുഭവം പങ്കു വെക്കൽ മാത്രം ആണ്.

ഇത് വായിച്ചു ഒരു വിശ്വാസിയും അവിശ്വാസി ആകരുത് .ഒരു അവിശ്വാസിയും വിശ്വാസിയും ആകരുത് എന്നാണ് എന്റെ ഒരു അപേക്ഷ.

അപ്പൊ പ്രീക്യുഎൽ കാലത്തിലെക്ക് കടക്കാം.ഫ്ലാഷ്ബാക് ഒക്കെ പഴയ കീ വേഡ് ആയി.കമ്പ്യൂട്ടർ പഠനം കഴിഞ്ഞ കാലം.

അന്നൊക്കെ പഠിച്ചു ഇറങ്ങിയാൽ കിട്ടുന്ന ജോലി കമ്പ്യൂട്ടർ ട്രെയിനർ കം ഡെവലപ്പേർ ആയിരുന്നു. അതായതു ആൾക്കാർക്കു പ്രോഗ്രാമിങ്, എക്സൽ തുടങ്ങിയവ പഠിപ്പിക്കുക കൂടാതെ വെബ്സൈറ്റ് കളും അപ്പ്ലിക്കേഷൻസ് ഉം ഉണ്ടാക്കുക. കൂടെ എഞ്ചിനീയറിംഗ് സ്റ്റുഡൻ്റ്സ് ഇനും തൃശൂർ എഞ്ചിനീയറിംഗ് കോളജിലെ കുട്ടികൾക്കും ട്യൂഷൻസ് എടുത്തിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് പണ്ട് ഒരു വഴിപാടു നേർന്നു വെച്ച ഒരു കാര്യം ഓർത്തത്.

എംസിഎ പാസ് ആയാല് മലയിൽ പോയി ശയന പ്രദക്ഷിണം ചെയ്യാം എന്ന് ആയിരുന്നു ആ വഴിപാട്. തൻ പാതി ദൈവം പാതി എന്ന് ആണല്ലോ.

പണ്ട് 'അമ്മ ഇത് പോലെ വഴിപാടുകൾ നേർന്നിരുന്നു. അത് ഏതോ ഒരു പുണ്യാളന് മെഴുകുതിരി കത്തിക്കൽ ആയിരുന്നു അതിൽ ഒന്ന്. അങ്ങനെ ചേച്ചിയുടെ കളഞ്ഞു പോയ പാദസരം വരെ കിട്ടി എന്ന് ആണ് 'അമ്മ പറഞ്ഞിരുന്നത്.ഈ വിശ്വാസത്തിൽ ജാതിയും മതവും ഒന്നും ഇല്ല. ആർക്കും എവിടെയും നേരാം. വിശ്വാസം അതല്ലേ എല്ലാം.

ആ സമയത്തു എല്ലാ മലയാളികളുടെയും ഐശ്വര്യത്തിന്റെ പ്രതീകം ആയ സ്വർണമാല എന്റെ കഴുത്തിലും ഉണ്ടായിരുന്നു. അതിന്റെ കൂടെ ഒരു ഏലസ്സും രക്ഷ കവചംആയി. പണ്ട് ചേച്ചിയുടെ കാൽ വിരൽ ഒടിഞ്ഞത് തൊട്ടു ഈ യന്ത്രം എന്റെ കഴുത്തിൽ ഉണ്ട്.

അപ്പൊ അങ്ങനെ മലയിലേക്കു ഉള്ള യാത്ര തുടങ്ങി. ലക്ഷ്‌റി യാത്ര ആയിരുന്നു. നമ്മുടെ സ്വന്തം ആന വണ്ടിയിൽ. പത്തനംതിട്ട ബസ് സ്റ്റാൻഡ് ഒരു പുഴ പോലെ ആയിരുന്നു. ഈയിടെ എപ്പോളോ വായിച്ചു ഇന്നും അതെ പോലെ വെള്ളം ആണെന്ന്.

ഞാൻ അഞ്ചു വയസ്സ് തൊട്ടു മലക്ക് പോയിരുന്നു. ഇത് കുറേക്കാലം കഴിഞ്ഞു ഉള്ള യാത്ര.

തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്ന് ഭംഗി വാക് പറയാം. പക്ഷെ ആ സമയത്തു ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല എന്റെ ജീവിതത്തിൽ.എല്ലാം ഒരു സ്ലോ മോഷനിൽ പോയിരുന്ന കാലം.

അങ്ങനെ മല കയറി തുടങ്ങി. ശ്വാസം കിട്ടുന്നില്ല. ഇടയ്ക്കു നില്കുന്നു വെള്ളം കുടിക്കുന്നു. പണ്ട് കുട്ടി ആയിരുന്നപ്പോൾ ഓടി കേറിയിരുന്ന മല ആയിരുന്നു. എങ്ങനെയോ ശരണം വിളികളുമായി 

സന്നിധാനത്തു എത്തി. കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.

അങ്ങനെ ചെന്ന് ഡോര്മിറ്ററി യിൽ താമസിച്ചു. അങ്ങനെ ശയന പ്രദക്ഷിണത്തിന്റെ സമയം ആയി.

ഭസ്മ കുളത്തിൽ ചെന്ന് കുളിച്ചു. ശബരി മലയിൽ ശയന പ്രദക്ഷിണം താരതംമ്യേന എളുപ്പം ആണ്. കുറച്ചു ദൂരമേ ഉള്ളു. ഗുരുവായൂർ കുറച്ചു ബുദ്ധിമുട്ടു ആണ്. അങ്ങനെ ആ വഴിപാടു കഴിഞ്ഞു തിരിച്ചു സന്നിധാനത്തിൽ എത്തി ഇരുന്നു വിശ്രമിക്കുമ്പോൾ ആണ് പെട്ടെന്ന് ഞെട്ടി പോയത്.

ആ സ്വർണ മാല കഴുത്തിൽ ഇല്ല . കൂടെ ഉണ്ടായിരുന്ന രക്ഷ കവചവും. എന്തും സംഭവിക്കാം. ഈ മാല ഇല്ലാതെ വീട്ടിൽ ചെല്ലാനും പറ്റില്ല. ആകപ്പാടെ ധര്മ സങ്കടത്തിൽ ആയി..കൂട്ടുകാരനെയും കൂട്ടീ ഭസ്മ കുളത്തിൽ ഒക്കെ പരതി..ഇനി ഇപ്പൊ വറ്റിച്ചു നോക്കലെ നിവർത്തി ഉള്ളു..ഇത് വീട്ടിലെ ടാങ്ക് അല്ല മോനെ ജന ലക്ഷങ്ങൾ വരുന്ന ശബരിമലയിലെ ക്ഷേത്ര കുളം ആണ് എന്ന് കൂട്ടുകാരൻ തിരുത്തി തന്നു.

ഇനി എന്ത് ചെയ്യും.. അയ്യപ്പ സ്വാമി തന്നെ തുണ..പെട്ടെന്ന് പുണ്യാളനെ ഓർത്തു. പക്ഷേ ഇത്രയും അടുത്ത് അയ്യപ്പ സ്വാമി ഉള്ളപ്പോൾ പുണ്യാളനെ വിളിക്കുന്നതും ഒട്ടും അഭികാമ്യം അല്ല..

മനസ്സ് സങ്കട കടലിൽ ആയി. ഉള്ളു ഉരുകി പ്രാർത്ഥന തുടങ്ങി.

പെട്ടെന്ന് ഒരു അന്നൗൺസ്‌മെന്റ് കേട്ടു..ഒരു സ്വർണ്ണ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥൻ അടയാളം പറഞ്ഞാൽ വാങ്ങാം എന്ന്.. ഉടനെ മനസ്സ് ശാന്തം ആയി. ചെന്ന് അടയാളം പറഞ്ഞു.

മാല തിരിച്ചു വാങ്ങി രക്ഷ കവചം ധരിച്ചു. അവരോടു ചോദിച്ചു ആരാണ് ഇത് കൊണ്ട് തന്നത്.അവർ പറഞ്ഞു ഒരു സ്വാമി ആണ് ദേ ഇപ്പൊ അങ്ങോട്ടു പോയതേ ഉള്ളു.

ആരായിരിക്കും അത്. രണ്ടു പവന്റെ മാല മുങ്ങി തപ്പി എടുക്കാൻ കഴിവുള്ള ഒരു അജ്ഞാത ശക്തി.

അഥവാ മുങ്ങി തപ്പി എടുത്താലും അത് തിരിച്ചു തെരാൻ മനസ്സ് ഉള്ള ആര് ഉണ്ടാകും.

ഇനി അയ്യപ്പ സ്വാമി തന്നെ ആയിരുന്നോ അത്.

ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയ്യി അവശേഷിക്കുന്ന അജ്ഞാത ശക്തി.

ഇന്ന് ആ മാല കഴുത്തിൽ ഇല്ല. കവചവും ഇല്ല. വിശ്വാസം അതല്ലേ എല്ലാം.


അന്നത്തെ വിശ്വാസം അതായിരുന്നു. ഇന്നത്തെ വിശ്വാസം ഇതാണ്.


സ്വാമിയേ ശരണം അയ്യപ്പ



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും