അഭ്രപാളി എന്ന മോഹവലയം

അഭ്രപാളി എന്ന മോഹവലയം

ഈമോഹവലയത്തിൽ വീഴാത്ത ആരും തന്നെ ഉണ്ടാകില്ല. ചിലർ പരിശ്രമിച്ചു അവസാനം സഹി കേട്ട് മറ്റു ജോലികൾ ചെയ്തു ജീവിക്കുന്നു. ചിലർ പരിചയവും സ്വാധീനവും ഉപയോഗിച്ച് പിടിച്ചു നില്കുന്നു. മറ്റു ചിലവർ കഴിവ് കൊണ്ട് കളം നിറഞ്ഞു നില്കുന്നു.

അങ്ങനെ പണ്ട് പണ്ട് ഈ മോഹവലയം എന്നെയും സ്വാധീനിച്ചു. കണ്ണാടിയിൽ നോക്കിയപ്പോ തോന്നി എന്താ എനിക്ക് കുറവ്, കുറച്ചു മെലിഞ്ഞു ഇരിക്കുന്നു എന്ന് അല്ലെ ഉള്ളു. പിന്നെ ഇരുണ്ട കളർ ഒരു കുറ്റം ആണോ എല്ലാ ഇന്ത്യക്കാരും ഒരു വിധം ഇരുണ്ടതു അല്ലെ.

അപ്പൊ പറഞ്ഞു വന്നത് അഭ്രപാളിയിലേക്ക് കടക്കാൻ ഉള്ള ശ്രമത്തെ പറ്റി ആണ്. ഒരു ദിവസം പേപ്പറിൽ പരസ്യം കണ്ടു. ഫാസിലിന്റെ ഫിലിമിലേക്കു ഒരു ചെറുപ്പക്കാരനെ വേണം..താല്പര്യം ഉള്ളവർ നല്ല ഫോട്ടോസ് അടക്കം ബയോ ഡാറ്റ അയക്കുക.

ഉടനെ അപ്പുക്കുട്ടന്റെ അടുത്തേക്ക് വെച്ച് പിടിച്ചു. അപ്പുക്കുട്ടൻ സ്ഥലത്തെ പ്രധാന ബാർബർ ആണ്. കണ്ണിൽ കുപ്പി ഗ്ലാസ്

ആണ്. എന്റെ മുടി എന്നും ഒരേ കട്ട് ആയിരുന്നു..മങ്കി ക്രോപ്പ് കട്ട്. 'അമ്മ അതെ സമ്മതിക്കു..അമ്മക്ക് എല്ലാം പറ്റെ വെട്ടണം. നഖവും ചേർത്തേ വെട്ടു. പിന്നെ എപ്പോളോ അച്ഛന് തോന്നി എന്റെ മുടി സമ്മർ കട്ട് ആക്കണം എന്ന്.

അതിനും അപ്പുക്കുട്ടൻ തന്നെ വേണ്ടി വന്നു,

അങ്ങനെ അപ്പുക്കുട്ടൻ മുടി ഒക്കെ എന്തോ ഒരു കോലം ആക്കി തന്നു. ഇനി കുറച്ചു ഫോട്ടോസ് എടുക്കണം..വീട്ടിൽ നിന്ന് രണ്ടു ജോഡി ഡ്രസ്സ് എടുത്തു പോയി സ്റ്റുഡിയോയിൽ.

സ്റ്റുഡിയോ കാരന് ഭയങ്കര സന്തോഷം. ആരും ഇല്ല..ഞാൻ ആണ് അവിടുത്തെ ഇര. പല പോസിൽ ഫോട്ടോ എടുത്തു. ഞാൻ സന്തോഷിച്ചു. ഇത് കണ്ടു ഫാസിൽ അപ്പൊ തന്നെ വിളിക്കും എന്ന് കരുതി..ഫോട്ടോ കിട്ടിയപ്പോൾ ഒരു മന്ദബുദ്ധി ലുക്ക് ഇല്ലേ എന്ന് ഒരു സംശയം. സ്റ്റുഡിയോ കാരൻ പറഞ്ഞു അല്ല സ്റ്റൈൽ ആയിട്ടുണ്ട്. ചൂടോടെ ഫാസിലിന് അയച്ചു കൊടുത്തു.

കാത്തിരുന്നു. വിളി ഒന്നും വന്നില്ല.. മറുപടിയും.

കൊല്ലങ്ങൾ കഴിഞ്ഞു. കോട്ടയത്ത് പഠിക്കുന്ന കാലം. അവിടെ ഒരു ഷൂട്ടിംഗ് നടക്കുന്നു.

ഒരു ദൂരദർശൻ സീരിയൽ ആണ്.. സീരിയൽ എങ്കിൽ സീരിയൽ. ഒരു ജൂനിയർ കൂട്ടുകാരനെയും കൂടി ജംഗ്ഷനിൽ എത്തി അവിടെ പൊരി വെയിലത്ത് ഷൂട്ടിംഗ് തകർക്കുകയാണ്.

സെറ്റിലെ ആരോടോ ചോദിച്ചു അഭിനയിക്കാൻ ചാൻസ് തരുമോ എന്ന്. പെട്ടെന്ന് അതിനെന്താ എന്ന മറുപടി. സ്വന്തം രൂപത്തോടു ഒരു പാട് സ്നേഹം തോന്നിയ നിമിഷം. പക്ഷെ ആ സ്നേഹം അടുത്ത നിമിഷം തന്നെ ഇല്ലാതായി. കാരണം വേഷം ഒന്നും ആയിരുന്നില്ല..നായിക യെ ഒരു വണ്ടി വന്നു ഇടിക്കുന്നു, എടുത്തു കൊണ്ട് പോയി ജീപ്പിൽ കയറ്റണം..കൂട്ടുകാരൻ പറഞ്ഞു അതെങ്ങി അത്.. എടുത്തു കൊണ്ട് ജീപ്പിൽ പോയി ഹോസ്പിറ്റലിൽ എത്തിയ ചിലപ്പോ അവിടേയ്മ് കുറച്ച സീനുകൾ കിട്ടിയാലോ. ഒന്നും കിട്ടി ഇല്ല.

നായികയെ മാത്രം വെച്ച് ഹോസ്പിറ്റൽ സീൻ ഷൂട്ട് ചെയ്തു.

അങ്ങനെ ഓണത്തിന് ആ സീരിയൽ വരുമെന്ന് ദൂരദർശനിൽ കാണിച്ചു..വീട്ടിൽ എല്ലാവരോടും പറഞ്ഞു വെച്ചു.അങ്ങനെ ആ ദിവസം വന്നു എത്തി.. അന്നു ആണെങ്കിൽ വീട്ടിൽ പൊരിഞ്ഞ അടി..അമ്മയും അച്ഛനും ഇരുപതു മുപ്പതു കൊല്ലം മുൻപ് ഉള്ള കാര്യങ്ങൾ പറഞ്ഞു തകർക്കുകയാണ്.. അതിന്റെ ഇടയ്ക്കു സീരിയൽ തുടങ്ങി.ഞാൻ വിളിച്ചു അമ്മെ അച്ഛാ ദാ ഇപ്പൊ എന്റെ സീൻ വരും..ആര് കേൾക്കാൻ,ഓണത്തിന്റെ ഇടയ്ക്കു ആണ് എന്റെ പൂട്ടു കച്ചവടം..പക്ഷെ ഞാൻ കണ്ടു എന്നെ അഭ്രപാളികളിൽ ഒരു മിന്നായം പോലെ.

എന്റെ കൂടെ ഉണ്ടായിരുന്ന ആ കൂട്ടുകാരൻ ഇപ്പൊ സിങ്കപ്പൂർ ആണ്. അവിടുത്തെ ഏഷ്യാനെറ്റ് ഇൽ പ്രോഗ്രാംസിൽ അവതരിപ്പിക്കുന്നു. ടെലി ഫിലിമുകളും ചെയ്യുന്നുണ്ട്. അവൻ ആ മോഹം വിട്ടില്ല..അത് കൊണ്ട് ഇനി ചിലപ്പോ നായകൻ ആയേക്കാം. ആകട്ടെ എല്ലാ ആശംസകളും.

ഇതെല്ലം കഴിഞ്ഞു. കാലഘട്ടം കളര്ഫുള് ആയ്യി. ജയറാം ഒക്കെ ഔട്ട് ആയി തുടങ്ങി..ദിലീപ് സിനിമകൾ ഒക്കെ ഹിറ്റ് ആയി ഓടുന്ന കാലം. അന്നും ഇത് പോലെ ഒരു പരസ്യം കണ്ടു. പുതിയ ഒരു ഫിലിം ലേക്ക് ചെറുപ്പക്കാരെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കുന്നം കുളത്തു ഒരു ഹോട്ടലിൽ എത്തണം.

അങ്ങനെ വിടാൻ പറ്റുമോ..കളസം ഒക്കെ വലിച്ചു കേറ്റി ആ ഹോട്ടലിൽ എത്തി.

ഒരു കല്യാണത്തിന് ഉള്ള ആൾകാർ ഉണ്ട്..ഇതിന്റെ ഇടയ്ക്കു നമ്മളെ ആര് ശ്രദ്ധിക്കാൻ..

വൈകിട്ടു വരെ അവിടെ ഇരുന്നു..പെട്ടെന്ന് ഉള്ളിലേക്ക് വിളിപ്പിച്ചു. നോക്കിയപ്പോ ആണ് ദിലീപ് ഇനെ പോലെ ഇരിക്കുന്ന ഒരു മിമിക്രി ആര്ടിസ്റ് ഉണ്ടായിരുന്നു. അദ്ദേഹം ആണ് ഇന്റർവ്യൂ എടുക്കുന്നത്.അഭിനയിച്ചു കാണിക്കാൻ പറഞ്ഞു..കുറെ നാൾ കൂടി കാണുന്ന കൂട്ടുകാരനെ വിഷ് ചെയ്യണം.മുഖത്തു ഭാവങ്ങൾ വേണം..ഒരു പാട് ഭാവങ്ങൾ കാണിച്ചു കൊടുത്തു .അല്ല പിന്നെ..പുള്ളി പറഞ്ഞു നന്നായിട്ടുണ്ട്. പക്ഷെ ഇത്ര ഭാവം വേണ്ട എന്ന്.

എന്നിട്ടു പറഞ്ഞു ഇതിൽ കുറെ പേരെ വേണം. പക്ഷെ നമ്മൾ പൈസ കൊടുക്കണം..കോയമ്പത്തൂർ മറ്റോ ആണ് ഷൂട്ടിംഗ്..പതിനായിരം രൂപ കൊണ്ട് വന്നാൽ അവർ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു. കാശു കൊടുത്തു അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അവിടെ നിന്ന് പതിയെ സ്കൂട്ട് ആയി.

അവിടെ കൊണ്ട് നിർത്തി. പിന്നെ അഭ്രപാളികളിൽ കയറി പറ്റാൻ ഉള്ള മോഹം ഇല്ലാതായി.

അത് ഒരു മോഹാവലയം ആണ്.

ഇന്നും എത്രയോ ചെറുപ്പക്കാർ ആഗ്രഹിക്കുന്നു, പക്ഷെ ബ്രേക്ക് കിട്ടി വരുമ്പോളേക്കും

ചെറുപ്പക്കാരൻ വയസ്സൻ ആയിട്ടുണ്ടാകും..

എല്ലാവര്ക്കും ഒരു നല്ല ദിവസം ആശംസിച്ചു കൊണ്ട് നിർത്തട്ടെ.



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും