മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും

മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും

ഇന്നലെ യാദൃശികം ആയി ആണ് ഒരു മലർമാൻ മിഴിയാളെ കണ്ടത്. ഒരു ഭരതൻ സിനിമ കാണുന്ന പോലെ. ക്ലാരയും വൈശാലിയും ഒക്കെ തന്ന ഫീൽ.

വശ്യമായ പുഞ്ചിരിയും മലർമാൻ മിഴികളും ചുണ്ടിന്റെ മുകളിൽ കറുത്ത കാക്കപുള്ളിയും ഒക്കെ ഉള്ള മലർമാൻ മിഴിയാൾ..കവി എഴുതിയ ലക്ഷണങ്ങൾ എല്ലാം കൂടി ദൈവം കൊടുക്കുമോ ഒരാൾക്ക്.

ചില മുഖങ്ങൾ ആരും മറക്കില്ല. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത എത്രയോ മുഖങ്ങൾ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ട്. പിന്നെ ഉള്ളത് പൊയ്‌മുഖങ്ങൾ ആണ്..അത് എല്ലാവരും മറക്കും.

അത് പോലെ ആണ് പുഞ്ചിരിയും. വശ്യമായ പുഞ്ചിരി കണ്ടാൽ മനസ്സിൽ മഴപെയ്തു തോർന്ന സുഖം ആണ്. ആൾകാർ ചിരികുടുക്ക എന്ന് വിളിക്കും ചിലപ്പോൾ അവരെ.പക്ഷെ എല്ലാവര്ക്കും ഇഷ്ട്ടം ആണ് പുഞ്ചിരി ക്കുന്നവരെ.

പറഞ്ഞു വരുമ്പോൾ എൻ്റെ സ്വന്തം ചിരിയും അത്യാവശ്യം കൊള്ളാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഒരു നുണക്കുഴി ഇല്ലാത്തതിന്റെ സങ്കടം ഇപ്പോഴും ഉണ്ട്.

എല്ലാവരുടെ ജീവിതത്തിലും മാന്മിഴിമാരുടെ ഘോഷ യാത്ര ഉണ്ടായി കാണും.

എനിക്കും ഉണ്ടായിട്ടുണ്ട് പല ഘട്ടങ്ങളിൽ ആയി. എം ടി പറഞ്ഞത് മലർമാൻമിഴിമാർ ശപിച്ചു കൊണ്ട് കൊഞ്ചും എന്നും, ചിരിച്ചു കൊണ്ട് കരയും എന്നും, മോഹിച്ചു കൊണ്ട് വെറുക്കും എന്നൊക്കെ ആണ്. പക്ഷെ അത് അദ്ദേഹം സിനിമയ്ക്കു വേണ്ടി പറഞ്ഞതായി ആണ് എനിക്ക് തോന്നിയത് ചന്തുവിനെ ന്യായീകരിക്കാൻ.

തൊണ്ണൂറുകളുടെ വസന്തം. അന്ന് ആണ് ഒരു മലർമാൻമിഴിയാളെ ആദ്യമായി കാണുന്നത്.

വശ്യമായ പുഞ്ചിരിയും നുണകുഴിയും ഉള്ള. സർക്കാർ സ്കൂളിൽ പഠിച്ചത് കൊണ്ട് ഞാൻ അവിടുത്തെ ടോപ്പേർ ആയിരുന്നു. മൂക്കില്ല രാജ്യത്തു മുറി മൂക്കൻ രാജാവ് ആയി വാഴുന്ന കാലം. ഈ മലർമാൻമിഴിയാൾ എനിക്ക് ഒരു ഭീഷണി ആയിരുന്നു..ചില പരീക്ഷകളിൽ എന്നെക്കാളും മാർക്ക് വാങ്ങിയിരുന്നു. ഇടയ്ക്കു നോട്ടുകൾ ചോദിയ്ക്കാൻ വരും..ഞാൻ തിരിച്ചും.

പിന്നെ ഒരു ദിവസം മുതൽ കാണാൻ ഉണ്ടായിരുന്നില്ല.അച്ഛന് ജോലി സ്ഥലം മാറ്റം ആയി പോയി എന്ന് കേട്ടു.

പക്ഷെ ആ മുഖം അന്നും ഇന്നും വള്ളി പുള്ളി തെറ്റാതെ മനസ്സിൽ ഭദ്രമായി ഉണ്ട്.

കാലം മാറി കമ്പ്യൂട്ടർ വന്നു. അപ്പോൾ ഞാൻ പഠിപ്പിച്ചിരുന്ന ക്ലാസ്സിൽ ഒരു മലർമാൻ മിഴിയാളെ കണ്ടു. ഈ കാക്കപുള്ളിയും നുണകുഴിയും ഒരുമിച്ചു വന്നാൽ പിന്നെ ആ സൗന്ദര്യത്തെ വർണിക്കാൻ ആകില്ല. സൗന്ദര്യം ആസ്വദിക്കാൻ ഉള്ളത് അല്ലെ എന്ന് പണ്ട് കവികൾ പാടിയിട്ടുണ്ടല്ലോ. .

പിന്നീടുള്ള ജീവിത യാത്രയിൽ എത്രയോ മലമാന്മിഴിയാൾ മാരെ കണ്ടു. അതിൽ കുറെ പേര് ഇപ്പോളും ഗ്രൂപുകളിൽ ഒരു മൂലയ്ക്ക് പ്രേക്ഷകർ ആയി ഇരിക്കുന്നുണ്ട്.

പിന്നെയും കാലം മാറി മറിഞ്ഞു. മൊബൈൽ വന്നു..സ്മാർട്ട് മൊബൈൽ വന്നു..

ഇന്നത്തെ കാലത്തു ഒരു പാട് മലർമിഴിയാളുകളെ കാണാൻ ഉണ്ട്.. ഒരു വിധം എല്ലാം പെന്സില് വെച്ച് വരക്കുന്നതും സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചു ആണ് എന്ന് തോന്നുന്നു.

അപ്പൊ പറഞ്ഞു വന്ന പോലെ മുഖം ആകട്ടെ മനസ്സിന്‍റെ കണ്ണാടി. ഈ മലർമാൻമിഴികളും

നുണ കുഴിയും പുഞ്ചിരിയും മായാതെ സൂക്ഷിക്കുക. മറ്റു.ള്ളവർക്കു സന്തോഷിക്കാൻ അത് കാരണം ആകുമെങ്കിൽ ആകട്ടെ.

നറു പുഞ്ചിരി വിടരട്ടെ എല്ലാവരുടെ മുഖങ്ങളിലും.

ശുഭ ദിനം നേരുന്നു.

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും