നഗര കാഴ്ച കളിലെ അന്തരം

 

പുതിയ വർഷം ആയിട്ട് ഒരു യാത്ര ബ്ലോഗ് ആകാം എന്ന് കരുതി . അല്ലെങ്കിൽ രണ്ടു നഗരങ്ങൾ തമ്മിൽ കണ്ട വ്യത്യാസങ്ങൾ എന്ന് പറയുന്നത് ആകും ശെരി.

പുതു വർഷം പ്രമാണിച്ചു ഒരു പൂനെ മുംബൈ യാത്ര നടത്തി. മലകളും ടണലുകളും പുഴകളും കാറ്റാടികളും കണ്ടൽ കാടുകളും താണ്ടി കരിമ്പിൻ തോട്ടത്തിലെ മാധുര്യവും സൂര്യ കാന്തി പൂക്കളുടെ ഭംഗിയും ബോംബിൽ മീനിന്റെ സ്വാദും സ്വർണ നിറമുള്ള ബിരിയാണി യും ആസ്വദിച്ച ഒരു യാത്ര.

അവിടെ പൂനെയിൽ ഇരു ചക്ര വാഹങ്ങൾ ആയിരുന്നു കൂടുതൽ. പ്രത്യേകിച്ച് പാർക്കിംഗ് സംവിധാനം ഒന്നും കണ്ടില്ല.

റോഡിന്റെ നടുക്ക് വരെ വണ്ടികൾ ഇട്ടിട്ടുണ്ട്. പിന്നെ ഒരു പ്രത്യേകത ആർക്കും ഒരു തിരക്കും ഇല്ല എന്ന് ഉള്ളതാണ്.

എല്ലാവരും സാ പാ എന്ന മട്ടിൽ പതുക്കെ സ്ലോ മോഷനിൽ .റോഡിന്റെ നടുവിലൂടെ ചിലപ്പോ ഇരു ചക്ര വാഹനം നീങ്ങുന്നുണ്ടാകും ,പക്ഷെ ആരും ഹോൺ അടിക്കുന്നില്ല. ട്രാഫിക് സിഗ്നൽ പത്തു സെക്കന്റ് മറ്റോ ആണ് ഗ്രീൻ ആകുന്നതു. രണ്ടു വണ്ടി പോകുമ്പോളേക്കും റെഡ് സിഗ്നൽ ആകും. 

ഇത് ബാംഗ്ലൂർ ആയിരുനെങ്കിലോ ആ ഇരു ചക്ര വാഹന ക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയേനെ. പല വട്ടം ചിന്തിച്ചു എന്താണ് ആൾകാർ ഇങ്ങനെ അവിടെ. പിന്നീട് ആണ് കാര്യം പിടി കിട്ടിയത്.

അവിടെ പൂനെയിൽ ആൾകാർ സമയത്തിന് ആണ് ഇറങ്ങുന്നതും തിരിച്ചു വേരുന്നതും . ബാംഗ്ലൂർ അങ്ങനെ ആണോ എല്ലാവരും സംഘർഷത്തിൽ അല്ലെ .ഒരാൾക്ക് ഓഫീസിൽ എത്തണം മറ്റൊരാൾക്കു ഹോസ്പിറ്റലിൽ എത്തണം അങ്ങനെ അങ്ങനെ. ഇനി എങ്ങാനും ഓവർ ടേക്ക് ചെയ്താലോ പിന്നെ റോഡ് റേജ്. എന്നാൽ സമയത്തു ഇറങ്ങുമോ ഇല്ല..പിന്നെ ഒരു പാച്ചിൽ ആണ്. 

ഒരു തവണ പോയാൽ ക്ഷമ എന്താണ് എന്ന് അവർ പഠിപ്പിക്കും. ഹെൽമെറ്റ് ഇട്ട ആരെയും കണ്ടില്ല. അവിടെ ഡ്രൈവർ ക്കു മാത്രമേ നിർബന്ധം ഉള്ളു എന്നാണ് കേട്ടത്. ഞാൻ വണ്ടിയിൽ കാറ്റു നിറക്കാൻ പോയി പതിനഞ്ചു മിനിറ്റ് എടുത്തു. ഇവിടെ പതിനഞ്ചു മിനുറ്റിൽ ഒരു അമ്പതു വണ്ടിയുടെ കാറ്റു എങ്കിലും അവർ നിറയ്ക്കും. 

പിന്നെ റോഡിന്റെ നടുക്ക് ഒരു ട്രാക്ക് ഗവണ്മെന്റ് ബസ് കൾക്ക് ഉണ്ട് . റോഡിന്റെ നടുക്ക് ആ ട്രാക്കിൽ ആണ് ബസ് സ്റ്റോപ്പ്. 

പിന്നെ ഒരു വിധം എല്ലായിടത്തും പാർക്ക് കൾ ഉണ്ട് . ബാംഗ്ലൂർ ഉം ഉണ്ട് പക്ഷെ ബംഗ്ലാവ് കൾ ഉള്ള ഇടങ്ങളിൽ മാത്രം. അത് കൊണ്ട് വരത്തന്മാർ എല്ലാവരും കോടികൾ മുടക്കി ടൗൺഷിപ്‌ ഇൽ വീടുകൾ വാങ്ങുന്നു ഇവിടെ. 

അവിടെ ഉള്ള ഉഡുപ്പി ഹോട്ടലിൽ മസാല ദോശയിൽ അവർ ചുമന്ന ചട്ടിണി തേച്ചു വെറുപ്പിക്കുന്നില്ല. അവരുടെ ചപ്പാത്തി നല്ല മൃദുലം ആണ്. റബ്ബർ പോലെ ആകില്ല. പാവ് (ബ്രഡ്) ആണ് അവരുടെ പ്രധാന ഭക്ഷണം. 

നീര എന്ന ഒരു പാനീയം ആണ് മുംബൈയിൽ പോയപ്പോൾ കുടിച്ചത്. പതിനഞ്ചു രൂപ. പിന്നെ കൊൽഹാപൂരിൽ പോയി നേരിട്ട് കൊൽഹാപ്പൂർ ചിക്കൻ കഴിച്ചു. 

ജീവിത ചിലവും കുറവ് ആണ് പൂനെയിൽ. ഇടയ്ക്കു ഡോക്ടറെ കണ്ടപ്പോൾ കൊടുക്കണ്ടി വന്നത് വെറും നൂറു രൂപ. ഒരേ കാലാവസ്ഥ ആണ് ഇവിടെയും അവിടെയും. അത് കൊണ്ട് അവിടെയും ഐ ടി കമ്പനി കൾ വേര് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

സിന്ധികൾ ആണ് അവിടെ കൂടുതൽ. അവർ കച്ചവടം ആണ്. കട പൂട്ടി വീട്ടിൽ എത്തിയാൽ രാത്രി അവർ ഇറങ്ങി നടക്കും കുടുംബം അടക്കം. രാത്രി എട്ടു മണിക്ക് വീട്ടിൽ കയറി കതകു അടച്ചു ശീലിച്ച ആൾക്കാർക്ക് അത് അത്രയ്ക്ക് അങ്ങോട്ട് ദഹിക്കില്ല.

 

അടുത്ത് തന്നെ പ്രകൃതി രമണീയ മായ സ്ഥലങ്ങൾ ഉണ്ട്.. ലോനവെല പോലത്തെ. പൂനെ മുംബൈ എക്സ്പ്രസ്സ് വെയ് റോഡ് ഡ്രൈവിംഗ് ഒരു എക്സ്പീരിയൻസ് ആണ്..ചെത്തി വെച്ച പോലത്തെ മലകളും മൊട്ട കുന്നുകളും മിനിറ്റിനു മിനിറ്റിനു ടണലുകളും . പാരാ ഗ്ലൈഡിങ് നടക്കുന്നു ചില ഇടങ്ങളിൽ. 

ആൾക്കാരുടെ പേരുകളിൽ ഉണ്ട് വ്യത്യാസം. എല്ലാം "കർ" ഇൽ അവസാനിക്കുന്ന പേരുകൾ. കവല (ജംഗ്ഷൻ) കളുടെ പേര് ചൗക്ക്. വട പാവ് വിൽക്കുന്ന കടകളുടെ പേര് അവസാനിക്കുന്നത് വടേ വാലെ എന്ന പേരിൽ. 

ഒരു പാട് ചരിത്ര പ്രധാനമായ സ്ഥലങ്ങൾ ഉണ്ട്. ശനിവാർ വാട അടക്കം.

പൂനെ ക്കാർക്ക് മുംബൈ ക്കാരെ വല്യ താല്പര്യം ഇല്ല.തിരിച്ചും. മലയാളി കൂട്ടായ്മ ഉണ്ട്. എല്ലാ മതങ്ങളിൽ പെട്ടവരും ഒന്നിച്ചു ചേർന്നു ഉള്ള ക്ലബ് കൾ. അസോസിയേഷനു കൾ. കൊല്ലങ്ങൾ ആയി അറിയുന്നവർ ആണ് അവർ എല്ലാം. 

മറ്റൊരു പ്രത്യേകത അവിടെ പഴയ ബിൽഡിംഗ് റീ കൺസ്ട്രക്ഷൻ ഉണ്ട് എന്നതാണ്. മുപ്പതു കൊല്ലം ഒക്കെ ആയ ബിൽഡിംഗ് ഉകൾ വല്യ ബിൽഡർ മാർ വന്നു പൊളിച്ചു വേറെ ഉണ്ടാക്കും. ഉടമ കൾക്ക് പണി തീരുന്നതു വരെ ഉള്ള റെന്റ് അടക്കം കൊടുക്കും.ഒരു ചിലവും കൊടുക്കണ്ട. ഒരു റൂം ഉള്ള ആൾക്ക് രണ്ടു റൂം കൊടുക്കും. രണ്ടു റൂം ഉള്ള ആൾക്ക് മുന്ന്. ബാംഗ്ലൂർ ഈ രീതി തുടങ്ങിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. 

എല്ലാവര്ക്കും പുതു വത്സര ആശംസകൾ. 


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും