സുഹൃത്ത് ബന്ധങ്ങൾ

 കുറച്ചു നാള് ആയി ആലോചിക്കുന്നു സുഹൃത് ബന്ധങ്ങളെ പറ്റി ഒരു ബ്ലോഗ് എഴുതണം എന്ന്. 

എഴുതി ത്തുടങ്ങിയ അന്ന് തൊട്ടു കൂട്ടുകാർ ചോദിക്കുന്നുണ്ട് എന്ന് എന്നെ പറ്റി എഴുതും എന്നൊക്കെ. 

എന്തായാലും ഇരുട്ടടി ഉറപ്പായ സ്ഥിതിക്ക് ഇനി വെച്ച് താമസിപ്പിക്കുന്നില്ല. പക്ഷെ വിരലിൽ എണ്ണാവുന്ന സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് മാത്രമേ എഴുതുന്നുള്ളു. 

ചില സുഹൃത്ത് ബന്ധങ്ങൾ ഒരു മഴ ചാറൽ പോലെ ആണ്. ചിലപ്പോ മാത്രമേ ചാറു. 

മറ്റു ചില സുഹൃത്ത്ബന്ധങ്ങൾ തിരമാല പോലെ ആണ്..ആവശ്യത്തിനും അനാവശ്യത്തിനും അല അടിച്ചു കൊണ്ടേയിരിക്കും.

ആദ്യമായി ഒരു സുഹൃത്ത് ഉണ്ടായിരുന്നത് നഴ്സറിയിൽ ആയിരുന്നു..ചെറിയ ഓർമയെ ഉള്ളു. ഒരു മൂക്കൊലിച്ചി കുട്ടി. 

പണ്ട് വീട്ടുകാർ പറഞ്ഞു കളിയാക്കുമായിരുന്നു. പിന്നീട് എപ്പോളോ ഒരു തവണ കണ്ടിട്ടുണ്ട്. 

പ്രൈമറി സ്കൂൾ ആയതിൽ പിന്നെ ഒരു പാട് കൂട്ടുകാർ ആയി. പക്ഷെ ആരുടേയും വീട്ടിൽ പോകാറില്ല. അച്ഛൻ ചീത്ത പറയും. തെണ്ടി നടക്കുകയാണ്‌ എന്ന് ആണ് അച്ഛൻ പറയാറു. ചെറുപ്പ ത്തിലെ ശീലിച്ചത് അല്ലെ എന്നും പാലിക്കു. ഇപ്പോഴും മറ്റൊരാളുടെ വീട്ടിലേക്കു കയറാൻ എനിക്ക് ഒരു മടി ആണ്. 

ഒരു ടീച്ചറുടെ മോനും എന്റെ വീടിന്റെ അടുത്തുണ്ടായിരുന്ന ഒരുത്തനും ആയിരുന്നു കൂട്ട്. അവൻ കരാട്ടെ പഠിച്ചിരുന്നു .അതിന്റെ പ്രയോഗം എല്ലാം ഞങ്ങൾ രണ്ടാളുടെയും അടുത്ത് ആയിരുന്നു. പക്ഷെ ഇവർ രണ്ടാളുമായി ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള സുഹൃത്ത് ബന്ധം മാത്രമേ ഉള്ളു. 

കളിക്കാൻ പോകുമ്പോ പല പല കുട്ടുകാർ ആയിരുന്നു. ക്രിക്കറ്റ് നു ഒരു കൂട്ടം, ഫുട്ബോൾ ഇന് മറ്റൊരു കൂട്ടം അങ്ങനെ. നാട്ടുകാരുടെ കൊള്ളി മാന്താൻ പോകുമ്പോൾ മറ്റൊരു കൂട്ടം, ആറിൽ ചാടാൻ പോകുമ്പോൾ അതിനു പറ്റിയ മറ്റൊരു കൂട്ടം. 

ഇത് കഴിഞ്ഞു ഹൈ സ്കൂൾ ആയപ്പോൾ മറ്റു ചിലവർ ആയി കൂട്ട്. ഒരു കണ്ണാടി ആയിരുന്നു പ്രധാന കൂട്ട്. പിന്നീട് ഒരു മംഗോളിയൻ ലുക്ക് ഉള്ള കൂട്ടുകാരൻ. അവൻ പിന്നീട് ഞാൻ ദുബൈയിൽ പോയപ്പോൾ ഒരു പാട് സഹായിച്ചു. സുഹൃത്ത് ബന്ധത്തിൽ സഹായം എന്ന് പറയാൻ പാടില്ലല്ലോ.

പിന്നീട് ഉള്ള കോളേജ് ജീവിതത്തിൽ പല വിധ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായി.

ഒരുത്തൻ ഇപ്പൊ വിദേശത്തു ആണ്. ബാംഗ്ലൂർ വന്നു കുറെ അലഞ്ഞു. പിന്നീട് വിദേശത്തേക്ക് കുടിയേറി.അവൻ വിദേശത്തു പോകാൻ കുറച്ചു പൈസ കുറവായിരുന്നു. എന്നോട് ചോദിച്ചു. അന്ന് എന്റെ കൈയിൽ കുറച്ചു ഉണ്ടായിരുന്നു, പക്ഷെ കൊടുക്കാൻ പറ്റിയില്ല. അത് ഇപ്പോഴും മനസ്സിൽ ഒരു സങ്കടം ആയി കിടപ്പുണ്ട്.  സുഹൃത്ത് ബന്ധത്തിൽ മാപ്പു പറയൽ എന്ന ചടങ്ങു ഒന്നും ഇല്ലല്ലോ.

ജോലി ചെയ്ത സ്ഥലങ്ങളിൽ നിന്നും ഒരു പാട് ആൾക്കാരുമായി സുഹൃത് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അറിഞ്ഞു കൊണ്ട് അല്ല അറിയാതെ. 

ഒരു ആൾ എന്റെ കോളേജിലെ കൂട്ടുകാരന്റെ ചേട്ടൻ ആണ്. ആ കൂട്ടുകാരൻ ഒരു ആക്‌സിഡന്റിൽ മരിച്ചു. അതിനെ കുറിച്ച് ഒരു തവണ സംസാരിച്ചപ്പോൾ ആണ് ഈ ബന്ധം മനസ്സിൽ ആയതു തന്നെ. ഫുൾ നെഗറ്റിവിറ്റി മാത്രം പറയുന്ന ഒരു മനുഷ്യൻ. പക്ഷെ അങ്ങനെയും ആൾകാർ വേണ്ടേ ജീവിതത്തിൽ. പ്രത്യേകത എന്താണെന്നു വെച്ചാൽ അങ്ങേര് കളിയാക്കിയ എല്ലാവരും ജീവിതത്തിൽ രക്ഷപെട്ടു എന്നതാണ്. 

മറ്റു ഒരാൾക്ക് കുഴി മടി ആണ്.ചായയുടെ കപ്പ് വരെ എടുത്തു കൊടുക്കണം. അമ്മ യെ കൊണ്ട് എല്ലാ പണിയും എടുപ്പിക്കും.അമ്മ നാട്ടിൽ പോയാൽ കസിൻ പിള്ളേരെ നാട്ടിൽ നിന്ന് കൊണ്ട് വരും. ഒരു കറുമ്പൻ മാനേജർ ഉണ്ടായിരുന്നു. അങ്ങേരെ സോപ്പ് ഇട്ടു, മൂക്കില്ല രാജ്യത്തു മുറി മൂക്കൻ രാജാവ് ആയി ജീവിക്കൽ ആയിരുന്നു ഈ കക്ഷിയുടെ രീതി.

ഇത് കൂടാതെ ഗെയിം മാത്രം കളിച്ചു ഇരിക്കുന്ന, താടിയും മീശയും വെരാൻ നോമ്പ് നോറ്റ് ഇരുന്ന, പപ്പടവും ബീഫും കഴിച്ചുകൊളസ്ട്രോൾ വേരുത്തിയ, മനസ്സിൽ  കണക്കു കൂട്ടി ജീവിക്കുന്ന,ഫോൺ വിളിച്ചാൽ രണ്ടു മണിക്കൂർ സംസാരിക്കുന്ന, എല്ലാത്തിലും പ്രണയത്തിൽ അടക്കം ഇഞ്ചി കൃഷി ചെയ്യുന്ന ,എപ്പോ വിളിച്ചാലും കൂടെ വരുന്ന എത്രയോ കഥാപാത്രങ്ങൾ ഇപ്പോഴും കൂട്ടുകാരായി ഉണ്ട്. ആ കഥകൾ ഒക്കെ സീരീസ് ആയി എഴുതാൻ മാത്രം ഉണ്ട്. 

സുഹൃത് ബന്ധങ്ങൾ തനിയെ ഉടലെടുക്കുന്നത് ആണ്. ഹൃദയ വിശാലത ആണ് അതിനു ആവശ്യം. നമ്മൾ പക്ഷെ ആ വിശാലത കാണിക്കാറില്ല എന്ന് മാത്രം. 

എല്ലാവർക്കും സ്വന്തം സുഹൃത്തുക്കളെ പറ്റി ഓർമ്മിക്കാൻ ഈ ബ്ലോഗ് ഒരു കാരണം ആകട്ടെ. 



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും