റിപ്പബ്ലിക് ദിന ഓർമകൾ

 റിപ്പബ്ലിക് ദിനത്തിൽ രാവിലെ അപാർട്മെന്റ് ഇലെ പതാക ഉയർത്തൽ കണ്ടപ്പോൾ ആണ് ഓർത്തത്.

അതെ കുട്ടിക്കാലം എത്ര മനോഹരം ആയിരുന്നു. പതാക ഉയർത്തുന്ന എല്ലാ ഓഫീസിലും സ്കൂളിലും സാന്നിധ്യം അറിയിച്ചിരുന്നു. എല്ലായിടത്തും എത്തിപ്പെടാൻ ഓടേണ്ട അവസ്ഥ ആയിരുന്നു. മിട്ടായിയുടെ സ്വാദ് ഓർക്കുമ്പോൾ ഓട്ടം ഒന്നും ഒരു പ്രശ്നം ആയി തോന്നിയിട്ടേ ഇല്ല. 

 നാനാ വർണങ്ങളിൽ ഉള്ള മിട്ടായികൾ കിട്ടുമായിരുന്നു. അത് നുണഞ്ഞതിന്റെ സ്വാദ് ഇന്നത്തെ ഒരു ഫൈവ് സ്റ്റാറിനും തെരാൻ പറ്റില്ല. ഒരു പച്ച കളറിൽ ഉള്ള ഒരു മിട്ടായി ആയിരുന്നു എനിക്കേറ്റവും ഇഷ്ട്ടം. മിട്ടായി പോക്കറ്റിൽ കുത്തി നിറച്ചു പിന്നെ അത് വീതം വെക്കൽ ഉണ്ട്. പച്ച വേണ്ടവർക്ക് പച്ച മഞ്ഞ വേണ്ടവർക്ക് മഞ്ഞ ചുമപ്പ് വേണ്ടവർക്ക് അത് അങ്ങനെ. 

മിട്ടായി പച്ച ആണ് ഇഷ്ട്ടം എങ്കിലും എനിക്ക് മഞ്ഞ ആണ് ഇഷ്ട്ടം കളർ. എല്ലാ ഉടുപ്പും മഞ്ഞ മാത്രമേ ഇഷ്ട്ടം ആയിരുന്നുള്ളു.അന്നും ഇന്നും എന്നും. ബാഡ്മിന്റൺ കളിയ്ക്കാൻ മഞ്ഞ കളറിൽ ഉള്ള ഒരു റാക്കറ്റ് ഉണ്ടായിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ ആണ് എല്ലാ സ്പോർട്സ് ഇവൻറ് കളും നടന്നിരുന്നത്. ഞങ്ങളുടെ നാട്ടിൽ ക്ലബ് ഡേയും അന്ന് ആയിരുന്നു. രാവിലെ തൊട്ടു സ്പോർട്സ് ഇവെന്റ്സ് വടം വലി പിന്നെ കല പരിപാടികൾ അങ്ങനെ. ഒരു ഉത്സവ പ്രതീതി ആയിരുന്നു. 

എല്ലാവരും ഒത്തു കൂടി നടത്തുന്ന ഒരു സ്പോർട്സ് ഡേ.

അടിയും ഒരു സ്പോർട്സ് ഐറ്റം ആണല്ലോ. ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു നല്ലവൻ ആയ ഉണ്ണി ഉണ്ടായിരുന്നു. തങ്കപ്പെട്ട സ്വഭാവം കുറി തൊട്ടിട്ടേ നടക്കു. വീട്ടിലെ പണി എല്ലാം എടുക്കും. ഒരു മകൾ ഉണ്ടായിരുന്നു ദത്തു എടുത്തത് ആണ് .ആ കുട്ടിക്ക് മുടി കെട്ടികൊടുക്കൽ അടക്കം ഈ നല്ലവൻ ആയിരുന്നു ചെയ്തു കൊടുത്തിരുന്നത്. പക്ഷെ ഒരു കുഴപ്പം മാത്രം. പുള്ളിക്കു മദ്യം കഴിക്കണം. മദ്യം കഴിച്ചാൽ മാത്രം പോരാ, മദ്യം കഴിച്ചാൽ ആരുടെ കൈയിൽ നിന്ന് എങ്കിലും ഒരു അടി കിട്ടണം അതോടെ പുള്ളി വീട്ടി പോയി സുഖമായി ഉറങ്ങും. പിറ്റേ ദിവസം രാവിലെ നല്ലവൻ ആകും, വന്നു ക്ഷമ ഒക്കെ പറയും. ജഗതിയുടെ ചില സിനിമ കളിൽ ഒക്കെ കാണുന്ന ടൈപ്പ്.

പിന്നെ അത് ലെക്ടിക്സ്  ഇല്  സ്ഥിരം വിജയികൾ ഉണ്ടായിരുന്നു. അത് വരെ അവരെ ഒന്നും കാണില്ല. പക്ഷെ സ്പോർട്സ് ഡേ യുടെ അന്ന് അവർ അവതരിക്കും.കപ്പ് അടിച്ചു കൊണ്ട് പോകും. ഞാൻ അടക്കം ബിൽഡ് അപ്പ് ഒക്കെ ആയി വരും പക്ഷെ വെറും കൈയോടെ വീട്ടി പോകും. 

ഈ ഓർമ്മകൾ ഒന്നും ഒരിക്കലും മരിക്കുന്നില്ല..എല്ലാ റിപ്പബ്ലിക് ദിനത്തിലും ഈ ഓർമ്മകൾ അയവിറക്കി കൊണ്ടേ ഇരിക്കും.

ഇനിയും ആ ദിനങ്ങൾ തിരിച്ചു വരില്ലല്ലോ എന്ന് ഓർത്തു മനസ്സ് ഒന്ന് പിടയും.  

എല്ലാവര്ക്കും ഒരു നല്ല റിപ്പബ്ലിക് ദിനം ആശംസിക്കുന്നു. 






Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും