പരിക്ക് പുരാണം

പരിക്ക് പറ്റി വീട്ടിൽ വിശ്രമിക്കുന്ന ഒരു ഇടവേള ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ക്ഷണിക്കാതെ വരുന്ന അതിഥി ആയതു കൊണ്ട് നല്ല പോലെ സൽകരിച്ചേ വിടുന്നുള്ളു. അല്ലെങ്കി ഇടക്കിടക്ക് കേറി വരും. പരിക്ക് ആണ് ആ അതിഥി .

പരിക്ക് പറ്റാത്ത മനുഷ്യൻ ഇല്ല. മനസ്സിനു പരിക്ക് പറ്റിയാൽ വേദന മാറില്ല. അത് പഴുപ്പ് പോലെ ഇടക്കിടക്ക് വന്നു കൊണ്ടിരിക്കും. അതുമായി സന്ധി ചെയ്യുന്നത് ആണ് നമുക്ക് നല്ലതു. ശരീരത്തിലെ പരിക്ക് മാറും, പക്ഷെ പാടുകൾ അവശേഷിക്കും. ഇടയ്ക്കു നോക്കി അയവിറക്കാൻ ആ പാടുകൾ സഹായിക്കും. 

ചെറുപ്പം തൊട്ടേ പരിക്ക് ഒരു കൂടപ്പിറപ്പിന്റെ പോലെ കൂടെ ഉണ്ട്. ആദ്യ പരിക്ക് സ്കൂളിലെ തിണ്ണയിൽ താടി ഇടിചു ഉണ്ടായത് ആണ്. 

ഇനിയും കുറച്ചു കൂടി പിറകോട്ടു പോയാൽ അമ്മയുടെ വയറ്റിൽ ഞാൻ തിരിഞ്ഞു ആണ് കിടന്നിരുന്നത്. ഡോക്ടർ ട്യൂബ് വെച്ച് ഫ്‌ല്യൂയിഡ് വലിച്ചു എടുത്തു എടുത്തു എന്നെ രക്ഷിച്ചു എന്നാണ് പുരാണം. ആ ഡോക്ടറെ പിന്നീട് പോയി കണ്ടു നന്ദി അറിയിക്കാൻ സാധിച്ചു. ഇപ്പൊ ആ ദൈവതുല്യ വ്യക്തി ജീവിച്ചു ഇരുപ്പില്ല.

അപ്പൊ തിരിച്ചു ബാല്യ കാലത്തേയ്ക്ക്. എന്നും ചേന ചെത്തിയ പോലത്തെ പാടുമായി ആണ് വീട്ടിൽ വന്നിരുന്നത്..ആദ്യം ഒക്കെ വീട്ടുകാർ മരുന്നൊക്കെ വെച്ച് തന്നു പുന്നാരിച്ചിരുന്നു. പിന്നീട് അവർക്കു മനസ്സിലായി ഇത് കൊണ്ട് ഇവൻ നന്നാകില്ല. ആക്കു അറ്റു കളി യോട് കളി. ഒടിവും ചതവും മുറിവും ആയി ബാല്യ കാലം കഴിഞ്ഞു പോയത് അറിഞ്ഞില്ല. പക്ഷെ അന്ന് പരിക്കുകൾ പെട്ടെന്ന് ഉണങ്ങിയിരുന്നു, അല്ലെങ്കിൽ വേദന കളിയുടെ ഇടയ്ക്കു മറന്നു പോയിരുന്നു. ഇന്ന് അങ്ങനെ അല്ല, ഓരോ പരിക്കും ഒരു പത്തു ദിവസത്തെ എങ്കിലും വിശ്രമം ആവശ്യപെടുന്നു. 

ഇപ്പൊ മകൻ എന്നും ഓരോ മുറിവും ആയി വരുമ്പോൾ ആണ് മനസ്സിലാകുന്നത്. മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ. 

ഫുട്ബോൾ കളിച്ചു കാലിലെ തള്ള വിരൽ മറ്റു വിരലു കളുടെ ദാക്ഷിണ്യത്തിൽ ആണ് പിടിച്ചു നിൽക്കുന്നത്. 

അന്നും ഇന്നും തൈലങ്ങളും മുറി വെണ്ണയും ആണ് മരുന്ന്. 

കുറച്ചു ദിവസം കെട്ടി വെച്ചാൽ ഏതു പരിക്കും മാറും എന്ന് ആണ് കാരണവന്മാർ പറഞ്ഞിട്ടുള്ളത്. 

സാരമായ പരിക്ക് പറ്റിയിട്ടും ധൃഢ നിശ്ചയം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന എത്രയോ പേര് നമ്മുടെ ചുറ്റും ഉണ്ട്. പക്ഷെ പരിക്ക് കൊണ്ട് ജീവിതം നഷ്ട്ട പെട്ട് വീൽ ചെയറിൽ ജീവിക്കുന്ന,ഇടയ്ക്കിടയ്ക്ക് ആത്മ ഹത്യ ക്കു ശ്രമിക്കുന്നവരും ഉണ്ട്. 

മനസ്സ് എത്തുന്നിടത്തു ശരീരം എത്തിയില്ലെങ്കിൽ ആർക്കും സഹിക്കാൻ പറ്റില്ല. 

നിങ്ങളുടെ രസകരമായ പരിക്ക് ഓർമ്മകൾ കമന്റ് ആയി പങ്കു വെക്കു. 

കാത്തിരിക്കാം..പരിക്ക് ഇല്ലാത്ത നാളേക്ക്. അല്ലെങ്കിൽ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കാം. 


ശുഭ ദിനം.

 


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും