ആശകൾ

 ആശകൾക്കു അളവ് ഇല്ല. 

ആശ ഇല്ലെങ്ങിൽ ജീവിതവും ഇല്ല. എല്ലാവരും എന്നും രാവിലെ എനീക്കുന്നതു ആശയോടെ ആണ്. പക്ഷെ ഉറങ്ങുന്നത് ചിലപ്പോ നിരാശ ആയിട്ട് ആയിരിക്കും, പക്ഷേ അടുത്ത ദിവസം വേറെ ഒരു ആശ ഉണ്ടാകും മനസ്സിൽ.

അപ്പോ പറഞ്ഞു വന്നത് അടുത്ത വീട്ടിലെ ആശയെ കുറിച്ച് അല്ല. ഒരു പാട് ആഗ്രഹങ്ങളുടെ ശൃംഖല ആണോ ആശ.

ആശ നശിച്ചാൽ എന്ത് ഉണ്ട് ജീവിതത്തിൽ. ഞാൻ പറയുന്നത് എന്നും എന്തെങ്കിലും ഒരു ആശ മനസ്സിൽ ഉണ്ടാകണം എന്ന് ആണ്.

ചെറുപ്പത്തിലെ ക്ക് പോയാൽ എന്തൊക്കെ ആശകൾ ആയിരുന്നു. എല്ലാത്തിലും ജയിക്കണം, ഇരുപത്തിനാല് മണിക്കൂറും കളിക്കണം എന്നായിരുന്നില്ലേ ആശ,

 ബബിൾഗം എന്നും തിന്നണം എന്നായിരുന്നില്ലേ ആശ. പക്ഷെ ഇതിൽ ഒക്കെ നിരാശ ആയിരുന്നില്ലേ ഫലം. 

ഇനി കൗമാരത്തിൽ ആയാലോ കാണുന്നവരോട് ഒക്കെ പ്രണയം.എല്ലാ സൗന്ദര്യം ഉള്ള മുഖങ്ങളും കണ്ണുകളും നമ്മളെ നോക്കിയിരുന്നെങ്കിൽ എന്നുള്ള ആശ.മുഖക്കുരു എങ്ങനെ മാറ്റാം എന്ന് ആശ. മുടിയും മീശയും താടിയും വളരാൻ ഉള്ള ആശ.പൊക്കം വെച്ചിരുന്നെങ്കിൽ എന്ന് ഉള്ള ആശ.

വീട്ടുകാർക്കു ആണെങ്കിലോ നമ്മൾ ഡോക്ടർ ആകണം എഞ്ചിനീയർ ആകണം ഇതൊക്കെ ആശ. ടീച്ചർ മാർക്ക് ആണെങ്കിലോ നമ്മൾ കളക്ടർ ആകണം, മജിസ്‌ട്രേറ്റ് ആകണം എന്നൊക്കെ ഉള്ള ചെറിയ ആശകൾ മാത്രം. 

കൗമാരം കഴിഞ്ഞു യൗവനം ആകുമ്പോൾ മറ്റു ആശകൾ. 

പുതിയ ഉടുപ്പുകൾ വാങ്ങാൻ ഉള്ള ആശ. നടിമാരെ അല്ലെങ്കിൽ നടന്മാരെ കല്യാണം കഴിക്കാൻ ഉള്ള ആശ. എങ്ങനെ എങ്കിലും നല്ല ജോലി കിട്ടാൻ ഉള്ള ആശ. നാട്ടിൽ ഉള്ളവർക്ക് ഗവണ്മെന്റ് ജോലി തന്നെ വേണം എന്ന് ഉള്ള ആശ. 

സിൽക്കി മുടിയുള്ള സോഷ്യൽ മീഡിയ യിൽ ഇല്ലാത്ത പെൺകുട്ടിയെ സ്വന്തമാക്കാൻ ഉള്ള ആശ. മുടി സിൽക്ക് പോലെ ഇരുന്നാലും തുളസി കതിർ ചൂടണം, മറ്റു ആൺ കൂട്ടുകാർ പാടില്ല എന്നുള്ള ആശ.

ഇനി പെൺകുട്ടികൾക്ക് ആണെങ്കിലോ മുടി ഇല്ലെങ്കിലും വേണ്ട വല്ല അമേരിക്കയോ ക്യാനഡയോ ഉള്ള ചെക്കനെയോ വല്ല മറൈൻ എഞ്ചിനീയറീയോ കിട്ടാൻ ഉള്ള ആശ. പൊക്കം ആറ് അടി ഉള്ള ആളെ കിട്ടാൻ ഉള്ള ആശ. 

ഇനി മധ്യ വയസ്സ് ആകുമ്പോൾ വിശ്രമിക്കാൻ ഉള്ള ആശ. മുഖത്തെ ചുളിവുകൾ മാറിയിരുന്നെങ്കിൽ എന്ന് ഉള്ള ആശ. വീടിന്റെ ലോൺ തീർന്നു കിട്ടാൻ ഉള്ള ആശ. വെളുത്ത മുടി എങ്ങനെ എങ്കിലും കറുത്ത് ഇരുന്നു എങ്കിൽ എന്ന് ആശ.

വയർ കുറച്ചു കുറഞ്ഞിരുന്നെങ്കിൽ എന്ന് ആശ. പിള്ളേർ എല്ലാത്തിലും ഒന്നാമൻ ആകണം എന്നുള്ള ആശ. അപ്പുറത്തെ വീട്ടിലെ കുട്ടികളെക്കാൾ വല്യ സ്കൂളിൽ വിടാൻ ഉള്ള ആശ. 

ഇനി കല്യാണം കഴിയാത്തവർക്ക്‌ യാത്രകൾ പോകാൻ ആശ. ആരെങ്കിലും കൂട്ട് മതി എന്ന് ഉള്ള ആശ. ഇനി വിദേശത്തു പോയി കൊടും ചൂടിലും തണുപ്പിലും ഇരിക്കുന്നവർക്ക് തിരിച്ചു വന്നു നാട്ടിലെ കലുങ്കിൽ ഒന്ന് ഇരുന്നിരുനെങ്ങിൽ എന്ന ആശ. നാട്ടിലെ പള്ളിയിൽ അംബല ത്തിൽ പെരുന്നാളും ഉത്സവവും കൂടാൻ ഉള്ള ആശ. 

ഇനി പ്രായം ആയാൽ വേദനകൾ മാറാൻ ഉള്ള ആശ. ഇനിയും കുറെ കൊല്ലങ്ങൾ ജീവിക്കാൻ ഉള്ള ആശ. കൊച്ചു മക്കളെ താലോ ലി ക്കാൻ ഉള്ള ആശ. പഴയ കൂട്ടുകാർ ഓരോരുത്തർ ആയി വിട പറയുമ്പോൾ അവർ ജീവിച്ചിരുന്നെങ്കിൽ എന്നുള്ള ആശ. വിദേശത്തു ചെറു മക്കളെ നോക്കാൻ പോയി കുടുങ്ങിയവർക്കു നാട്ടിൽ തിരിച്ചു എത്തിയാൽ മതി എന്ന് ഉള്ള ആശ.

ആശിക്കൂ ..ഒരു കുന്നോളം ആശിച്ചാൽ ഒരു കടുക് മണിയോളം എങ്കിലും ആശ നിറവേറും. അത് ഇന്ന് ആകാം നാളെ ആകാം. 

എല്ലാവരും അവരവരുടെ ആശകൾ നിറവേറ്റും എന്ന പ്രാർത്ഥനയോടെ നിർത്തട്ടെ. 

 








Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും