പ്രണയ ദിനങ്ങൾ

 അഖില ലോക പ്രണയ ദിനം ആയിട്ടു എല്ലാവരും പിങ്ക് പോസ്റ്റ്യൂകളും ഇമോജികളും അന്വേഷിക്കുന്ന തിരക്കിൽ ആണെന്നു അറിയാം. എന്നാലും കുറച്ചു പ്രണയ വിശേഷങ്ങൾ പങ്കു വെക്കാം. 

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം. ദിവ്യവും മാങ്ങാംകട്ടയും ഒന്നും അല്ല. എന്റെ വിചാരത്തിൽ കുറച്ചു പഠിക്കുന്ന പിള്ളേരോട് ചിലർക്ക് പ്രണയം തോന്നുന്ന പതിവ് പണ്ട് ഉണ്ടായിരുന്നു. അങ്ങനെ ഒരു ടീച്ചറുടെ കുട്ടിയുമായി എന്നും വഴക്കു ആയിരുന്നു. അതും എന്റെ ജൂനിയർ. ആ വഴക്കു പിന്നെ കൂട്ടുകാർ ഏറ്റെടുത്തു. 

ബാക്കി പറയണ്ടല്ലോ. ആരൊക്കെയോ പ്രണയ ലേഖനങ്ങൾ എഴുതും , മറുപടിയും വേറെ ആരോ എഴുതിയിരുന്നത് എന്ന് തോനുന്നു. ഇതിന്റെ ഇടയ്ക്കു ഒരു മലമ്പുഴ ടൂർ പോയി. ഒരുത്തൻ ഒരു ഹെയർ ക്ലിപ്പ് വാങ്ങി ഈ ജൂനിയർ കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു. എനിക്കും കിട്ടി ഒരു പേന..ജീവിതത്തിലെ ആദ്യ പ്രണയ സമ്മാനം. 

അടുത്ത ദിവസം ക്ലാസ്സിൽ വന്നപ്പോൾ എല്ലാവരും ചിരിയോടു ചിരി. ടീച്ചർക്ക് ഒന്നും മനസ്സിൽ ആകുന്നില്ല. കാരണം ആ ഹെയർ ക്ലിപ്പ് ടീച്ചറിന്റെ തലയിൽ ഉണ്ടായിരുന്നു. 

ഉച്ചക്കു കഴിക്കാൻ പോകുമ്പോൾ പുഴയുടെ തീരത്തെ വക്കിൽ ഇരുന്നു ആയിരുന്നു സംസാരിച്ചിരുന്നത്. ഇത് പറഞ്ഞു എന്റെ സഹ ധര്മിണി ഇപ്പോഴും കളിയാക്കാറുണ്ട്. ആറ്റിൻ തീരത്തെ പ്രണയം. നല്ല നൊസ്റ്റു അടിക്കാൻ പറ്റിയ വിഷയം അല്ലെ.  

പിന്നെ ഒരു പോലീസ് കാരന്റെ മകൾ ഉണ്ടായിരുന്നു . ഒരു മെലിഞ്ഞ കുട്ടി. അതും ജൂനിയർ. തുളസി കതിർ എന്നും ചൂടുമായിരുന്നു. തുളസി കതിർ പിന്നെ മലയാളി കളുടെ ഒരു സ്വകാര്യ വീക്ക് നെസ്സ് അല്ലെ. 

സ്കൂൾ പഠനം കഴിഞ്ഞു അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ അങ്ങനെ പ്രണയ സന്ദർഭങ്ങൾ ഒന്നും അധികം  ഉണ്ടായിട്ടില്ല. പക്ഷെ ഒരു സംഭവം ഇന്നും മനസ്സിൽ ഉണ്ട്. 

ഞാൻ അന്ന് പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ്. അവിടെ ട്യൂട്ഷൻ പഠിക്കാൻ കുട്ടി വരും..എന്നും എന്റെ മുറിയിൽ വന്നു സംസാരിക്കും. ബുക്ക്  ഒക്കെ എടുത്തു കൊണ്ട് പോകും. ഞാൻ കുളിക്കാൻ പോകുമ്പോൾ വരും. എനിക്ക് പക്ഷെ ഒരു കൂട്ടുകാരി ആയിട്ടേ തോന്നിയിട്ടുള്ളൂ. തമാശ എന്താണെന്നു വെച്ചാൽ കുറച്ചു നാൾ കഴിഞ്ഞു ഞാൻ അവിടെ നിന്ന് താമസം മാറി. പക്ഷെ ഒരു ഗുരുവായൂരപ്പന്റെ ഫോട്ടോ ഉണ്ടായിരുന്നു . കുറച്ചു നാൾ കഴിഞ്ഞു അത് എടുത്തു നോക്കിയപ്പോൾ അതിന്റെ പുറകിൽ ഒരു പ്രണയ ലേഖനം. 

കുറച്ചു പൈങ്കിളി ആയിരുന്നു. ആ കുട്ടിക്ക് എന്നോട് പറയാൻ ഉണ്ടായിരുന്ന എല്ലാം അതിൽ ഉണ്ടായിരുന്നു. പേന കൊണ്ടും മനസ്സിൽ നിന്നും മായ്ച്ചു പക്ഷെ. 

പ്രണയം പക്ഷെ ദിവ്യം ആണെങ്കിൽ നമ്മുടെ ശ്വാസം വരെ പ്രണയിക്കുന്ന ആൾക്ക് മനസ്സിലാകും. നമ്മുടെ ഗന്ധം ദൂരെ നിന്ന് തന്നെ അറിയാൻ പറ്റും. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അവർ നമ്മൾ പറയാതെ പറയും ചെയ്യും. ഇത് പക്ഷെ എത്ര പേർക്ക് സാധ്യം ആകും എന്നുള്ള ആലോചനയിൽ തന്നെ പകുതി ജീവിതം തീരും. 

വിട്ടു കൊടുക്കലുകൾ ആണ് പ്രണയം എന്ന് എനിക്ക് തോന്നാറുണ്ട്. മസ്സിൽ പിടിച്ചു ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് വെച്ച് ഇരുന്നാൽ ഒരു പ്രണയവും പച്ച പിടിക്കില്ല. 

ഒരു വിധം നിരാശ കാമുകന്മാരുടെയും അവസ്ഥ അവർ തന്നെ വരുത്തി വെക്കുന്നത് അല്ലെ. 

എല്ലാവര്ക്കും ഒരു നല്ല വാലൻന്റൈൻ'സ് ഡേ ആശംസിക്കുന്നു. പ്രേമിച്ചവരും പ്രേമിക്കുന്നവരും നിരാശ കാമുകന്മാരും പ്രേമിക്കാൻ പോകുന്നവരും മനസ്സിലെ പ്രണയം കാത്തു സൂക്ഷിക്കൂ.

ഇന്ന് അല്ലെങ്കിൽ നാളെ ദിവ്യ പ്രണയം യാഥാർഥ്യം ആകും. 



 

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും