കാത്തിരിപ്പ്

കാത്തിരിപ്പ് അല്ലെ ജീവിതം മുഴുവൻ. ചിലപ്പോ കാത്തിരിപ്പ് സന്തോഷത്തിൽ അവസാനിക്കും, ചിലപ്പോ ദുഖത്തിലും.

ഇഷ്ട്ടപെട്ട മുഖങ്ങൾ കാണാൻ ഉള്ള കാത്തിരിപ്പ്. ഇന്ന് കാണുമോ നാളെ കാണുമോ എന്ന് അറിയാതേ. 

പിറന്നു വീഴുന്നത് തൊട്ടു മരിച്ചു വീണു ശരീരം വിട്ടു കിട്ടുന്നത് വരെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവർ അല്ലെ നമ്മൾ എല്ലാം. 

എന്റെ മകൻ ജനിക്കുമ്പോൾ പുറത്തു കാത്തിരുന്ന നിമിഷം ഇപ്പോ ഓര്മ വരുന്നു. നേഴ്സ് ഒരു റോസ് പൊതി കെട്ട് കൊണ്ട് ആണ് വന്നത്.ഏഴെട്ടു മടക്കുള്ള താടി പൊക്കി അവൻ എന്റെ നേരെ രണ്ടു ഉണ്ട കണ്ണും തുറന്നു നോക്കിയപ്പോൾ ആണ് ആ കാത്തിരിപ്പിന്റെ സുഖം മനസ്സിലാകുന്നത്. 

ചേച്ചിയുടെ ജാതകം ചേരുന്നത് നോക്കാൻ പോയിരുന്നത് ഞാൻ ആയിരുന്നു. ഒരു കെട്ട് കൊണ്ട് പോകും. പിന്നീട് കാത്തിരിപ്പ് ആണ് ചേരുന്ന ഒന്ന് കിട്ടാൻ . എത്രയോ നാൾ അത് തുടർന്നു. 

കൂട്ടുകാരന്റെ 'അമ്മ പെട്ടെന്ന് മരിച്ചു. ഞാനും അവനും മോർച്ചറി യുടെ പുറത്തു നിൽക്കുകയാണ്. ശരീരം വിട്ടു കിട്ടാൻ ഉള്ള കാത്തിരിപ്പ്. ആ കാത്തിരിപ്പിൽ അവർ കൊടുത്ത മുലപ്പാലും അവർ വാരിക്കൊടുത്ത ചോറും അവൻ അറിയാതെ എങ്കിലും അമ്മയോട് ദേഷ്യപ്പെട്ടതു എല്ലാം അവന്റെ മനസ്സിൽ അല അടിച്ചു കാണും. പിന്നീട് ആംബുലൻസ് ഇനുള്ള കാത്തിരുപ്പു. അത് കഴിഞ്ഞു ശരീരം തിരിച്ചു അറിയാൻ ഉള്ള കാത്തിരിപ്പ്.

മനുഷ്യ ജീവിതം ഇത്രയേ ഉള്ളു എന്ന് തിരിച്ചു അറിയുന്ന നിമിഷം. 

ഇത് പോലെ ആണ് ജോലി കിട്ടാൻ ഉള്ള കാത്തിരിപ്പ്. കുറെ കൊല്ലങ്ങൾ മുൻപ്. വിദേശത്തു പോകാൻ വിസ എടുത്തു കാത്തു നിൽക്കുകയാണ്. അതെ സമയം ഒരു വല്യ കമ്പനി യുടെ ഇന്റർവ്യൂ കഴിഞ്ഞു ഇവിടെ തന്നെ, അതിന്റെ റിസൾട്ട് അറിയാൻ ഉള്ള കാത്തിരിപ്പ്. അച്ഛൻ കൊണ്ട് പോയി കുറെ ബ്രാൻഡഡ് ഉടുപ്പുകൾ വാങ്ങി തന്നിരുന്നു. ആ കാത്തിരിപ്പിന്റെ അവസാനം ആ ജോലി കിട്ടി.

ആദ്യ ജോലി കിട്ടുമ്പോൾ ശമ്പളത്തിന് കാത്തു ഇരുന്നിരുന്നത് ഇപ്പൊ ഓർത്തു പോകുന്നു. അക്കൗണ്ടിൽ നൂറു രൂപ തികച്ച ഉണ്ടാകില്ല. ബാറ്റ കണക്ക് പോലെ തൊണ്ണൂറ്റി ഒൻപതു അങ്ങനെ ഒക്കെ ആയിരിക്കും. 

ചില്ലറ കൂട്ടി നൂറു ആക്കാൻ കൂട്ടുകാരുടെ കാലു പിടിച്ചിരുന്ന കാലം.

പഠനം കഴിഞ്ഞു റിസൾട്ട് അറിയാൻ ഉള്ള കാത്തിരുപ്പു. ഒരു ഉറപ്പും ഇല്ല എന്താകും എന്ന്.

എങ്ങാനും പണി പാളിയാൽ വീട്ടിൽ നിന്ന് പുറത്താക്കും എന്ന് ഉറപ്പു. പക്ഷെ ആ കാത്തിരിപ്പിന്റെ അവസാനം ഒരു ഫോൺ കാൾ. കൂട്ടുകാരൻ ആയിരുന്നു. അവന്റെ പതറാത്ത ശബ്ദം കേട്ടപാടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഫസ്റ്റ് ക്ലാസ് ഉണ്ട്. അപ്പൊ മനസ്സിൽ അഹങ്കാരം. ഇത്ര പഠിച്ചിട്ടും അത്രയേ ഉള്ളോ. ഇത്ര പോലും പഠിച്ചില്ല എന്ന് മനസ്സ് സമ്മതിക്കുന്നില്ല.

കുട്ടിക്കാലത്തു ഏറ്റവും കാത്തിരുന്നത് അച്ഛനെ ആയിരുന്നു. അച്ഛൻ ദൂര യാത്രകൾക്ക് പോകും ജോലി സംബന്ധം ആയി. എനിക്ക് എന്നും പേടി ആണ് അച്ഛൻ തിരിച്ചു വരുന്നത് വരെ. അച്ഛന് ഇത് വരെ അറിഞ്ഞിട്ടുണ്ടാവില്ല ഇത്. ഇപ്പൊ ഞാൻ പുറത്തു പോയി വരുന്നത് വരെ മകൻ എന്നെ കാത്തിരിക്കുന്നുണ്ട്. അവൻ പറയാറില്ല , പക്ഷെ എനിക്ക് മനസ്സിലാകും. 

അപ്പൊ എല്ലാവരും കാത്തിരിക്കു. എല്ലാവര്ക്കും കാത്തിരിക്കാൻ എന്തെങ്കിലും ഉണ്ടാകും. അത് ജീവിത അവസാനം വരെ ഉണ്ടാകും. അതെ പോലെ മറ്റു പലവരും നമുക്ക് വേണ്ടി കാത്തിരിക്കുണ്ടാകും. 









Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും