ജലദോഷി ആയി ഉത്രാടപ്പാച്ചിലിൽ ഒന്നിലും പെടാതെ മെത്തയിൽ കിടന്നിരുന്ന ഞാൻ പെട്ടെന്ന് എഴുനേറ്റു. ഒരു റീലിൽ ഓണസദ്യ എന്ന ഒരു ബോർഡും കേരള വിഭവങ്ങളും നിരത്തി വെച്ചിരിക്കുന്നു. ഒരു കാന്റീൻ ആണെന് തോനുന്നു. കൂടാതെ ഓണപ്പാട്ടു മിക്സ് ചെയ്തിരിക്കുന്നു. ആരോ ലൈക്കിനും കമ്പനിയിലെ ആൾക്കാരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെന്നു മനസ്സിലായി. കമന്റ് ഇട്ടു. പുറകേ ന്യായീകരണ തൊഴിലാളികൾ ഇറങ്ങി. മതി ആക്കി.ബ്ലോഗ് ത്രെഡ് കിട്ടിയല്ലോ. അപ്പൊ പറഞ്ഞു വന്നത് ഓണം ഓണസദ്യ ഓണചിട്ടകൾ ഇതൊന്നും അറിയാത്ത മലയാളികൾ ആണ് നമുക്കു ചുറ്റും , എന്തിനു എന്റെ കുട്ടികൾ അടക്കം. ഇപ്പോളൊണം എന്നാൽ സെറ്റ് സാരി കസവു മുണ്ടു പ്രിന്റ് ഷർട്ട് ഓണസദ്യ. കഴിഞ്ഞു. എന്താണ് ഓണം എന്തിനു ആണ് ഓണം ഇത് എത്ര ആൾക്ക് അറിയാം. ഞാൻ ജനിച്ചത് കേരളത്തിൽ ആയതു കൊണ്ടും എന്റെ വീട്ടുകാരും നാട്ടുകാരും പറഞ്ഞു തന്ന കഥകളും.ആചരിച്ച രീതികളും ആണ് എനിക്ക് ഓണം. ഇന്ന് ഗൂഗിളിൽ അടിച്ചാൽ ഓണകഥകൾ വരും. അതല്ലല്ലോ ഓണം. പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ ദേവേന്ദ്രന്റെ കുശുമ്പ് കാരണം കൃഷ്ണൻ വാമനൻ ആയി വന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. എന്തിനാ അന്ന് കേരളത്തിൽ കള്ള...
അങ്ങനെ വീണ്ടും ഒരു വിഷുക്കാലം വരവായി. ഇത്തവണ ഒരു ഉണ്ണിക്കണ്ണൻ കൂടി ഉണ്ട് വിഷു സദ്യ ഉണ്ണാൻ.അതു കൊണ്ട് സന്തോഷം ഇരട്ടി ആണ്. പാക്കറ്റിൽ വാങ്ങിയ കണിക്കൊന്നയും ഇൻസ്ട മാർട്ടിലെ സിന്ധൂർ മാങ്ങ യൂം കളർ ഇല്ലാത്ത വെള്ളരിക്കയുമായി ഒരു കണി. വിഷുക്കാലം പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു ചെറുപ്പത്തിൽ. സമ്മർ വെക്കേഷൻ. വിഷു കഴിഞ്ഞാൽ ഉടനെ എൻ്റെ പിറന്നാൾ..എല്ലാം കൂടി എനിക്കു കുറച്ചു മുൻകൈ കിട്ടുന്ന ആകെ ഉള്ള സമയം. എല്ലാവർക്കും നല്ല കാര്യം. ഇത് പോലെ. ആയിരുന്നൂ എന്നും എങ്കിൽ എന്ന് തോന്നിയിരുന്ന കാലം. പണ്ട് വിഷുക്കൈനീട്ടം ആയിരുന്നൂ വിഷു എന്നാല്. മുത്തച്ഛൻ തന്നിരുന്ന പുത്തൻ പുത് നോട്ടുകളും നാണയങ്ങളും മുത്തച്ഛൻ്റെ വീട്ടിലെ ആ വിഷു ക്കാലവും ഇനി ഒരിക്കലും തിരിച്ചു വരില്ല. ആ തളത്തിൽ എല്ലാവരും കൂടി നിലത്ത് ഇല ഇട്ടു കഴിച്ചിരുന്ന സദ്യയുടെ സ്വാദ് ഇന്നും നാവിൽ ഉണ്ട്. എത്രയൊ തരത്തിൽ ഉള്ള മാങ്ങകൾ ഉണ്ടായിരുന്നു അന്നൊക്കെ. ഒരു കടും പച്ച കളർ ഉള്ള മാങ്ങ ഉണ്ടായിരുന്നു. അത്രയും മധുരം ഉള്ള മാങ്ങ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല. വിഷുപക്ഷി യുടെയും ഉപ്പൻ്റെയും സംഗീതം നിറഞ്ഞു നിന്നിരുന്നു ആ വിഷുക്കാലം മുഴവൻ. അതു പോലെ പുതി...
ആഘോഷങ്ങൾ മലയാളിക്ക് പുത്തരി ഒന്നും.അല്ലല്ലോ. പക്ഷേ അന്യ സംസ്ഥാന മലയാളികൾക്ക് ഓണാഘോഷം ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്ന് ആണ്. അങ്ങനെ പ്രതീക്ഷിച്ചു ഇരുന്ന വിഎം എ ഓണം വരവായി. പതിവ് രീതികൾ പ്രതീക്ഷിച്ച് എത്തിയവരെ ഞെട്ടിച്ച ദിവസം ആയിരുന്നു ആദ്യ ദിവസം. പൂക്കളം കൊണ്ട് ഇന്ദ്രജാലം കാണിച്ച നമ്മുടെ കൂട്ടുകാരും വരകൾ കൊണ്ട് നിറക്കൂട്ട് ചാലിച്ച കുട്ടിപ്പട്ടാളവും ഒക്കെ ആയി പാതി ദിനം കടന്നു പോയി. ഉച്ച കഴിഞ്ഞതോടെ ഉത്സവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് വടം വലി. അവതാരകർ മത്സരിച്ചു കമൻ്ററി നടത്തി ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. പതിവ് പോലെ പാപ്പന്മാർ ഒരു കൂസൽ പോലും ഇല്ലാതെ വന്നു എവർ റോളിംഗ് ട്രോഫി നാലാമത് ജയിച്ചിട്ട് പോയി. ജയിക്കാനായി ജനിച്ചവർ. തെരഞ്ഞെടുത്ത ഫുഡ് ട്രക്കുകൾ മറ്റൊരു ആകർഷണം ആയിരുന്നു. നല്ല നാടൻ മലയാളി കടി കളും കുലുക്കി സർബത്ത് ഒക്കെ ആയി മനസും വയറും നിറഞ്ഞ പ്രതീതി. നമ്മുടെ നാടൻ ഭക്ഷണത്തിന് പകരo വേറെ ഒന്നും വരില്ല. തീർന്നില്ല.പാട്ടും ഡാൻസും ആയി പിന്നെയും എത്രയോ സമയം പിന്നെയും കടന്നു പോയി. ആരും ഇടക്ക് എഴുന്നേറ്റു പോയതായി തോന്നിയില്ല. തിരക്ക് കൂടിക്കൊണ്ടിരു...