ആദ്യാനുഭവം

ആദ്യാനുഭവം 

ആദ്യത്തെ എന്തും നമുക്ക് പ്രിയപെട്ടതു അല്ലെ. അതിപ്പോൾ ആദ്യമായി ചെയ്ത ആദ്യമായി കിട്ടിയ ആദ്യമായി പറഞ്ഞ അല്ലെങ്കിൽ ആദ്യമായി കൈ വിട്ടു പോയ എന്തും ജീവിത കാലം ആർക്കും മറക്കാൻ കഴിയില്ല. 

ആദ്യമായി ഒരു വരി എഴുതിയതു ഇപ്പോളും ഓർക്കുന്നുണ്ട്. അമ്മെ വിശക്കുന്ന്നു പാൽ തെരു എന്നായിരുന്നു അത്. കഷ്ട്ട പെട്ട് എഴുതി അമ്മയെയും ചേച്ചിയെയും കേൾപ്പിച്ചു. അവർ കളിയാക്കി ആ എഴുതാൻ അറിയാത്ത എന്റെ കഴിവില്ലായ്മയെ മുളയിലേ നുള്ളി കളഞ്ഞു. 

ആദ്യമായി മഴ നനഞ്ഞതു ഓർമ്മയുണ്ടോ. മഴ നനഞ്ഞു നടക്കാൻ ഉള്ള സുഖം വേറെ എന്തിൽ കിട്ടും. ആ പുതു മണ്ണിന്റെ മണവും ആ കുളിർ കാറ്റും..ആരും പുറത്തേക്കു നോക്കേണ്ട. ഇത് ചൂട് കാലം ആണ്. മഴ കനിയാൻ ഒരു ചാൻസും ഇല്ല. 

ആദ്യമായി പുഴയിൽ ചാടിയത് ഓർക്കുന്നു. ഒരു പാട് വെള്ളം കുടിച്ചിട്ടുണ്ട്. നീന്താൻ ആരും പഠിപ്പിച്ചിട്ടല്ല. വെള്ളം കുടിച്ചു കുടിച്ചു തന്നെ നീന്താനും ഊളി ഇടാനും ഒക്കെ പഠിച്ചു. ഞങ്ങൾ പെരു മഴയിൽ ഒഴുക്കുള്ള ആറ്റിൽ ചാടാറുണ്ട്. നില ഒന്നും കിട്ടില്ല. ഒരു പോക്ക് ആണ്. ചില സമയത്തു ചത്ത മൃഗങ്ങൾ ഒക്കെ ഒഴുകി വരും. അന്ന് അതൊന്നും അറപ്പായി തോന്നിയിട്ടില്ല. 

ആദ്യമായി ഒരു പ്രണയ ലേഖനം എഴുതിയത് ഇപ്പൊ ഓര്മ വരുന്നു. പ്രണയം ആണോ ഇഷ്ട്ടം ആണോ എന്നറിയില്ല. ഒരു സിനിമ താരത്തിനോട് ആയിരുന്നു അതു. മറുപടി കാത്തു കുറെ, പക്ഷെ നിരാശൻ ആയതു മാത്രം ഫലം . 

ആദ്യമായി ഒരു ജില്ലാ മത്സരം ജയിച്ചത് ഓർക്കുന്നു. ക്യാരംസ്‌ ആയിരുന്നു. ഡബിൾ‍സ്‌ രണ്ടു കൊല്ലം അടുപ്പിച്ചു ഞങ്ങൾ ജയിച്ചു. എവർ റോളിങ്ങ് ട്രോഫി ആയിരുന്നു അന്ന്. മൂന്ന് വട്ടം ജയിച്ചാൽ മാത്രമേ സ്വന്തം ആയി കിട്ടു. പക്ഷെ രണ്ടു കൊല്ലവും വീട്ടിലെയും സ്കൂളിലെയും ചില്ലു അലമാരയിൽ മാറി മാറി ഇട്ടു വെച്ചിരുന്നു. ചില കാരണങ്ങൾ കൊണ്ട് സംസ്ഥാന മത്സരങ്ങളിൽ പങ്കു എടുക്കാൻ സാധിച്ചില്ല. 

ഇത് പോലെ ആദ്യമായി ബൈക്ക് വാങ്ങിയത്. അത് വരെ ബൈക്ക് ഓടിക്കാത്ത ഞാൻ, ഡെലിവെറിയുടെ അന്ന് ആണ് ആദ്യമായി ബൈക്ക് ഓടിച്ചത്. ബജാജ് ചെതക്കിൽ പഠിച്ച എനിക്കുണ്ടോ ഗിയര് മാറ്റാൻ അറിയുന്നു അതും കാലു കൊണ്ടു.അവർ സ്റ്റാർട്ട് ചെയ്തു തന്നു. ഫസ്റ്റ് ഗിയറിൽ വീട് വരെ എത്തിച്ച പാട് എനിക്കെ അറിയൂ. ഇത് പോലെ ആദ്യമായി ഒരു വാൻ ഓടിച്ചത് ഓർക്കുന്നു. അച്ഛന്റെ ഓഫീസിലെ ഒരു ഡ്രൈവർ ആണ് ഓടിക്കാൻ തന്നത്. അത് കഴിഞ്ഞു അംബാസ്സഡറിൽ ആണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത്. അതും ഗിയര് സ്റ്റിയറിങ്‌ൽ ഉള്ള മോഡൽ. ഒരു കൊക്കയിൽ വീഴാൻ പോയത് ഓര്മ വരുന്നു. ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലു വെച്ച്..വേറെ ഒന്നും ചെയ്തില്ല.ആശാൻ ചെവി പിടിച്ചു ചുമപ്പിച്ച വേദന ഇപ്പോളും ഉണ്ട്. 

ആദ്യമായി എംആർഐ എടുക്കാൻ പോയത്. കടുത്ത തലവേദന ആയിരുന്നു. രണ്ടു ആഴ്ച. തലയിൽ ചവിട്ടിയാൽ പോലും മാറാത്ത വേദന. അവസാനം ഡോക്ടർ എംആർഐ എടുക്കാൻ പറഞ്ഞു. കുറെ കൊല്ലങ്ങൾ മുൻപ് ആണ്. പുറത്തു ഭാര്യ ഇരുന്നു കരയുന്നു.

റൂമിൽ കയറി ആ കിർ കിർ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ കാറ്റു പോയി. ഭാഗ്യത്തിന് ഒന്നും കണ്ടെത്തിയില്ല. 

ഇത് പോലെ ആയിരുന്നു ആദ്യമായി ഇൻജെക്ഷൻ കിട്ടിയത്. അന്ന് സ്കൂളിൽ ആണ് തന്നിരുന്നതു. ഇന്നത്തെ പോലെ വേറെ ഓരോരുത്തർക്കും വെവ്വേറെ സിറിഞ്ജ് ഒന്നും ഇല്ല. സിറിഞ്ജ് തീയിൽ ചൂടാക്കും എന്നിട്ട് അടുത്ത ആൾക്ക് ഇൻജെക്ഷൻ കൊടുക്കും. ആ പാട് ഇപ്പോളും ചേന ചെത്തിയ പാട് ആയി കൈയിൽ അവശേഷിക്കുന്നു. 

ഇതിപ്പോ എഴുതി എഴുതി ആദ്യാനുഭവം നീണ്ട കഥ ആക്കുന്നില്ല. നിർത്തട്ടെ. 

നിങ്ങളുടെ ജീവിതത്തിലെ രസകരമായ ആദ്യാനുഭവം കമന്റ് ആയി പങ്കു വെയ്ക്കു. 






Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും