മഹിളാ രത്‌നങ്ങൾ

 മഹിളാ രത്‌നങ്ങൾ 


കുറച്ച് വൈകി എഴുതാൻ. അഖില ലോക മഹിളാ ദിനം കഴിഞ്ഞു പോയി. ആൾക്കാരുടെ പിങ്ക് പോസ്റ്റുകളും തുരുമ്പു പിടിച്ച പഴയ ബാനറുകൾ എല്ലാവരും കണ്ടു കാണുമല്ലോ. ഗ്രൂപുകളിൽ ആരോടും മിണ്ടാത്ത അല്ലെങ്കിൽ ഹായ് പോലും പറയാത്ത വേന്ദ്രന്മാർ വരെ ഇന്നലെ മഹിളാ രത്‌നങ്ങളെ വിഷ് ചെയ്തു കണ്ടു. 


അപ്പൊ ജീവിതത്തിൽ എല്ലാവര്ക്കും ആദ്യമായി പറയാൻ ഉള്ള മഹിളാ രത്‌നം സ്വന്തം വീട്ടിൽ നിന്ന് തന്നെ അല്ലെ. 


അതെ എന്റെ അച്ചമ്മ ആയിരുന്നു. അവർ അവിടുത്തെ സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയ്യിരുന്നു.ബാക്കി എല്ലാവരും വീട്ടു ജോലി ഒക്കെ കഴിഞ്ഞു ജോലി ആലോചിക്കുമ്പോൾ അച്ചമ്മ അന്നത്തെകാലത്തെ ഫെമിനിസ്റ്റ് ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 


മുത്തച്ഛനേയും അച്ഛനെയും സഹോദരങ്ങളെയും വിറപ്പിച്ചു ആണ് അച്ചമ്മ നിർത്തിയിരുന്നത്. പുറത്തുപോയി വന്നാൽ പുറകിൽ പോയി കുളിച്ചു വന്നാലേ വീട്ടിൽ കയറ്റു. അത് പോലെ സ്കൂളിൽ ആര് കുറുമ്പ് കാണിച്ചാലും അച്ഛന് ആണ് അടി കിട്ടിയിരുന്നത്. എന്നും ഒരിക്കൽ ആയിരുന്നു. ആവശ്യത്തിന് മാത്രം ഭക്ഷണം. അത് കൊണ്ട് ആയിരിക്കും തൊണ്ണൂറുകൾ വരെ ജീവിച്ചു.


അച്ഛമ്മയുടെ ചേച്ചി സെഞ്ച്വറി അടിക്കുന്നതിനു ഒരു കൊല്ലം മുൻപ് ആണ് മരിച്ചതു. അവർ ആയിരുന്നു അച്ഛനെ നോക്കിയിരുന്നത്. 


ഇതിനു നേരെ വിപരീതം ആയിരുന്നു എന്റെ അമ്മൂമ്മ. ഗൃഹ ഭരണം ആയിരുന്നു. പക്ഷെ മുത്തച്ഛൻ ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് കൊണ്ട് സഹിക്കാൻ പഠിച്ചു എന്ന് വേണം കരുതാൻ. അമ്മൂമ്മക്ക്‌ നല്ല കൈ പുണ്യം ആയിരുന്നു. കുറച്ചേ ഉണ്ടാക്കു. പക്ഷെ ഭയങ്കര സ്വാദ് ആണ്. ആ വറ്റിച്ച അവിയൽ വേറെ എവിടെയും ആ സ്വാദ് കിട്ടിയിട്ടില്ല. 

ഇവരുടെ കൂടെ ഒക്കെ ജീവിച്ചത് കൊണ്ട് അമ്മക്ക് ഇവരിൽ നിന്ന് എല്ലാം പലതും പഠിക്കാനായി എന്ന് വേണം കരുതാൻ. സ്വന്തം അമ്മയെ കുറിച്ച് എഴുതിയാൽ തീരില്ല. എന്റെ 'അമ്മ ആണ് ലോകത്തിലെ ഏറ്റവും നല്ല 'അമ്മ. പിന്നെ ഉള്ളത് പെങ്ങൾ. അവൾ ഇവരുടെ ഒക്കെ കോംബോ ആണ്. മുറിവ് പറ്റിയാൽ പോലും കരയില്ല.മേശയുടെ അടിയിൽ ഒളിച്ചു ഇരുന്നു ആണ് പഠിച്ചിരുന്നത്.ഏകാഗ്രത കിട്ടാൻ ആണോ ആവൊ. പിന്നെ അവളുടെ ഭക്ഷണത്തിന്റെ പങ്കു ഞാൻ തട്ടിപ്പറിക്കാറുണ്ട്. പക്ഷെ വഴക്കു ഉണ്ടാക്കാറില്ല. 


ഇനി ഒരു ടീച്ചറെ പറ്റി പറയാം. എന്നോട് ഒരു പാട് സ്നേഹം ആയിരുന്നു. എന്നിൽ ഭയങ്കര പ്രതീക്ഷയും. എന്നെ ഒരുപാടു മോട്ടിവേറ്റ് ചെയ്തിരുന്നു. എന്നും പേപ്പർ ന്യൂസ് എഴുതി വായ്‌പിച്ചിരുന്നു. മാതാ പിതാ ഗുരു ദൈവം എന്ന് അല്ലെ. 


എന്റെ ഒരു കൂട്ടുകാരി ഉണ്ട്. സ്വന്തമായി ഒരു കമ്പനി നടത്തുന്നു. ഭർത്താവ് ഒരു തിരക്കുള്ള പ്രൊഫഷണൽ  ആണ്. എന്നിട്ടും വീട്ടു കാര്യവും കമ്പനി കാര്യവും എല്ലാം ഭംഗി ആയി ചെയ്യുന്നു. വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നും ഇല്ല ലോകത്തു. 


നമ്മുടെ ചുറ്റും എത്രയോ മഹിള രത്‌നങ്ങൾ ഉണ്ട്. പല മേഖലയിലും പ്രശസ്തി ആർജിച്ചവർ, പ്രശസ്തി ആഗ്രഹിക്കാതെ കുടുംബം ആയി ഒതുങ്ങി ജീവിക്കുന്നവർ. നിയമ പോരാട്ടം നടത്തി ജീവിക്കുന്നവർ. സ്വന്തം ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നവർ. 


ജീവിക്കാൻ ധൈര്യം ആണ് വേണ്ടത്. കൂട്ട് മാത്രം അല്ല. സ്വന്തമായി എല്ലാം ചെയ്യാൻ ഉള്ള ധൈര്യം. ഒന്നും ചെയ്തു തെരാൻ അച്ഛനോ ഭർത്താവോ ചേട്ടനോ ഒന്നും ആവശ്യം ഇല്ല. ലോക കമ്പനികളുടെ സിഇഒ മാർ വരെ മഹിളാ രത്നങ്ങൾ ആണ്. 


എല്ലാ മഹിളാ രത്‌നങ്ങൾക്കും ആശംസകൾ നേരുന്നു. മഹിളാ ദിനം വരും പോകും. പക്ഷെ നിങ്ങളുടെ ധൈര്യവും ധൃഢ നിശ്ചയവും എപ്പോഴും കാത്തു സൂക്ഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 


  

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും