കൊതി

 കൊതി ഒരു വികാരം ആണ് അല്ലെ. കൊതി എന്തിനോടു വേണ്ങ്കിലും ആകാം. അതിനു പ്രായ തടസ്സം ഒന്നും ഇല്ല. ഇത് വായിച്ചു കൊതി നൊസ്റ്റു അടിച്ചാൽ ഞാൻ ഉത്തരവാദി അല്ല. കിട്ടാത്ത മുന്തിരി എന്നും പുളിക്കും. 

ഇന്നലെ ഒരു വയസ്സ് ആയ മുത്തച്ഛനേയും അമ്മുമ്മയും അപ്പുറത്തു ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു. ചോറ് ഒക്കെ കുറെ മാന്തി വെച്ചു അവർ. അതിനു ശേഷം രണ്ടാളും ഓരോ ജംബോ ഐസ് ക്രീം ഫലൂദ പോലത്തെ മേടിക്കുന്നതു കണ്ടു. 

ഞാൻ അപ്പൊ ആലോചിച്ചു ഇത്രയും വയസ്സ് ആയിട്ട് എങ്ങനെ ആണ് ഇവർ ഓരോരോ ഫുൾ ജംബോ ഐസ് ക്രീം ഒക്കെ ഒറ്റയ്ക്ക് കഴിക്കുന്നത്. പിന്നെ ആണ് ഗുട്ടൻസ് പിടി കിട്ടിയത്. അവർ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ഇഷ്ട്ടം ഉള്ളത് കഴിക്കാൻ ആണ്. പിള്ളാരോ മറ്റോ കൂടെ വന്നിരുന്നെങ്കിൽ അവർക്കു മനസ്സിന് പിടിച്ചത് കഴിക്കാൻ സമ്മതിക്കുമോ. 

എന്റെ അച്ഛൻ ഇത് പോലെ ആണ് കോളിഫ്ലവർ കൊതി ആണ്. അത് പോലെ ആണ് ലഡ്ഡുവും മിക്സ്ച്ചറും. ചേച്ചിക്ക് കൊതി ചെറി ആയിരുന്നു. പിന്നെ പരിപ്പ് വട. ഞാൻ ഇപ്പോഴും പോകുമ്പോൾ വാങ്ങി കൊടുക്കാറുണ്ട്. 

ചെറുപ്പത്തിൽ ഞങ്ങൾ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ അവിടെ വീട്ടു ജോലി ചെയ്തിരുന്നവർ രാവിലെ ജോലി ഒക്കെ കഴിഞ്ഞു അവർക്കു ഉള്ള ഒരു അറയിൽ ഇരുന്നു ഊണ് കഴിക്കും .ഒരു കൽച്ചട്ടിയിൽ പഴംചോറും കറികളും എല്ലാം ഇട്ടു കുഴച്ചു, ഞങ്ങൾ അത് കണ്ടു നിൽക്കാറുണ്ട് കൊതിയോടെ. 

ഇത് പോലെ പഠിക്കുമ്പോൾ അവിടെ കുറച്ചു ദൂരെ മൊരിഞ്ഞ അപ്പവും കടലയും കിട്ടുമായിരുന്നു. ക്യൂ നിൽക്കണം കിട്ടാൻ. അത് പോലെ അവിടെ ഒരു ചേടത്തിയുടെ വീട്ടിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നു. നല്ല കിളി മീൻ ഫ്രൈ കിട്ടും. ആ സ്വാദ് ഇപ്പോഴും നാവിൽ ഉണ്ട് . ഇന്നും കിളി മീൻ വാങ്ങുന്നത് ആ കൊതി കൊണ്ട് ആണ്. 

ഇത് പോലെ ആണ് വെള്ളത്തിനോട് ഉള്ള കൊതി.

അച്ഛൻ പറയും എവിടെ വെള്ളം കണ്ടോ അവിടെ ചാടും ഞങ്ങൾ എന്ന്. മലകൾ കുട്ടിക്കാലത്തു കണ്ടു മടുത്ത് കൊണ്ട് ആയിരിക്കും അല അടിക്കുന്ന സമുദ്രം ആണ് എനിക്ക് കൊതി. അതിൽ ചാടുമ്പോൾ കടലമ്മ വിളിക്കുന്നത് പോലെ തോന്നും. എത്ര നേരം കിടന്നാലും മതി വരാത്ത ഒന്നേ ഉള്ളു അതാണ് കടൽ. 

അത് പറഞ്ഞപ്പോൾ ആണ് ഒരു സംഭവം ഓര്മ വന്നത്. ഹണിമൂൺ ആൻഡമാനിൽ ആയിരുന്നു. സഹധര്മിണിക്കു നീന്താൻ അറിയില്ല. പക്ഷെ വെള്ളം കണ്ടാൽ വിടില്ല. അങ്ങനെ കേറി കേറി പോയി. ഒരു ഭയാനക തിര വന്നു. നീന്തൽ അറിഞ്ഞത് കൊണ്ട് ഞാൻ പിടിച്ചു നിന്ന്. നോക്കിയപ്പോ ആളെ കാണാൻ ഇല്ല. ചെരുപ്പ് മാത്രം കരക്ക്‌ അടിഞ്ഞു. സീൻ കോൺട്രാ ആയി. എന്ത് ചെയ്യും. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത തിരയ്ക്കു കരയ്ക്കു അടിഞ്ഞു. വെള്ളം കുറെ കുടിച്ചു പാവം. ഇതൊക്കെ ആയിട്ടും കടലിനോട് ഉള്ള കൊതി മാറിയിട്ടില്ല. 

എന്നും കിട്ടാത്തതിനോട് അല്ലെ നമുക്ക് എല്ലാവര്ക്കും കൊതി. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. ചെറുപ്പ കാലത്തിൽ ഉണ്ടാകുന്ന കൊതി എത്ര വയസ്സ് ആയാലും മാറില്ല. 

ഇത് പോലെ ആണ് മനുഷ്യ ജീവിതവും. ജീവിച്ചു കൊതി തീരില്ല ഒരിക്കലും ഒരാൾക്കും. 

കൊതിക്കു ഈശ്വരൻ തലക്കു മീതെ എന്ന് ഒരു പഴം ചൊല്ല് ഉണ്ട്. കൊതി പറ്റി വയറിളക്കം വരും എന്ന് പറയാറുണ്ട്, പക്ഷെ എത്ര പേർക്ക് വയറിളക്കം വന്നിട്ട് ഉണ്ട്. 

എല്ലാ കൊതിയന്മാര്കും കൊതിച്ചിമാർക്കും കൊതി മാറട്ടെ എന്ന് ആശംസിക്കുന്നു. 

നിങ്ങളുടെ കൊതി എന്താണെന്നു കമന്റ് ചെയ്യൂ. 




Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും