വിശ്വാസം അത് അല്ലേ എല്ലാം

 ചില വിശ്വാസങ്ങൾ എല്ലാവർക്കും ഉണ്ടാകും. വിശ്വാസം അത് അല്ലേ എല്ലാം. 


ചെറുപ്പത്തിൽ എന്തെങ്കിലും അസുഖം വന്നാൽ അമ്മയുടെ വിശ്വാസം വിക്ക്സിലും ഹോട്ട് വാട്ടർ ബാഗിലും ആയിരുന്നു.ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ. പനി വന്നാലും വയറു വേദന വന്നാലും ഒരേ മരുന്ന്. ഇപ്പൊ കുറച്ച് പുരോഗമിച്ചു വൈദ്യുതി യില് പ്രവർത്തിക്കുന്ന ഹീറ്റിങ് പാഡ് ഇൽ എത്തി നില്കുന്നു. 


മോൻ വീട്ടിൽ ചെന്നാൽ ഇപ്പൊ അത് കെട്ടി വെച്ച് ഇരിക്കും. അവൻ്റെ വിശ്വാസം അത് കെട്ടി വെച്ചാൽ വേദന ഒക്കെ പമ്പ കടക്കും എന്ന് ആണ്.


ഇതേ പോലെ ആണ് അച്ഛൻ്റെ ആയുർവേദ വിശ്വാസം. അച്ഛൻ്റെ വല്യച്ഛൻ ആയുർവേദ ഡോക്ടർ ആയിരുന്നു. പണ്ട് അച്ചച്ചനെയും അച്ഛനെയും പാമ്പ് വിഷത്തിൽ നിന്ന് വരെ രക്ഷിച്ച കഥ കേട്ടിട്ടുണ്ട്.


ആയുർവേദം പതിയെ മാറുകയുള്ളൂ. അത് എനിക്കും അനുഭവം ഉള്ളത് ആണ്. 

വേദന സഹിച്ചു കാത്തിരിക്കാൻ തയ്യാർ ആണെങ്കിൽ ആയുർവേദം തന്നെ ആണ് നല്ലത്.


അങ്ങനെ ആണ് അച്ഛൻ ചേച്ചിയെ ആയുർവേദ ഡോക്ടർ ആക്കിയത്. ഇപ്പൊ അത് കൊണ്ട് അച്ഛന് കഷായവും മരുന്നുകളും ചികിസ്തയും ഒക്കെ വിശ്വാസം ചേച്ചിയില് തന്നെ. 


ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ഒരു പഴയ മരുന്ന് കൂട്ട് ഉണ്ട് മുടി വളരാൻ. കുറെ പച്ച മരുന്നുകൾ ഒക്കെ ചേർത്ത്. കുറിപ്പടി വീട്ടിൽ ഉണ്ട്. എൻ്റെ ചെറുപ്പത്തിൽ അച്ഛനും അമ്മയും കൂടി ഉണ്ടാക്കിയിരുന്നു. 

അച്ഛന് ഇത് പോലെ വിശ്വാസം ഏറ്റവും ഇളയ അനിയനെ ആയിരുന്നു. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛനോട് അച്ചച്ചൻ പറഞ്ഞിരുന്നു. അച്ചച്ചൻ ഇല്ലെങ്കിലും അച്ഛൻ്റെ സ്ഥാനത്ത് നീ വേണം എന്ന്. കാർ,  സ്ഥലം ഒക്കെ വാങ്ങിയത് അനിയൻ ആയിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വാങ്ങിയ സ്ഥലത്ത് ഒരു തറ പണിതിരുന്നു വീട് കെട്ടാൻ.അത് കുറച്ച് നാൾ മുൻപ് വരെ കൊല്ലങ്ങൾ ആയി അങ്ങനെ തന്നെ ഏതോ ശവ കുടീരം പോലെ കിടന്നിരുന്നു. ഇനി ഇപ്പൊ വാങ്ങിയ ആരെങ്കിലും പൊളിച്ചിട്ടുണ്ടെങ്കിലെ ഉള്ളൂ.

ഇത് പോലെ എനിക്കും ചില ആള്കാരെ വിശ്വാസം ആണ്. പണ്ട് കടകളിൽ നിന്ന് ഇളനീർ കുടിച്ചിരുന്ന്. ഒരു ഡോക്ടർ പറഞ്ഞു തന്നു.അവിടെ നിന്ന് വാങ്ങുന്നത് ഭയങ്കര അപകടം ആണെന്ന്. കാരണം അവർ ഉപയോഗിക്കുന്ന കത്തി അവർ കഴുകില്ല. അപ്പോ ഒരു പാട് പേർക്ക് ഹെപ്പറ്റൈറ്റിസ് പോലെ ഉള്ള ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാവുന്ന അസുഖങ്ങൾ വേരും. ഞാൻ അത് കൊണ്ട് വീട്ടിൽ കൊണ്ട് വന്നു സ്വയം മുറിച്ചു കുടിക്കാറെയ് ഉള്ളൂ. ആരെയും ഉപദേശിക്കാൻ ഞാൻ ആള് അല്ല. പക്ഷേ ചില ആള്കാരെ എന്തോ വിശ്വാസം ആണ്.


ഇത് പോലെ ഒരു വിശ്വാസം ആണ് എവിടെ എങ്കിലും പോകാൻ ഇറങ്ങി എന്തെങ്കിലും മറന്നാൽ , തിരിച്ച് വീട്ടിൽ വന്നു ഇരുന്നു വെള്ളം കുടിച്ചു പോകാവൂ എന്ന്. എന്തോ ഇത് തെറ്റിച്ചപോൾ ഒക്കെ എന്തൊക്കെയോ അനിഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.


ആരാധനാലയങ്ങളിൽ പല പല നേർച്ചകൾ നേരുന്നത് ഇത് പോലെ ഓരോരുത്തരുടെ വിശ്വാസം അല്ലേ. കാറിൽ ഗണപതിയെ വെക്കുന്നത്. യാത്ര പോകുന്നതിനു മുമ്പ് നാരങ്ങ ടയർ ഇൻ്റെ അടിയിൽ വെച്ച് തേങ്ങ ഉടക്കുന്നത്. കൈയിലും കാലിലും ചരട് കെട്ടുന്നത്. കണ്ണ് പെടാതിരിക്കാൻ കോലം വെക്കുന്നത്. ബ്യൂട്ടി സ്പോട്ട് തൊടുന്നത്. ഇതൊക്കെ വിശ്വാസം അല്ലേ. 


ഇത് പോലെ അച്ചച്ചന് ഒരു വിശ്വാസം ഉണ്ടായിരുന്നു.ഒരു ജ്യോതിഷ പണ്ഡിതൻ. നല്ല വയ്യസ് ഉണ്ട് അങ്ങേർക്ക്. അച്ചച്ചന് അറിയണം പുള്ളി മരിക്കുമോ അതോ അച്ഛമ്മ ആദ്യം മരിക്കുമോ എന്ന്. ഈ ജ്യോത്സ്യൻ പണ്ട് മഷി നോക്കി ശത്രുവിനെ കാണിച്ചു കൊടുത്തിട്ട് ഉണ്ട് എന്ന് ആണ് ചരിത്രം. ഞാനും കൂടെ പോയി. 


ജ്യോത്സ്യൻ കവടി ഒക്കെ നിരത്തി. പിന്നീട് അച്ചച്ചൻ്റെ മുഖത്ത് നോക്കി പറഞ്ഞു. മേനോനെ ഈ ജൂലൈ മാസം തികക്കില്ലാലോ..അത് മാത്രം അല്ല. എന്തോ ഒരു കെട്ട് ആണ്. കുടുംബത്തിലെ മൂന്നു ആൾകാർ മരിക്കും.അച്ചച്ചൻ വിയർത്തു. വിശ്വാസം ഉള്ള ആൾകാർ പറഞ്ഞാല് മനസ്സ് ഒന്ന് പാളും ഇല്ലെ. തിരിച്ച് വീട്ടിൽ എത്തി. പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാത്ത അച്ചച്ചൻ എങ്ങനെ മരിക്കാൻ.


പക്ഷേ അച്ചച്ചൻ ജൂലൈ യില് തന്നെ മരിച്ചു. കുടുംബത്തിലെ മുന്ന് പേരും. ആ ജ്യോത്സ്യൻ അതിനു മുമ്പേ തന്നെ മരിച്ചു. ഇന്നും അറിയില്ല ഇതിൻ്റെ സത്യം. 


പക്ഷേ എല്ലാവർക്കും അവരവരുടെ വിശ്വാസം ആണ് വലുത്. 


നിങ്ങളുടെ അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ രസകരമായ 

വിശ്വാസങ്ങൾ കമൻ്റ് ആയി പങ്കു വെക്കുമല്ലോ. 


ഒരു നല്ല ആഴ്‌ച ആശംസിക്കട്ടെ.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും