പിറന്നാൾ വിശേഷങ്ങൾ

 


ചില പിറന്നാൾ വിശേഷങ്ങൾ ആണ് ഈ ബ്ലോഗിൽ. 

ഒരു ഏപ്രിൽ ഇരുപത്തി രണ്ടിന് ആണ് ഞാൻ ഉണ്ടായതു. പാവം ഡോക്ടർ മൂക്കിൽ കേറിയ വെള്ളം വലിച്ചു എടുത്തു എന്നെ ജീവിതത്തിലെക്കു തിരിച്ചു കയറ്റിയ ദിവസം. 

നല്ല ഗുണ്ട് മണി ആയിരുന്നത് കൊണ്ട് നീന്താനും തുടിക്കാനും ഒന്നും എനിക്ക് മനസ്സ് ഉണ്ടായിരുന്നില്ല. ഉണ്ട കണ്ണും ചീർത്ത  കവിളും ഒക്കെ ആയി ഒരു ഉണ്ട പക്രു. 

നല്ല വിശപ്പു ഉള്ള കുട്ടി ആയിരുന്നു എന്ന് ഫോട്ടോ കണ്ടു മനസ്സിൽ ആയി കാണുമല്ലോ. അത് കൊണ്ട് പാല് കുടി നേരത്തെ നിർത്തി. നല്ല ചോറ് ഉരുട്ടി തന്നു ആണ് എന്നെ വളർത്തിയത്.

ചേച്ചിക്ക് കുറെ കൊല്ലം പാല് കൊടുത്തിരുന്നു. അതിനു അവളോട് ഉള്ള അസൂയ ഇപ്പോഴും മാറിയിട്ടില്ല. ഒരു പാട് ഫ്രൂട്ട്സ് കളും. അന്ന് ചോറിന് പകരം ഫ്രൂട്ട്സ് തന്നിരുന്നെങ്കിൽ ഞാൻ ഇപ്പൊ വെളുത്തു പാല് പോലെ ഇരുന്നേനെ. 

പിന്നെ കളർ കുറച്ചു ശോകം ആയിരുന്നു. ചേച്ചിയും അച്ഛനും നല്ല ഗ്യാരണ്ടി വെളുപ്പ്. അമ്മക്ക് എന്നെ ക്കാളും വെളുപ്പും. 

ഇങ്ങോട്ടു പറയുന്നതിന് മുൻപ് ചേച്ചിയെ അങ്ങട്ടു കളിയാക്കാറുണ്ട്. വഴിയിൽ നിന്ന് കിട്ടിയത് ആണെന്നും ഒക്കെ പറഞ്ഞു. ഇതൊക്കെ പറഞ്ഞു സമാധാനിക്കാം എന്ന് അല്ലാതെ എന്ത് ചെയ്യാൻ. 

ഞാൻ മാത്രം അന്യഗ്രഹ ജീവി. എല്ലാ രണ്ടാം കുട്ടികളും ഏതാണ്ട് ഇങ്ങനെ ആയിരുന്നിരിക്കണം.

നീന്താതെ നേരെ എഴുന്നേറ്റു  നടന്നു കാണണം  ഞാൻ ഒരു ദിവസം. 

ഗുണ്ട് മണി ആയതു കൊണ്ട് ഒരു പാട് പേര് വന്നു എടുത്തു കൊണ്ട് പോകുമായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

അപ്പൊ അങ്ങനെ ബാല്യം തടിയിൽ കടന്നു പോയി. 

പിന്നീട് എപ്പോളോ എല്ലും തോലും ആയി മാറി. കണ്ണ് ഒക്കെ കുഴിയിൽ ആയി. ഷർട്ട് ഊരി യാൽ  തനി അസ്ഥികൂടം. 

ഇനി അത് കൊണ്ട് ആണോ എന്ന് അറിയില്ല അച്ഛൻ ഇടയ്ക്കു ആട്ടിറച്ചി ഒക്കെ വാങ്ങി വെക്കാൻ ശ്രമം നടത്തി. വീട്ടിൽ പച്ചക്കറി മാത്രം വെച്ച് വെച്ച് നമ്മൾ എല്ലാവരും പശുക്കൾ ആയി പിന്നെ. 

ഒരു പത്താം ക്ലാസ് വരെ ഒക്കെ അതെ കോലം ആയിരുന്നു. അത് കഴിഞ്ഞു ഹോസ്റ്റൽ ജീവിതം ഒക്കെ ആയപ്പോൾ ആണ് തൊലിക്ക് ഉള്ളിൽ മാംസം കേറി തുടങ്ങുന്നത്. 

ചെറുപ്പത്തിൽ പിറന്നാൾ ആഘോഷം ഒന്നും എനിക്ക് ഓര്മ ഇല്ല. നമ്മുടെ ജാതിയിൽ മലയാളം നക്ഷത്ര പിറന്നാൾ ആണ് ആഘോഷിക്കാറ്. പിന്നെ ജാതി പറയരുത്, ചോദിക്കരുത്, ചിന്തിക്കരുത്. അത് കൊണ്ട് ജാതി എഴുതുന്നില്ല. 

അപ്പൊ ആ പിറന്നാൾ ആഘോഷത്തിൽ കേക്ക് ഒന്നും ഇല്ല. നാലും വെച്ച് ഒരു സദ്യ. എന്ന് പറഞ്ഞാൽ നാല്  കൂട്ടം കറി കളുമായി ഒരു പച്ചക്കറി ഊണ്. ഇല കണ്ടാൽ ഒരു പച്ചക്കറി തോട്ടത്തിലേക്കു നോക്കുന്നത് പോലെ ഉണ്ടാകും.

എനിക്ക് ആണെങ്കിൽ പച്ചക്കറി കൾ ഒട്ടും താല്പര്യം ഇല്ല. ക്യാബേജ്, പയർ മത്തങ്ങ ഇതൊക്കെയേ ഇഷ്ട്ടം ഉള്ളു. 

ഇപ്പോൾ ഒക്കെ ആണ് കേക്ക് കട്ടിങ് ഒക്കെ ചെയ്യുന്നത് പിറന്നാളിലും മറ്റും. പണ്ട് അമ്മ കേക്ക് കുക്കറിൽ ഉണ്ടാക്കുമായിരുന്നു. 

പിന്നീട് പിറന്നാൾ സമ്മാനങ്ങളുടെ കാര്യം. അങ്ങനെ അധികം എനിക്ക് കിട്ടിയിട്ടില്ല.ഇപ്പോഴും സമ്മാനം ഒക്കെ മേടിക്കാൻ ഒരു മടി ആണ് അത് കൊണ്ട്. ഇപ്പൊ സമ്മാനം ഇല്ലാതെ എന്ത് പിറന്നാൾ. 

വേണ്ടത് ഒക്കെ ചെറുപ്പത്തിൽ  അച്ഛനും അമ്മയും വാങ്ങി തന്നിട്ടുണ്ട്. അത് കൊണ്ട് സമ്മാനം ഒന്നും ചോദിക്കേണ്ടി വന്നിട്ടില്ല. അച്ഛൻ ശമ്പളം കിട്ടിയാൽ പൈസ അലമാരിയിൽ വെച്ചിട്ടു പോകും. അത് ആര് എടുത്തു എന്തിനു എടുത്തു എന്ന് ചോദിക്കാറില്ല. 

പക്ഷെ മിക്കവാറും പിറന്നാളുകൾ തറവാട്ടിൽ ആയ്യിരുന്നു. കാരണം സമ്മർ വെക്കേഷന് അവിടെ ആയിരുന്നു. അപ്പൊ പിറന്നാളിന് ഒരുപാട് പേര് ഉണ്ടാകും. 

ഈ വിഷു കഴിഞ്ഞിട്ടു ഉടനെ പിറന്നാൾ ആയതു കൊണ്ട് ആയിരിക്കും സമ്മാനങ്ങൾ കുറഞ്ഞത്. വിഷുവിനു അത്യാവശ്യം വിഷു കൈനീട്ടം ഒക്കെ കൊടുത്തു  പാപ്പരായി ഇരിക്കുന്ന ബന്ധുക്കൾ ഒരു ആഴ്ച കഴിഞ്ഞു വന്നാൽ വിഷുവും പിറന്നാളും ഒരുമിച്ചു ഒരു വിഷു കൈനീട്ടത്തിൽ ഒതുക്കും. 

അങ്ങനെ പിറന്നാൾ വിശേഷങ്ങൾ തുടരും. ഇപ്പൊ പിറന്നാൾ വേരാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നാറുണ്ട്. 

 പിറന്നാൾ വന്നാൽ വയസ്സ് കൂടില്ലെ. വല്ല ഫെബ്രുവരി ഇരുപത്തി ഒൻപതിന് ആയാൽ മതി ആയിരുന്നു. 

അപ്പൊ എല്ലാവരും സമ്മാനം ഒക്കെ ആയി പോരെ. വിഷു വേറെ ഇത് വേറെ. വിഷു വേരും പോകും, പക്ഷേ വയസ്സ് കൂടില്ല. ഇത് അങ്ങനെ അല്ല, നമ്മളെയും കൊണ്ടേ പോകു. 

നമസ്കാരം. 


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും