രാവണൻ്റെ ലങ്ക

ഇന്ന് ഒരു യാത്ര വിവരണം ആണ്. കുറച്ച് നാൾ മുമ്പ് നടത്തിയ യാത്ര ആണ്.അതെ രാവണൻ്റെ ലങ്കയിലേക്ക് ഉള്ള പ്രയാണം.

കൊളംബോ ആയിരുന്നു ലക്ഷ്യം. ഫ്ലൈറ്റ് പിടിച്ചു അവിടെ എത്തിയപ്പോൾ സാരി ഉടുത്ത സിംഹള പെൺകുട്ടികൾ നില്കുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിന് വെൽകം ചെയ്യാൻ. ഇറങ്ങി INR കുറച്ച് LKR ആക്കി മാറ്റി. ഡയലോഗ് ഇൻ്റെ സിം കാർഡും എടുത്തു. 

അവിടെ ഉബർ ഉണ്ട്. 

പക്ഷേ ഒരു ടാക്സി ക്കാരൻ നിർബന്ധിച്ച് അതിൽ കയറ്റി. ഇന്ത്യയിലെ ആൾട്ടോ ആയിരുന്നു അത് പക്ഷേ ഉള്ളിൽ സ്ഥലം ഉണ്ട്..ശ്രീലങ്കയിൽ പെട്രോൾ വണ്ടികൾ ആണ് കൂടുതൽ എന്ന് ഡ്രൈവർ പറഞ്ഞു. ടൂറിസം ആണ് അവിടുത്തെ ആൾക്കാരുടെ വരുമാനം. അതുകൊണ്ട് ഒരുപാട് പേര് ടാക്സി കളും ഓട്ടോയും ഓടിച്ചു ജീവിക്കുന്നു. അവിടുത്തെ ഓട്ടോ യുടെ പേര് ടുക് ടുക് എന്ന് ആണ്.

നേരെ ഹോട്ടലിലേക്ക്. നല്ല നീന്തൽ കുളം ഒക്കെ ഉള്ള ഹോട്ടൽ.പ്രത്യേകത എന്താണെന്ന് വെച്ചാൽ മുന്നിൽ കൊളംബോ മെയിൻ റോഡ്,അതിൻ്റെ മുന്നിൽ റെയില് പാളം അതിൻ്റെ മുന്നിൽ കടൽ. പക്ഷേ നല്ല ചൂട് ആണ്. ഒരേ സമയം റോഡിലെ വണ്ടികളും ട്രെയിനുകളും കപ്പലുകളും ഒരുമിച്ച് ഒരു സീനീൽ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. അവിടുത്തെ ഭക്ഷണത്തിൽ കുറച്ച് ശ്രീലങ്കൻ വിഭവങ്ങളും ഉണ്ടായിരുന്നു. 


സാമ്പൽ എന്ന ഒരു കറി പിന്നെ അവിടുത്തെ പ്രത്യേകത കൊത്തു പൊറോട്ട ആണ്. ബാക്കി ഒരുപാട് ഹോട്ടലുകളും ഉണ്ട്. പ്രത്യേകിച്ച്  ചൈന അധിനിവേശം കൂടുതൽ ആയത് കൊണ്ട് അവരുടെ രീതിയിൽ ഉള്ള ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ കൂടുതൽ ആണ് കൊളംബോയിൽ. 

ചൈനയുടെ കാര്യം പറയാൻ കാരണം അവിടെ ഒരു വല്യ പോർട്ട് പണിയുന്നു. കടലിൽ. അത് ചൈന ക്കാർ ആണ് പണിയുന്നത്. കൊളംബോ രണ്ടു സൈഡ് രണ്ടു ടൈപ്പ് ആൾകാർ ആണ്.ഒരു സൈഡിൽ പോയാൽ സിംഹള മറു സൈഡിൽ തമിഴന്മാർ. തമിഴന്മാർ എന്ന് പറഞ്ഞാല് ഒരു മിനി തമിഴ്നാട്. കോവിൽ (അമ്പലം), തമിഴ് ഹോട്ടലുകൾ, തമിഴ് സിനിമ ഓടുന്ന തീയേറ്ററുകൾ അങ്ങനെ.

സരസ്വതി ലോഡ്ജ് എന്ന ഒരു പേരുകേട്ട ഹോട്ടൽ ഉണ്ട്. അവിടെ ദോശയും ഇഡലിയും പിന്നെ നമ്മുടെ ഇടിയപ്പം പോലത്തെ പലഹാരങ്ങൾ ഉണ്ട്.


ശ്രീലങ്കക്ക് ഒരു പാട് പ്രത്യേകതകൾ ഉണ്ട്.നല്ല പ്രശാന്ത സുന്ദരമായ ബീച്ചുകൾ ആണ്. ഓരോ ബീച്ചുകളിലും ഓരോ പ്രത്യേകത. ഒരു ബീച്ച് സർഫിംഗ് ആണെങ്കിൽ മറ്റൊന്ന് സ്നോർകെല്ലിങ്. കണ്ടു മതിയാകില്ല. അവരുടെ മീൻ പിടിത്തവും ഒരു പ്രത്യേകത ആണ്. ഒരു കമ്പ് നാട്ടി അതിൽ മീൻ പിടിക്കാൻ ഇരിക്കും.പിന്നെ ശ്രീലങ്കയിൽ എടുത്തു പറയേണ്ട ഒന്ന് ആണ് അവിടുത്തെ ട്രെയിൻ യാത്ര. ബല്ലിസ് എന്ന ഒരു ലോകപ്രശസ്തമായ കാസിനോ ഉണ്ട് , ഒരു പാട് പ്രശസ്തരായ ആളുകൾ അവിടെ സ്ഥിരം വന്നു പോകുന്നവര് ആണ്. മല നിരകളിൽ പ്രകൃതി ഭംഗി കണ്ടു ഞാൻ ആദ്യമായി ആണ് യാത്ര ചെയ്തത്. അത് ഒരു അനുഭവം തന്നെ ആണ്.

ശ്രീലങ്കയിൽ കൂടുതലും ബുദ്ധ മതക്കാർ ആണ്..അവരുടെ ക്ഷേത്രങ്ങൾ ആണ് കൂടുതൽ. നമ്മൾ ശബരിമലയിൽ കറുപ്പ് ഉടുത്ത് പോകുന്നത് പോലെ അവർ വെളുത്ത വസ്ത്രം ധരിച്ച് ആണ് പോകുന്നത്..കൂടാതെ അവിടെ അർപ്പിക്കാൻ താമര ആണ് കൊണ്ട് പോകുന്നത്. ഞാൻ ട്രെയിനിൽ പോയപ്പോ നിറച്ചും വെളുത്ത വസ്ത്ര ധാരികൾ. ബുദ്ധ മത അമ്പലങ്ങൾ കാണാനും അവിടുത്തെ ആചാരങ്ങൾ അനുഭവിക്കാനും സാധിച്ചു. ബുദ്ധൻ്റെ പല്ല് സൂക്ഷിക്കുന്ന ഒരു അമ്പലം ഉണ്ട്. ബുദ്ധ പ്രതിമ അല്ലെങ്കിൽ വിഗ്രഹത്തിന് പുറം തിരിഞ്ഞ് നിൽക്കാൻ പാടില്ല.



ഇതൊന്നും കൂടാതെ നയന മനോഹരമായ ഒരു പാട് സ്ഥലങ്ങളും ഉണ്ട്. ഞാൻ ടൂറിസം കൗൺസിൽ നിന്ന് കിട്ടിയ മാപ്പ് ഇടാം.പിന്നീട് പ്രത്യേകത മൂൺ സ്റ്റോൺ ആണ്.അവർ കുഴിച്ച് എടുക്കുന്ന കല്ലുകൾ. നല്ല രസം ആണ് അവരുടെ ഖനി കാണാൻ. അവർ എല്ലാം വിശദമായി പറഞ്ഞു തരും. ഗൈഡ് കളും കൂടെ വെരും നമ്മൾ ടൂർ ബുക് ചെയ്താൽ. പിന്നെ കണ്ടൽ കാടുകൾ ഉള്ള പുഴകൾ ഉണ്ട്.അവിടെതന്നെ ഫിഷ് പെഡിക്യൂർ ചെയ്യാം. പക്ഷേ പാമ്പും മുതലയും ഒക്കെ ഉണ്ട്. ഞാൻ പെഡിക്യൂർ ചെയ്യുമ്പോൾ ഒരു പാമ്പ് വന്നു ഒരു കുട്ടിയുടെ കാലിൽ തൊട്ട് ഉരുമ്മി പോയി. 

പിന്നീട് ഉള്ള ഒരു പ്രത്യേകത തിമിംഗല കാഴ്ച ആണ്.അത് ഒരു അനുഭവം ആണ്..കുറെ ദൂരം ബോട്ട് യാത്ര നടത്തി കടലിൻ്റെ നടുക്ക് ചെല്ല്ലും. എന്നിട്ട് ആണ് തിമിംഗല കാഴ്ച. പുറകെ പോണം.ഒരു തവണ ഡൈവു ചെയ്താൽ പിന്നെ ഒരു കിലോമീറ്റർ അകലെ ആണ് അവൻ പോങ്ങുക. ഒരു പാട് രാജ്യങ്ങളിൽ നിന്ന് ഉള്ള ടൂറിസ്റ്റ് കൾ ഈ കാഴ്ച കാണാൻ എത്തുന്നു.

പക്ഷേ അവിടെ ഇൻ്റർനെറ്റ് എത്ര പ്രചാരത്തിൽ ആയിരുന്നില്ല ഞാൻ പോയപ്പോൾ. ഡാറ്റ പ്ലാനുകൾ ഒക്കെ ഭയങ്കര ചിലവ് ഏറിയത് ആയിരുന്നു.

അവിടെ കൂടുതൽ ബ്രഡ് ആണ് കഴിക്കുക. ഇടകിടക്ക് ഓരോ ഫുഡ് ട്രക്ക് ഉണ്ടാകും റോഡിൽ.പല ടൈപ്പ് ബ്രഡ്‌കൾ ഉണ്ടാകും.ഇത് കൊളംബോ യില് ആണ് കണ്ടത്. മറ്റൊരു പട്ടണം ആയ ക്യാൻഡി സുന്ദരം ആണ്.അവിടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന മാർക്കറ്റ് കൾ ഉണ്ട്.

മൊത്തത്തിൽ പറഞ്ഞാല് ലങ്ക മനോഹരി ആണ്. രാവണൻ വെറുതെ അല്ല അവിടെ കോട്ട പണിതു താമസിച്ചിരുന്നത്. എഴുതി മതി ആകില്ല കാഴ്ചകളും പ്രത്യേകതകളും.

നിർത്തുന്നു. പോയി കണ്ടു ആസ്വദിക്കൂ.


Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും