കാർ പുരാണം

 2024 ആണല്ലോ. ഇന്ന് വെറുതെ വാട്ട്സ്ആപ് നോക്കിയപ്പോൾ ഒരു ഇലക്ട്രിക് കാർ പരസ്യം. അപ്പോഴാണ് ഓർത്തത് ഇത് തന്നെ ഇന്നത്തെ ബ്ലോഗ് ആക്കാമെന്ന്. കാറുകൾ എല്ലാവർക്കും ഒരു വീക്നെസ് ആണല്ലോ. 


ഒരു ശരാശരി മലയാളിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നുള്ളൂ അന്നും ഇന്നും എന്നും. ഒരു ഹോണ്ട സിറ്റി എങ്ങനെ എങ്കിലും സ്വന്തം ആക്കണം. എത്രയോ കൂട്ടുകാർ എന്നും ഇന്നും അത് തന്നെ വാങ്ങുന്നു.


കാർ വാങ്ങിയാൽ പിന്നെ കുറച്ച് ദിവസം അത് തേച്ചു മിനുക്കി പൊടി അടിക്കാതെ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ എക്സ്ട്രാ കളും കയറ്റി ഏതോ നിധി കിട്ടിയ പോലെ നോക്കി ഇരിക്കാത്ത ആരാണ് ഉള്ളത്.


നാട്ടുകാരെ കുറ്റം പറയുന്ന കൂട്ടത്തിൽ എനിക്ക് പറ്റിയ അബദ്ധങ്ങൾ കൂടി പറയാം. പണ്ട് ഇത് പോലെ ഒരു ആഗ്രഹം. നേരെ പരസ്യം കണ്ട് പരിചയം ഉള്ള ഡ്രൈവറെ വിളിച്ച് പോയി. ഒരു എസ്റ്റ്റ്റീം ആയിരുന്നു. അതും ഡീസൽ. കുറെ നാളായി നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഡ്രൈവർ എന്തൊക്കെയോ നോക്കി. എല്ലാം പെട്ടെന്നായിരുന്നു. വിജയ ശ്രീലാളിതൻ ആയി വീട്ടിൽ തിരിച്ചു എത്തി. ഡീസൽ ഒന്ന് കാണിച്ചാൽ എത്ര ദൂരം പോലും.പോകുന്ന വണ്ടി. ഫാൻസി നമ്പർ.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ഒരു വീൽ തുരുമ്പ് പിടിച്ച കാര്യം. ഇങ്ങനെ ഒക്കെയോ അത് വെൽഡ് ചെയ്തു ഒപ്പിച്ചു. അപ്പോളാണ് വേറെ ഓയിൽ ചോർച്ച. ബ്ലഡ് കയറ്റുന്നത് പോലെ ഇടക്ക് മാറ്റണം. എങ്ങനെ വിൽക്കും. ഭാഗ്യത്തിന് ഒരു ആന്ധ്രക്കാരൻ വന്നു വാങ്ങിച്ചു. തലയിൽ നിന്നും ഒഴിവായി. അത് കഴിഞ്ഞ് ഒരു ഡീസൽ കാർ വാങ്ങി. പക്ഷേ ഒരു അപകടത്തില് തകർന്നു പോയി. 

പിന്നീട് കാർ അത്യാവശ്യം ആയി വന്നു. വീട്ടിൽ ഒരാൾക്ക് സെഡാൻ വേണം.മറ്റൊരാൾക്ക് എസ്യൂവി മറ്റൊരാൾക്ക് സൺറൂഫ്.കൂട്ടുകാരോട് ചോദിച്ചപ്പോൾ പവർ ഉള്ളത് വാങ്ങാൻ പറഞ്ഞു.ഈ പറഞ്ഞ എല്ലാം കൂടെ ഉള്ള കാർ മേടിക്കാൻ ദേവേന്ദ്രൻ്റെ അച്ഛൻ മുത്തുപ്പട്ടർ അല്ലാത്തത് കൊണ്ടും ഡീസൽ കാർ ഓടിച്ച് കാലു വേദന എടുത്തത് ഓർത്തും ഇത്തവണ ഒരു amt ഓട്ടോമാറ്റിക് ആക്കി.

ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഒരു ആശാൻ്റെ അടുത്തു നിന്ന് ആയിരുന്നു. 

അങ്ങേർ അംബാസഡർ കൊണ്ട് വെരും. സ്റ്റിയറിങ്ങിൽ ഗിയർ ഉള്ള മോഡൽ. പിടിച്ച് തിരിക്കാന് രണ്ടു ആൾ എങ്കിലും വേണ്ടി വെരും. ഒരു ദിവസം ഓടിച്ച് ഒരു കൊക്കയിലേക്ക് മറിയേണ്ടത് ആയിരുന്നു. ആശാൻ ചാടി ബ്രേക്ക് ചവിട്ടി രക്ഷിച്ചു. അന്ന് ചെവി പൊന്നാക്കിയ വേദന ഇപ്പോഴും ഇടക്ക് ഓർമ വരും.

ഒരാൾ ഡ്രൈവിംഗ് ടെസ്റ്റ് പഠിച്ച കഥ ഉണ്ട്. ആളുടെ പേര് പറയുന്നില്ല :). പഠിച്ചു പഠിച്ചു അവസാനം ഡ്രൈവിംഗ് ടെസ്റ്റ് ഇനു പോയി. പ്രതീക്ഷിച്ച പോലെ എട്ട് നിലയിൽ പൊട്ടി. പിന്നെയും H ഒക്കെ എടുക്കാൻ പഠിച്ചു പോയി. സുരേഷ് ഗോപിയെ പോലെ ഉള്ള ഒരു RTO ആയിരുന്നു. ഫാ പുല്ലേ എന്നൊക്കെ പറയുന്ന പോലത്തെ ഇൻസ്പെക്ടർ. അപ്പോ പറഞ്ഞു വന്ന ആൾ ചിരിച്ചു ഒക്കെ കാണിച്ചു H എടുത്തു. അവസാന നിമിഷം വണ്ടി ഓഫ് ആയി. ഇപ്പൊ കിട്ടും എന്ന് വിചാരിച്ചു. ഇൻസ്പെക്ടർ ചിരിച്ചിട്ട് പറഞ്ഞു ഒന്ന് കൂടെ തെളിയാൻ ഉണ്ട്. പഠിച്ചിട്ട് വരു. ഇത് നടപടി ഉള്ള കേസ് അല്ല എന്ന് മനസ്സിലാക്കി ടിയാൻ പതുക്കെ കർണാടക വന്നു വീഡിയോ ഗെയിം കളിച്ചു ലൈസൻസ് വാങ്ങി.


ടിയാൻ ദൂരെ നിന്ന് വേരുന്നത് കണ്ടാൽ എല്ലാവർക്കും മനസ്സിലാകും. പുറകെ ഒരു നൂറു വണ്ടി ഉണ്ടാകും.ആരൊക്കെ ഹോൺ അടിച്ചാലും കാർ റോഡിന് നടുക്ക് കൂടെയെ പോകൂ. ഒരു ദിവസം ഒരാൾ ചോദിച്ചു. നിങ്ങൾക്ക് മാത്രം പോയാൽ മതിയോ എന്ന്.പാലം കുലുങ്ങി യാലും കേളൻ കുലുങ്ങില്ല. ശീലിച്ചതെ പാലിക്കു.


അച്ഛൻ ഇത് പോലെ സീനിയർ സിറ്റിസൺ ആയിട്ട് ആണ് ലൈസൻസ് എടുത്തത്. അമ്മയെയും കൂട്ടി ഓടിച്ച് പോകാൻ ഉള്ള ആഗ്രഹം കൊണ്ട് ആണോ അതോ വീട്ടിൽ കാർ വേടിച്ചത് കൊണ്ട് ആണോ എന്ന് അറിയില്ല. പ്രതീക്ഷിച്ച പോലെ 4 തവണ സുന്ദരമായി പൊട്ടി. ഡ്രൈവിംഗ് സ്കൂൾകാരു പറഞ്ഞു. സാറേ ഇനി നോക്കിയിട്ട് കാര്യം ഇല്ല കിട്ടില്ല. അച്ഛൻ വിട്ടില്ല. അഞ്ചാം വട്ടം എങ്ങനെയോ ഒപ്പിച്ചു എടുത്തു. പരിശ്രമം ചെയ്യൂ കിൽ എന്തിനെയും വശത്തിൽ ആക്കാൻ കഴിവുള്ള കരങ്ങൾ ആണല്ലോ നമ്മുക്ക് എല്ലാവർക്കും ഉള്ളത്.


മറ്റൊരു കൂട്ടുകാരന് ചെറിയ കാർ ആയിരുന്നു. ഹൈവേ യില് പോകുമ്പോൾ ഓവർടേക്ക് ചെയ്യാൻ AC ഓഫ് ആക്കണം.ഭാര്യ ചെവി തല കേൾപ്പിക്കുന്നില്ല. പിന്നെ നാട്ടിൽ ചെല്ലുമ്പോൾ ഒരു വില ഇല്ല. പതിയെ വല്യ വണ്ടി വാങ്ങി. അതും പോരാഞ്ഞ് സെക്കൻ്റ് ഹാൻഡ് ബെൻസ് വാങ്ങി.അത് മുറ്റത്ത് ഇട്ടിട്ടു ഇപ്പൊ നാട്ടിൽ കുറച്ച് വില കിട്ടി എന്ന് കേൾക്കുന്നു. കാർ സെക്കൻ്റ് ഹാൻഡ് ആണോ ഫസ്റ്റ് ഹാൻഡ് ആണോ എന്ന് ആരു ചോദിക്കുന്നു. ബെൻസ് ഉള്ള ആൾക്ക് വില ഉണ്ടെന്ന് ആണ് വെയ്പ്പ്. മറ്റൊരു ആൾ കല്യാണം കഴിഞ്ഞ് ഒരു ആഗ്രഹമെ ഭർത്താവിനോട് പറഞ്ഞുള്ളൂ അത്രേ. ഒരു വാഗൺ ആർ വേണം.ഇത്രയും ചെറിയ ആഗ്രഹം അതും വാഗൺ ആർ.

ഇപ്പോഴും നാല് ആൾ കൂടിയാൽ സംസാരം കാർ തന്നെ. ജീവൻ ഇല്ലാത്ത കാറുകൾക്ക് ജീവൻ കൊടുക്കുന്നത് നമ്മൾ തന്നെ ആണ്. അത് തുടർന്നു കൊണ്ടെ ഇരിക്കും. 

അപ്പോ കാർ പുരാണം നിർത്തട്ടെ. കാർ തുടച്ചു മിനുക്കി ബെൻസും ബിഎംഡബ്ല്യു വും വാങ്ങാൻ ഇരിക്കുന്ന എല്ലാവർക്കും

ഒരു നല്ല പുതു വർഷം ആശംസിക്കുന്നു. 







Popular posts from this blog

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും