Skip to main content

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ.

പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം.

സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ.

കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു. 

അത് ഒരു തോൽവി  അല്ലല്ലോ.

വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ.

കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്റർ വാങ്ങി കൊടുത്തു വായാടപ്പിച്ചു. ആകെ മൊത്തം നഷ്ടം എത്ര ക എന്ന് നോക്കിയിട്ടില്ല.

പിന്നെ സന്തോഷം.ആയതു ഞാൻ മാത്രമല്ല മറ്റു കുറെ മഹാന്മാരും കാലിടറി വഴുതി വീണു. അങ്ങനെ തന്നെ വേണം

എനിക്ക് കിട്ടാത്തതു അങ്ങനെ ആരും കൊണ്ട് പോകണ്ട.

 മോണിംഗ് സ്റ്റാർ ഓറഞ്ച് പട ഇളകി. 3 പേര് ഉള്ളത് കൊണ്ട് ആണെന്ന് തോന്നു ..തള്ളി തള്ളി ഫൈനലിൽ എത്തി. ഇനി ഓറഞ്ച് ഇടാം ധൈര്യം ആയി.

തോറ്റവർ പതിവ് പോലെ ലൈൻ അമ്പയർ ആകാനും കട്ട അബദ്ധ ഉപദേശങ്ങൾ കൊടുക്കാനും അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ കാഞ്ഞ ബുദ്ധിക്ക്

 നിങ്ങൾക്ക് എല്ലാം ദൈവം നല്ലത്  വരൂത്തട്ടേ..

ഇനി ഒരു മിക്സഡ് ട്രിപ്പിൾ കൂടെ ഉണ്ട്.

കളി അറിയുന്നവർ കൂടെ ഉള്ളത് കൊണ്ട് 

ജയിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

പതിവ് പോലെ മാരക പിഴവുകൾ കുറെ ഉണ്ടായി..എന്തോ ദൈവാ ദീനം ഉള്ളത് കൊണ്ട് കളികൾ ജയിച്ചു ക്വാർട്ടറിൽ എത്തി.

വീട്ടിൽ ചെന്ന് സഹധർമ്മിണിയോടും മോനോടും വീമ്പു ഇളക്കി..ഞാൻ മാത്രമായിരിക്കില്ല എന്തായാലും.

മോന് ചോദിച്ചു ക്വാർട്ടറിൽ എത്തിയതിന് ആണോ ഈ സന്തോഷം..

അവനോട് പറഞൂ. തോറ്റ സങ്കടം അല്ലെ  നീ  കണ്ടിട്ടുള്ളൂ ,ഇതാ ജയിച്ചവൻ്റെ സന്തോഷം കണ്ടോളൂ എന്ന്.

ഇനി ജയിക്കാതെ അടുത്ത ആഴ്ച വീട്ടിൽ കേറാൻ പറ്റില്ല. അപ്പൊ എല്ലാവരും ജയിച്ച ടീമിനെ പഴിക്കു, ഇനിയും.ഉണ്ട് അവസരങ്ങൾ ടീം ഇവൻ്റ്..അതും അല്ലെങ്കിൽ മാസം ഉള്ള ടൂർണമെൻ്റ് കൾ.. ഏതെങ്കിലും മാസം ആർക്കെങ്കിലും പരിക്ക് പറ്റാതെ ഇരിക്കില്ല. ആ ഗ്യാപ്പിൽ നമുക്ക് അടിക്കാം കപ്പ്..


ശുഭ ദിനം.



Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...