രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം.
കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർവായി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാരും.
കുറച്ച് ബിൽഡ് അപ്പ്
ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19
ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ.
വിധിച്ചത് അല്ലെ കൊയ്യു.
അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.
പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി.
പിറ്റെ ദിവസം സൂര്യൻ ഉദിച്ചതും ഇല്ല. നാണക്കേടിനും ഒരു പരിധി ഇല്ലേ.
കാശ് മുടക്കി ട്രെയിനിങ് എടുത്തു.പലരും. കോച്ചിൻ്റെ തെറി കേട്ടത് അല്ലാതെ ആരും രക്ഷപ്പെടില്ല. എനിക്ക് ആ വകയിൽ 2500 ക നഷ്ടപ്പെട്ടില്ല. ഈ അബദ്ധം നേരത്തെ മണത്തു അറിഞ്ഞത് കൊണ്ട്.
കാരണക്കാരെ കണ്ട് പിടിക്കണ്ടേ ഇനി.. കൂട്ടത്തിൽ കുറെ പുതുമുഖങ്ങൾ ഉണ്ടായിരുന്നു. പതിവായി ടൂർണമെൻ്റ് കളിക്കുന്നവർ. നമ്മുടെ തോൽവി അവരുടെ പിടലിക്കു വെച്ചു ഒപ്പിച്ചു.
ഇനി പതിവ് ആയി കളിക്കുന്ന മോണിംഗ് ഗ്രൂപ്പ് തന്നെ ശരണം..അവിടെ ഉള്ള 5 പേരെ തോൽപിച്ച് പേരെടുക്കുക..അല്ലാതെ എന്തു.
സെമിയിൽ എത്തിയാൽ പല ഓഫർ കൾ ആയിരുന്നു.. പ്രതീക്ഷിച്ച പോലെ ഗ്രൂപ്പിലെ ആരും ക്വാർട്ടർ കടന്നില്ല .പിന്നെ കളിച്ച ആൾക്കാരുടെ കുറ്റവും കുറവും പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു. ഉള്ളിൽ കരച്ചിൽ ആയിരുന്നു. എങ്കിലും റീൽ ഒക്കെ എടുക്കാൻ കൂട്ട് നിന്നു. ഇവരോടൊക്കെ ദൈവം ചോദിക്കട്ടെ.
പിന്നെ സമാധാനത്തിന് നല്ല പോലെ കേരള ഫുഡ് കഴിക്കാൻ പറ്റി. മനസ്സ് നിറഞ്ഞില്ലെങ്കിലും വയറു നിറഞ്ഞു..
പലരും പുതിയ പാർട്ണർ മാരെ ഇറക്കി കളം പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കണ്ടറിയാം..
ഇനി ട്രിപ്പിൾസ് ടീം ഗെയിം ഉണ്ടല്ലോ. അതിൽ എങ്കിലും.ഗതി പിടിക്കുമോ ആവോ ഈശ്വര.
ശുഭ ദിനം. എല്ലാ തോറ്റംബി കൾക്കും ആയി ഈ ബ്ലോഗ് സമർപ്പിക്കുന്നു.