സ്നേഹം


അമ്മ യുടെ ചൂട് ആണ് സ്നേഹം

അച്ഛന്റെ വിയർപ്പു ആണ് സ്നേഹം

ചേട്ടന്റെയും ചേച്ചിയുടെയും വിട്ടു വീഴ്ചകൾ ആണ് സ്നേഹം

കുഞ്ഞു പെങ്ങളുടെയും കുഞ്ഞു ആങ്ങള യുടെയും അസൂയ ആണ് സ്നേഹം

മുത്തശ്ശന്റെയും അമ്മൂമ്മയുടെയും ലാളനം ആണ് സ്നേഹം 

പ്രണയിനിയുടെ പിണക്കം ആണ് സ്നേഹം 

ഗുരുവിന്റെ ഉപദേശങ്ങൾ ആണ് സ്നേഹം 

കൂട്ടുകാരുടെ കളിയാക്കൽ ആണ് സ്നേഹം

മാലാഖമാരുടെ തൂവെള്ള നിറം ആണ് സ്നേഹം

മഴയുടെ കുളിർമ ആണ് സ്നേഹം

കാറ്റിന്റെ തലോടൽ ആണ് സ്നേഹം

വിയർപ്പിന്റെ ഗന്ധം ആണ് സ്നേഹം 

നിലാവ് ആണ് സ്നേഹം

സൂര്യതാപം ആണ് സ്നേഹം 

കാടിന്റെ നിശബ്ദത ആണ് സ്നേഹം

പുഴയുടെ ഓളങ്ങൾ ആണ് സ്നേഹം

സംഗീതത്തിന്റെ സൗന്ദര്യം ആണ് സ്നേഹം 

ആകാശത്തിലെ നക്ഷത്രങ്ങൾ ആണ് സ്നേഹം 

മാരിവില്ലിലെ നിറങ്ങൾ ആണ് സ്നേഹം 

സ്വപ്നങ്ങളിലെ സന്തോഷം ആണ് സ്നേഹം

ദുഖങ്ങളിലെ നൊമ്പരം ആണ് സ്നേഹം 

സുഖങ്ങളിലെ ആത്മനിർവൃതി ആണ് സ്നേഹം 

മരങ്ങളിലെ ഇലകളും പൂക്കളും ആണ് സ്നേഹം 

പൂക്കളിലെ പൂമ്പൊടി ആണ് സ്നേഹം 

നിരാശയിലെ കച്ചിത്തുരുമ്പു ആണ് സ്നേഹം 

സ്വാതന്ത്രത്തിലെ കട്ടുറുമ്പ് ആണ് സ്നേഹം 

പ്രത്യാശയയുടെ നിലവിളക്കു ആണ് സ്നേഹം 

നിലക്കാത്ത ശബ്ദം ആണ് സ്നേഹം 

ആത്മവിശ്വാസത്തിന്റെ അളവുകോൽ ആണ് സ്നേഹം 

നാവിന്റെ രുചി ആണ് സ്നേഹം 

വികാരങ്ങളുടെ അലയടി ആണ് സ്നേഹം 

സ്വകാര്യങ്ങളുടെ രഹസ്യം ആണ് സ്നേഹം 

മറവിയിലെ ദുഃഖം ആണ് സ്നേഹം

ഓർമയിലെ സന്തോഷം ആണ് സ്നേഹം 

രത്നത്തിന്റെ തിളക്കം ആണ് സ്നേഹം 

ഇനിയും എന്തൊക്കെയോ ആണ് സ്നേഹം 

പറയാൻ വാക്കുകൾ ഇല്ലാത്ത എന്തോ ആണ് സ്നേഹം

സ്നേഹം പടരട്ടെ എല്ലാ ഹൃദയങ്ങളിലും 



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും