പറയാതെ പറഞ്ഞ നൊമ്പരങ്ങൾ

 

പറയാതെ പറഞ്ഞ നൊമ്പരങ്ങൾ.

എല്ലാവര്ക്കും ഉണ്ടാകും നൊമ്പരങ്ങൾ, സങ്കടങ്ങൾ, ദുഃഖങ്ങൾ, നഷ്ട്ട പെട്ട അവസരങ്ങളെ കുറിച്ചുള്ള തേങ്ങലുകൾ . പ്രണയിച്ചവരോട്ആകാം, സ്നേഹിതരോട് ആകാം, വീട്ടുകാരോട് ആകാം, നാട്ടുകാരോടും ആകാം.

എത്ര വട്ടം മനസ്സിൽ പറയാതെ പറഞ്ഞിട്ടുണ്ടാകും .പക്ഷെ ഒരിക്കലും നേരിട്ട് പറഞ്ഞിട്ടുണ്ടാകില്ല.

നൊമ്പരങ്ങൾ ഒരു ഓർമ്മ പെടുത്തൽ ആണ്. എത്ര പണക്കാരനും എത്ര പാവപ്പെട്ടവനും ഒരേ പോലെ. 

ആശിച്ചതു നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ, കിട്ടിയത് നഷ്ട്ട പെട്ടപ്പോൾ ഉണ്ടായ നൊമ്പരങ്ങൾ. 

കടലിലെ തിരമാല കളെപോലെ ഇപ്പോഴും മനസ്സിൽ അലയടിക്കുന്ന നൊമ്പരങ്ങൾ.

വിങ്ങി പൊട്ടാൻ വിതുമ്പുന്ന നൊമ്പരങ്ങൾ,അല അലയായി ഹൃദയത്തിൽ ഇപ്പോഴും പട പട അടിക്കുന്ന നൊമ്പരങ്ങൾ.

മറക്കാൻ കഴിയാത്ത പൊറുക്കാൻ കഴിയാത്ത നൊമ്പരങ്ങൾ, എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ.

ഏറ്റവും വില കൂടിയ അത്തർ പുരട്ടിയാലും തികട്ടി വരുന്ന നൊമ്പരങ്ങൾ.

സ്വപ്ങ്ങളിൽ ഓർമപ്പെടുത്തി കരയിപ്പിക്കുന്ന നൊമ്പരങ്ങൾ, കത്തി ചാരമായാലും അവസാനിക്കാത്ത നൊമ്പരങ്ങൾ.

ചെറുപുഞ്ചിരി കൊണ്ട് ഒളിപ്പിക്കുന്ന നൊമ്പരങ്ങൾ , പെരു മഴയിലും ഒലിച്ചു പോകാത്ത നൊമ്പരങ്ങൾ.

എന്നും ഓർമപ്പെടുത്തുന്ന നൊമ്പരങ്ങൾ. ഓർമ്മ വരാതിരുന്നെങ്ങിൽ എന്ന് ആശിച്ചു പോകുന്ന നൊമ്പരങ്ങൾ .

കണ്ണ് അടച്ചാൽ മനസ്സിൽ തെളിയുന്ന നൊമ്പരങ്ങൾ. കണ്ണ് തുറന്നാലും മനസ്സിൽ നിന്ന് മായാത്ത നൊമ്പരങ്ങൾ.

പറഞ്ഞു തീർക്കാൻ കൊതിച്ച നൊമ്പരങ്ങൾ, ഇപ്പോഴും പറയാതെ ബാക്കി വെച്ച നൊമ്പരങ്ങൾ. 

പകുതിക്കു വെച്ച് മതി യാക്കിയ നൊമ്പരങ്ങൾ. ബാക്കി പകുതി അന്വേഷിച്ചു എവിടെയും എത്താത്ത നൊമ്പരങ്ങൾ.

അവസരങ്ങൾ നഷ്ട്ട പെടുത്തിയ നൊമ്പരങ്ങൾ, നൊമ്പരങ്ങൾ കൊണ്ട് നഷ്ട്ട മായ അവസരങ്ങൾ. 

അകലങ്ങളിൽ ഒറ്റപ്പെട്ട നൊമ്പരങ്ങൾ. അടുപ്പത്തിൽ അകന്നു പോയ നൊമ്പരങ്ങൾ. 

കയ്പ് ഏറിയ നൊമ്പരങ്ങൾ, നീറ്റൽ ഏല്പിച്ച നൊമ്പരങ്ങൾ.

മുറിവുകൾ ഏല്പിച്ച നൊമ്പരങ്ങൾ. മുറിവുകൾ ഉണ ക്കാത്ത നൊമ്പരങ്ങൾ.

എന്നും ഞെട്ടി ഉണർത്തുന്ന നൊമ്പരങ്ങൾ. എന്നും ഉറക്കം കെടുത്തുന്ന നൊമ്പരങ്ങൾ. 

പറയാതെ പറഞ്ഞ നൊമ്പരങ്ങൾ. 

ഇനി എങ്കിലും പറഞ്ഞു തീർക്കു ഈ നൊമ്പരങ്ങൾ.


 



Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും