മുന്നോട്ട്

സ്വപ്നങ്ങൾക്ക് ചിറക് മുളച്ചാൽ പറന്നു ഉയരണം

മോഹങ്ങൾക്ക് തടസ്സം നിന്നാൽ തടുത്തു മുന്നേറണം

സന്തോഷങ്ങൾക്ക് ഭംഗം വന്നാൽ പിന്തുടർന്ന് സഫലമാക്കണം

ദുഃഖങ്ങൾക്ക് സാന്ത്വനം തന്നാൽ കൈ പിടിച്ചു കൂടെ നിർത്തണം

ആരംഭങൾക്ക് വിലക്ക് വന്നാൽ തളരാതെ പിന്തുടരണം

അവസാനങ്ങളിൽ പ്രതീക്ഷ നശിച്ചാൽ പിന്നെയും തുടങ്ങണം

സങ്കോജങ്ങളിൽ മനസ്സ് മടുത്താൽ പ്രത്യാശകൾ തേടണം

നിരാശകളിൽ മണിദീപം തെളിഞ്ഞാൽ കൈ കൂപ്പി വണങ്ങണം

ആശകളിൽ മുങ്ങി കുളിച്ചാൽ ഹൃദയം കൊണ്ട് മാപ്പ് പറയണം

അകലങ്ങളിൽ പാളിച്ചകൾ വന്നാൽ മറയാതെ തെളിഞ്ഞു നിൽകണം

മാറ്റങ്ങളിൽ അസംതൃപ്തി ആയാൽ 
പതറാതെ സ്വീകരിക്കണം

ആവശ്യങ്ങളിൽ മുടക്ക് വന്നാൽ ആരവങ്ങൾ മതിയാക്കണം

ആനാവശ്യങ്ങളിൽ ഇടപെടൽ ഉണ്ടായാൽ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടണം 

ആയുസ്സിൻ്റെ വലിപ്പം കുറഞ്ഞാൽ ശേഷിച്ച നാളുകൾ കെങ്കേമം ആക്കണം

ജീവിതത്തിൽ അർത്ഥം ഇല്ലാതായാൽ 
മനസ്സ് പിടയാതെ കാത്തിരിക്കണം

ലോകം കൈപ്പിടിയിൽ ഒതുങ്ങിയാൽ 
ദേവലോകം വെടിയണം

സംശയങ്ങൾ കുമിഞ്ഞു തുടങ്ങിയാൽ ഒരു നിമിഷം നിശ്ചലം ആകണം

ആസ്വദിക്കണം ഈ ജീവിതം തുടക്കം മുതൽ അവസാനം വരെ

Popular posts from this blog

കാർ പുരാണം

സ്കൂൾ ദിനങ്ങൾ

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും