Skip to main content

ബാഡ്മിൻ്റൺ ഭാഗം 3 - സാക്ഷാത്കാരം

 ഇത് ഒരു സാക്ഷാത്കാര ത്തിൻ്റെ കഥ ആണ്. 

നമ്മൾ നിൽക്കുന്നത് ഒരു മലഞ്ചെരുവിൽ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ മകൻ. മലഞ്ചെരുവും കുഗ്രാമവും ഒക്കെ ആയതു കൊണ്ട് ഒന്നിനും അധികം ചിലവ് ഇല്ല..വെള്ളം വെളിച്ചം ശുദ്ധ വായു എല്ലാം  

സൗജന്യം

 പിന്നെ സൊസൈറ്റി യില് നിന്ന് കിട്ടുന്ന പൂത്ത സാധനങ്ങൾ. നഗരങ്ങളുമായി ഒരു ബന്ധവും ഇല്ല. എല്ലാവരും നല്ല സഹകരണത്തിൽ ജീവിച്ചിരുന്ന നാട്ടുകാരും എല്ലാ കൊല്ലവും ഉരുൾ പൊട്ടലുകൾ ഉണ്ടായിരുന്ന ഒരു നാട്.

അവിടെ ഒരു ക്ലബ് ഉണ്ടായിരുന്നു. ഓഫീസർ മാർക്ക് ചീട്ട് കളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അടുപ്പിച്ചു ഫുട്ബോൾ ഗ്രൗണ്ട് ടേബിൾ ടെന്നീസ് കോർട്ട് ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട് ഉണ്ടായിരുന്നു. അച്ചന് അത്യാവശ്യം സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായിരുന്നത് കൊണ്ട് കളിക്കാൻ പോയതിന് ചീത്ത ഒന്നും പറയാറ് ഇല്ല.

എല്ലാവരും ടേബിൾ ടെന്നീസ് ആയിരുന്നു പോയിരുന്നത്..അഛൻ മുട്ട കളി എന്നാണ് പറഞ്ഞു കളിയാക്കിയിരുന്നത്.അവിടുന്നു കളിച്ചാൽ നേരെ സ്റ്റേറ്റ് ആണ്..പിന്നെ ബോർഡിൽ 30 മാർക്കും കിട്ടും. പക്ഷേ എനിക്ക് അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല.

അപ്പൊ പറഞ്ഞു വന്നത് ബാഡ്മിൻ്റൺ. അഛൻ ആണ് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചത്. പിന്നെ രാവിലെ എഴുന്നേറ്റു 4-5 മണിക്ക് പോകും. അഛൻ ആയിരുന്നു ക്ലബ് സെക്രട്ടറി. അത് കൊണ്ട് താക്കോൽ നമ്മുടെ കൈയിൽ തന്നെ. അന്ന് കളിച്ചിരുന്നത് ഒറിജിനൽ തൂവൽ കൊണ്ടുള്ള ഷട്ടിൽ കൊണ്ട് ആയിരുന്നു ഒരു കളി പോലും നിൽക്കില്ല. ക്ലബ് വഴി ആയത് കൊണ്ട് ചിലവ് ഇല്ല താനും. 

എല്ലാ കാലഘട്ടത്തിലും ഓരോ സ്പോർട്സ് ആയിരുന്നു..അത് ചെറുപ്പ കാലഘട്ടം ബാഡ്മിൻ്റൺ ആയിരുന്നു. സ്കൂൾ തലത്തിൽ ടൂർണമെൻ്റ് കൾ കളിച്ചിരുന്നു. പിന്നീട് എപ്പോളോ. ഫുട്ബോൾ ആയി കാരംസു അങ്ങനെ ബാഡ്മിൻ്റൺ ബന്ധം നിലച്ചു.

സാക്ഷാത്കാരം( manifestation) തുടങ്ങുന്നത് പഴയ കമ്പനി യില്.നിന്ന് ആണ്..അവിടെ ഔട്ട് ഡോര് ഇൻഡോർ കോർട്ട് കൾ ഉണ്ടായിരുന്നു. ഒരു രസത്തിന് ടൂർണമെൻ്റ് പങ്കെടുത്തു തുടങ്ങി..പക്ഷേ നല്ല വാശി ആയിരുന്നു.3-4 റാക്കറ്റുകൾ അടിച്ചു പൊട്ടിച്ചിട്ടുണ്ട്. ഒരു ചാമ്പ്യൻ ഉണ്ടായിരുന്നു..എല്ലാ കാറ്റഗറിയും അദ്ദേഹം ജയിക്കും..പേരിന് ഒരു പെൺകുട്ടിയെ മുന്നിൽ നിർത്തി പുള്ളി മിക്സഡ് കളിക്കും. ഒരു തവണ സ്വന്തം കുട്ടിയുടെ ബർത്ത്ഡേ ആണ്, അങ്ങേർ മോളോട് കപ്പ് അടിച്ചിട്ടേ വരൂ എന്ന് പറഞ്ഞിരുന്നു..അങ്ങനെ ആ കപ്പും പുള്ളി കൊണ്ട് പോയി.

അപ്പോള് ആണ് നമ്മൾ സാക്ഷാത്കാരത്തിന് ശ്രമിച്ചാൽ നടക്കും എന്ന് മനസ്സിൽ ആയത്.

അന്നും വീട്ടിൽ വന്നാൽ പുച്ഛം..ഇന്ന് എത്ര റാക്കറ്റ് പൊട്ടിച്ചു എന്നെ ചോദിക്കാറുള്ളൂ. ജയിച്ചോ എന്ന് ഒരു വാക്ക് ഇല്ലേ ഇല്ല. കുറച്ച്ആക്രമിച്ചു കളിക്കുന്നത് തെറ്റാണോ. അങ്ങനെ അവിടെ എല്ലാ കൊല്ലവും തോറ്റു തുടങ്ങിയപ്പോൾ ആണ് ജയിക്കണം എന്ന വാശി ഉടലെടുത്തു തുടങ്ങിയത്..ഒരു പാട് ആൾക്കാരെ കാൻവാസ് ചെയ്തു ടീം ഒക്കെ ഉണ്ടാക്കി. പരിക്കും മോശം.പെർഫോമൻസ് ഒക്കെ കാരണം ക്വാർട്ടർ പോലും.കടന്നില്ല. അന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..ഒരു മേജർ ടൂർണമെൻ്റ് ക്വാർട്ടർ ഫൈനൽ എങ്കിലും എത്തുക.

കൊല്ലങ്ങൾ കഴിഞ്ഞു.വീടിൻ്റെ അടുത്തുള്ള കോർട്ടിൽ കളിക്കുമായിരുന്നു. ഒരു തെലുങ്ക് ചാംപ്യൻ ഉണ്ടായിരുന്നു.പുള്ളിയുടെ കൂടെ കളിച്ച് കുറച്ച് ട്രിക്ക് ഷോർട്ട്കള് മനസ്സിലാക്കി. പിന്നെ പതുക്കെ അസോസിയേഷൻ വഴി ഉള്ള കൂട്ടുകാർ വഴി കളി തുടങ്ങി, കളി മെച്ചപ്പെട്ടു.

ഇടക്ക് യൂട്യൂബ് നോക്കി പല റിസ്റ്റ് ട്രിക്ക് പഠിക്കാൻ നോക്കി. കൈയിൽ നീര് ആയത് അല്ലാത്ത ഒന്നും. നടന്നില്ല. 

പതിവ് പോലെ അസോസിയേഷൻ ടൂർണമെൻ്റ് കളിൽ കളിച്ചു തോറ്റു കൊണ്ടേ ഇരുന്നു. ഈ അടുത്താണ് മോണിംഗ് ഗ്രൂപ്പ് ഉണ്ടായത്. ഒരു രസത്തിന് കളിച്ചു തുടങ്ങിയത് ആണ്.പക്ഷേ എന്നും ടൂർണമെൻ്റ് കൾ ആയിരുന്നു. മിക്കവാറും തോൽവി തന്നെ..

പക്ഷേ ഈ കണ്ണാടി നോക്കി ജയിക്കും എന്ന സാക്ഷാത്കാര പ്രക്രിയ ചെയ്തിരുന്നു. പക്ഷേ കളിയുടെ ഗതി പോലെയേ ഞാൻ കളിച്ചിരുന്നുള്ളൂ. അത് മാറ്റി ഡോമിനേഷൻ ചെയ്യണം എന്നുള്ളത് മനസ്സിൽ ഉറപ്പിച്ചിരുന്നു.

ഇത്തവണ പുതിയ അങ്കം ആണ് 2 ആണും 1 പെണ്ണും ഉള്ള ട്രിപ്പിൾ. സമയം.കിട്ടിയത് കൊണ്ട് കാലു പിടിച്ച് ആണെങ്കിലും നല്ല ടീമിനെ ഉണ്ടാക്കി. 2-3 വട്ടം.കളിച്ചു നോക്കി..ക്വാർട്ടർ എങ്കിലും. എത്താൻ ഉള്ള വെടി മരുന്നു കൈയിൽ ഉണ്ടെന്ന് മനസിലായി.

ഫിക്സ്റ്റർ വന്നപ്പോ ഒരു പാട് ചാമ്പ്യന്മാർ ഉള്ള ഗ്രൂപ്പ്..പണ്ടത്തെ പുലികളും പുതിയതായി വന്ന പുലികളും ഒക്കെ. പുലികളെ വീഴ്ത്തിയിട്ട് എങ്കിലും രണ്ടാം സ്ഥാനം പിടിക്കണം.

ഒരു പാട് പാളിച്ചകൾ വന്നെങ്കിലും ഗ്രൂപ്പ് ജയിച്ചു കയറി ഒന്നാമതായി ക്വാർട്ടറിൽ എത്തി. വീട്ടിൽ വന്നു പറഞ്ഞു. ഇത്തവണ പുച്ഛം ഇല്ല. മെഡൽ കിട്ടുമല്ലോ സെമി യില്.കേറിയാൽ. സന്തോഷം ആരോട് പറയും. എത്ര കൊല്ലത്തെ കാത്തിരിപ്പ് ആണ്.

വലിയ ജന തിരക്ക് ഉണ്ടായിരുന്നില്ല..തോറ്റവർ പിന്നെ അധികം ഈ ഭാഗത്തേക്ക് വരില്ലല്ലോ. ചുറ്റും.നോക്കിയിട്ട് പുച്ഛിക്കുന്നവരും കളിയാക്കുന്നവരും നന്നേ കുറവ്. അതിൽ നിന്ന് കുറച്ചു പോസിറ്റിവിറ്റി കിട്ടി എന്ന് തോനുന്നു.

 കളി വലിയ അധ്വാനം ഇല്ലാതെ ജയിച്ചു. സെമിയിൽ വമ്പൻ ടീം ആണ്. മെസ്സേജ് അയച്ചു വീട്ടിലേക്ക്. വലിയ റെസ്പോൺസ് ഒന്നും ഇല്ല. പ്രതീക്ഷ ഇല്ലെന്ന് അവർക്ക് തന്നെ മനസ്സിലായി.

ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആര് കളിച്ചിലെങ്കിലും 

 ഞാൻ കളിക്കും, ടീമിനെ ജയിപ്പിക്കും. ആദ്യ ഗെയിം ജയിച്ചു രണ്ടാമത്തെ തോറ്റു. തീരുമാനിക്കേണ്ട മൂന്നാമത്തെ ഗെയിം തിരിച്ചു പിടിച്ചു. 

അങ്ങനെ നടാടേ ഫൈനലിൽ. ക്വാർട്ടർ വിചാരിച്ചു ഫൈനലിൽ എത്തിയതിന് ദൈവത്തിനോട് നന്ദി പറഞ്ഞു. 2 പാർട്ണർസും അധ്വാനിച്ചു കളിച്ചു. പക്ഷേ ഫൈനലിൽ തിളങ്ങാൻ ആയില്ല..ആദ്യത്തെ ഗെയിം 19 വരെ എത്തിയിരുന്നു. പക്ഷെ രണ്ടാമത്തെ കൈയിൽ നിന്നും.പോയി.പക്ഷേ മെഡൽ കിട്ടിയല്ലോ. ഇനി ആരും പുച്ഛിക്കില്ല. സുവർണ ലിപികളിൽ എഴുതി കഴിഞ്ഞു എൻ്റെ പേര്. 

വിചാരിച്ചാൽ കിട്ടാത്ത ഒന്നും ഇല്ല ജീവിതത്തിൽ. സമയം എടുക്കും പക്ഷെ ലക്ഷ്യം ആണ് പ്രധാനം മാർഗ്ഗം അല്ല. 

നമ്മളും ആരൊക്കെയോ ആണ് അത് അവസരം വരുമ്പോൾ കാണിച്ചു കൊടുത്താൽ മതി.

സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന എല്ലാവർക്കും ഈ ബ്ലോഗ് സമർപ്പിക്കുന്നു. നമുക്കും.ജയിക്കാം കാത്തിരിക്കൂ

 നമ്മുടെ അവസരത്തിന് ആയി..

ശുഭം...







Comments

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...