Skip to main content

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം.

കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ.

കുറച്ച് ബിൽഡ് അപ്പ് 

ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19 

ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ.

വിധിച്ചത് അല്ലെ കൊയ്യു.

അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി. 

പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി. 

പിറ്റെ ദിവസം സൂര്യൻ ഉദിച്ചതും ഇല്ല. നാണക്കേടിനും ഒരു പരിധി ഇല്ലേ. 

കാശ് മുടക്കി ട്രെയിനിങ് എടുത്തു.പലരും. കോച്ചിൻ്റെ തെറി കേട്ടത് അല്ലാതെ ആരും രക്ഷപ്പെട്ടില്ല. എനിക്ക് ആ വകയിൽ 2500 ക നഷ്ടപ്പെട്ടില്ല. ഈ അബദ്ധം നേരത്തെ മണത്തു അറിഞ്ഞത് കൊണ്ട്.


കാരണക്കാരെ കണ്ട് പിടിക്കണ്ടേ ഇനി.. കൂട്ടത്തിൽ കുറെ പുതുമുഖങ്ങൾ ഉണ്ടായിരുന്നു. പതിവായി ടൂർണമെൻ്റ് കളിക്കുന്നവർ. നമ്മുടെ തോൽവി അവരുടെ പിടലിക്കു വെച്ചു ഒപ്പിച്ചു. 


ഇനി പതിവ് ആയി കളിക്കുന്ന മോണിംഗ് ഗ്രൂപ്പ് തന്നെ ശരണം..അവിടെ ഉള്ള 5 പേരെ തോൽപിച്ച് പേരെടുക്കുക..അല്ലാതെ എന്തു.


സെമിയിൽ എത്തിയാൽ പല ഓഫർ കൾ ആയിരുന്നു.. പ്രതീക്ഷിച്ച പോലെ ഗ്രൂപ്പിലെ ആരും ക്വാർട്ടർ കടന്നില്ല .പിന്നെ കളിച്ച ആൾക്കാരുടെ കുറ്റവും കുറവും പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു. ഉള്ളിൽ കരച്ചിൽ ആയിരുന്നു. എങ്കിലും റീൽ ഒക്കെ എടുക്കാൻ കൂട്ട് നിന്നു. ഇവരോടൊക്കെ ദൈവം ചോദിക്കട്ടെ.


പിന്നെ സമാധാനത്തിന് നല്ല പോലെ കേരള ഫുഡ് കഴിക്കാൻ പറ്റി. മനസ്സ് നിറഞ്ഞില്ലെങ്കിലും വയറു നിറഞ്ഞു..


പലരും പുതിയ പാർട്ണർ മാരെ ഇറക്കി കളം പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. കണ്ടറിയാം..


ഇനി ട്രിപ്പിൾസ് ടീം ഗെയിം ഉണ്ടല്ലോ. അതിൽ എങ്കിലും.ഗതി പിടിക്കുമോ ആവോ ഈശ്വര. 


ശുഭ ദിനം. എല്ലാ തോറ്റംബി കൾക്കും ആയി ഈ ബ്ലോഗ് സമർപ്പിക്കുന്നു.







Comments

  1. ഇങ്ങിനെ പേടിക്കല്ലടോ. നമുക്കും ഒരു ദിവസം വരും. ഇതല്ല ഇതിന്റെ അപ്പുറത്തെ കപ്പ്‌ നമ്മ അടിക്കും. ഇതൊക്കെ എന്ത്. തളരരുത് Sam തളരരുത്

    ReplyDelete

Post a Comment

Popular posts from this blog

പാട്ടും ഡാൻസും പിന്നേ വടവും സദ്യയും

  ദേ പിന്നെയും വിഎം എ 2026 ഓണം വന്നെത്തി. 2 ദിവസം പോയ വഴി അറിഞ്ഞില്ല. മോന് ഇന്ന് കൂടെ ചോദിച്ചു യെല്ലോ ഐസ് ക്രീം സ്ട്രോബെറി ഐസ് ക്രീം. അവൻ്റെ വിചാരം എന്നും ആഘോഷം ആണെന്ന് ആണ്.  വടം വലിച്ചെങ്കിലും ഫസ്റ്റ് പ്രൈസ് അടിക്കാമെന്ന് വിചാരിച്ച മോണിംഗ് സ്റ്റാർ അടിപതറി. കുറച്ച് പിടിച്ച് നിന്നു പക്ഷേ അപ്പുറത്തെ മല്ലന്മാർ ആഞ്ഞു വലിച്ചു. വിമൻസ് അവസാനം അടി ആയി..ആരോ വടം പുറകിൽ കെട്ടിയിരുന്നു. ഇതൊക്കെ ആരാണാവോ ചികഞ്ഞു പുറത്ത് ഇട്ടത്. ഓണത്തിൻ്റെ ഇടയ്ക്കും. സിഐഡി കളി. പഴക്കുല. പോയിട്ട് ഒരു പഴം പോലും കിട്ടാതെ മാനം നോക്കി നിൽക്കുന്ന മോണിംഗ് സ്റ്റാർ കൾ മല്ലൻ മാരെ പഴിച്ചു.  ഡിജെ കളിൽ പല തരം ആൾക്കാരെ കണ്ടൂ..2 കാലിൽ നടന്നു സ്റ്റേജ് ഇൻ്റെ പുറകിൽ പോയവർ 4 കാലിൽ എത്തി നാഗിൻ ഡാൻസ് പെർഫോം ചെയ്തു. സ്റ്റെപ്പ് അറിയാതെ കൂട്ടത്തിൽ.കൂടി തുള്ളി കളിക്കുന്ന പല ചാമ്പ്യന്മാരും.ഉണ്ടായിരുന്നു. എന്നെ കണ്ട് ഇതെഴുതി ചളമാക്കും എന്ന് കരുതി മുങ്ങിയവരും ഉണ്ട്.പക്ഷേ ക്യാമറ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ ആരെയും അനുവദിക്കാത്ത കശ്മലന്മാർ  എല്ലാം.പകർത്തി ഗ്രൂപ്പ് കളിൽ ഇട്ടു. ഇതൊക്കെ ആണ് കൂട്ടുകാർ. ആർക്കും.ഉപകാരം ആവിലെങ്കിലു...

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...