ബാഡ്മിൻ്റൺ - അവസാന ഭാഗം - കലാശ കൊട്ട്.
അങ്ങനെ കാത്തു ഇരുന്ന കലാശ കൊട്ട് ടീം ഇവൻ്റ് വന്നെത്തി. 2 ദിവസത്തെ മാമാങ്കം ആണ് ,100 പേരിന് അടുത്ത് ഉണ്ട്. പല പല പേരുകളിൽ ഉള്ള ടീമുകൾ. മായാവി എന്നും കാലൻ എന്നും
.കുട്ടൂസനും മറുതയും കൊടും.കാറ്റും എന്നൊക്കെ ഉള്ള എല്ലാ പേരും ഇട്ടു വാട്സ്ഗ്രൂപ്പ് കളിൽ എല്ലാവരും ശക്തി തെളിയിക്കാൻ ശ്രമിച്ചിരുന്നു. മിക്കവാറും ഏറു പടക്കങ്ങൾ ആയിരുന്നു.
നമ്മുടെ ടീം ദൈവത്തിൻ്റെ സ്വന്തം.തൂവലുകൾ. എല്ലാവരും നല്ല പോലെ കളിക്കുന്നവർ ആയിരുന്നു. ഒരാൾക്ക് പരിക്ക് കാരണം കളിക്കാൻ പറ്റിയി ല്ല പക്ഷേ എല്ലാ കളികളും കണ്ട് പ്രോത്സാഹിപ്പിക്കാൻ വന്നിരുന്നു.
പ്രോത്സാഹനത്തിൽ ആണ് വിജയം. ആരും കൈ അടിക്കാൻ ഇല്ലെങ്കിൽ എന്തു കളി എന്തു ജയം.
ഫാമിലി പരിപാടി ആയത് കൊണ്ട് ഭാര്യമാരും ഭർത്താക്കന്മാരും അച്ചന്മാരും. അമ്മമാരും പ്രാർഥിച്ചു കൊണ്ടേ ഇരുന്നു. ചിലവർ ഉച്ചത്തിൽ.ജയ് വിളിച്ചു. പതിവ് പോലെ ചിലർ പഴം.പൊരി
യും.ജ്യൂസും റോളും കഴിക്കാൻ വേണ്ടി മാത്രം എത്തി. അതിൽ.കുറച്ച് അസോസിയേഷനിലെ പ്രമുഖരെയും കണ്ടോ എന്നൊരു സംശയം..പിന്നെ കുറേ പേര് നമ്മൾ ജയിച്ചില്ലെങ്കിൽ മറ്റുള്ളവരും ജയിക്കരുത് എന്ന് പറഞ്ഞു മറ്റു ടീമിനെ കൂവി തോൽപ്പിക്കാൻ നോക്കിയിരുന്നു. കൊടുത്താ കൊല്ലത്തും കിട്ടില്ലേ, അവരൊക്കെ നല്ല വൃത്തി ആയി പൊട്ടി
പാളിസു ആയി. ആദ്യ ദിവസം രാത്രിയിൽ വാട്സ്ആപ് ഗ്രൂപ്പ് കളിലും കട്ടൻ അടി ഗ്രൂപ്പ് കളിലും ഞങ്ങളെ എങ്ങനെ തോൽപിക്കണം എന്നത് ആയി ചർച്ച. ജീവിച്ച് പോകാൻ സമ്മതിക്കാത്ത മനുഷ്യന്മാർ. ഇങ്ങനെയും.ഉണ്ടോ കുശുമ്പ്.
കുടുംബം.അടക്കം വന്നവര്
ഊഴം മാറി മാറി കുട്ടികളെ നോക്കുന്നത് കണ്ടൂ . വീട്ടിൽ
ചെന്നാൽ കഞ്ഞി
കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടും
ഭാര്യ കണ്ണു ഉരുട്ടി പേടിപ്പിക്കുന്നത് കൊണ്ടും കുട്ടികളെ പോലും കൈയിൽ എടുത്തും കളി നിയന്ത്രിക്കാൻ നിന്നിരുന്ന ബഹുമുഖ പ്രതിഭ കളും മറ്റൊരു ആകർഷകമായ കാഴ്ച ആയിരുന്നു.
ഇതിൻ്റെ ഇടക്ക്
ആരൊക്കെയോ വന്നു പരിചയം പുതുക്കിയിരുന്നു. ഒരു തവണ ഫൈനലിൽ കളിച്ചത് കൊണ്ട് ആണോ
അതോ ഇവരെ
ഒക്കെ ബ്ലോഗ് എഴുതി വെറുപ്പിക്കുന്ന കുപ്രസിദ്ധി കൊണ്ട് ആണോ എന്നറിയില്ല.
മൊത്തത്തിൽ ഒരു അമൃതജ്ഞൻ മണം ആയിരുന്നു. വയ്യാഞ്ഞിട്ടും ടീം ജയിക്കാൻ ആയി
കളിക്കാൻ ഇറങ്ങിയവർ. മൂക്ക്
തൊട്ടു കാലു വരെ പരിക്ക് പറ്റിയവരെ കണ്ടിരുന്നു. അതാണ് ബാഡ്മിൻ്റൺ.
ഗ്രൂപ്പ് കളികൾ ഒക്കെ വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജയിച്ചു..ചിലർക്ക് പ്രഷർ അടിച്ചു കളി കൈയിൽ.നിന്ന് പോയി എങ്കിലും അടുത്ത മാച്ച് കളിൽ ശക്തി ആയി തിരിച്ചു വന്നു.
പക്ഷേ പതിവ് പോലെ അവസാന കളി ഞങൾ. ലോക്കിൽ .20-20 ഒക്കെ കഴിഞ്ഞു 25-25 എന്തോ ആയി. ജയിക്കാതെ പറ്റില്ല..അപ്പുറത്ത് രണ്ടു മഹാ രധന്മാർ. പതുക്കെ സ്ഥിരം നമ്പർ ആയ ഡ്രോപ്പ് ഇട്ടു ,ഫലിച്ചു. ഹൃദയം ഇടിപ്പ് നിന്ന് പോയ നിമിഷം. ഷട്ടിൽ ഒന്നു കറങ്ങി നെറ്റിൻ്റെ മുകളിൽ. എൻ്റെ സങ്കടം കണ്ടിട്ട് ആണെന്ന്
തോനുന്നു ഷട്ടിൽ അപ്പുറത്ത്
വീണു. അടുത്ത പോയിൻ്റിൽ ഞങൾ സെമിയിൽ. അടുത്ത 2 മിനുട്ടിൽ ആരൊക്കെയോ വന്നു അഭിനന്ദിച്ചു,
വേറെ ടീം കൾക്കും ഞങൾ ജയിച്ചത് കാരണം ജീവൻ കിട്ടി.അവർ വന്നു നന്ദി പറഞ്ഞു. സെമി ആയതോടെ തോറ്റ മഹാന്മാർ ഒക്കെ വീട് അണഞ്ഞു. ഒഴിവ് കഴിവുകൾ പറയാൻ ആണോ പാട്. അടുത്ത വീഡിയോ ഉണ്ടാക്കാൻ ഉള്ള സമയം വേണമല്ലോ തള്ളി മറിക്കാൻ.
എടുത്തു പറയേണ്ട കുറെ ചെറുപ്പം.കുട്ടികളുടെ പ്രകടനങ്ങൾ ആയിരുന്നു. ട്രെയിനിങ് പോയത് കൊണ്ട് ആയിരിക്കും നല്ല പോലെ കളിച്ചു അവർ ഒക്കെ. അഭിനന്ദനങ്ങൾ.
ഒരു പാട് പുതു മുഖങ്ങളും കഴിവ് തെളിയിച്ചു.ഉരുളക്ക് ഉപ്പേരി പോലെ എല്ലാ സ്മാഷ്കളും എടുത്തു തിരിച്ച് കൊടുത്തിരുന്നു.
കളി ഒരുപാട് വൈകിയിരുന്നു. ഞങൾ നാളെ പോലെ കളിച്ചു ഫൈനലിൽ എത്തിയിരുന്നു. പക്ഷേ ഫൈനലിൽ അടി പതറി. അവസാനം മത്സരത്തിൽ ജയിക്കാൻ പറ്റിയില്ല. ഇത്തവണ ഫൈനലിസ്റ്റ് എന്ന സവിശേഷത മാത്രം.ആയി അവസാനിച്ചു..പക്ഷേ ഒന്നും ഇല്ലായ്മയിൽ ഇന്നും.അത് നേടിയല്ലോ. അർജൻ്റീന ജയിച്ചില്ല പിന്നെ ആണോ നമ്മൾ.
പാതി രാത്രി കേറിച്ചെന്നപ്പോൾ ഒരിറ്റു വറ്റ് പോലും.കിട്ടുമെന്ന് കരുതിയില്ല. ഭാഗ്യത്തിന് ചോറ് കിട്ടി..വൈകി വന്ന ഭർത്താവിനെ രാത്രി മുഴുവൻ പുറത്ത് നിർത്തിയ പാരമ്പര്യം.ഉള്ള അപ്പാർട്ട്മെൻ്റ് ആണ് ഞങ്ങളുടെ. അപ്പൊ എന്തും.പ്രതീക്ഷിക്കാം.
നേടിയത് ജയങ്ങൾ അല്ല സുഹൃത്തുക്കളെയും പരിചയകാരേയ് ആണ്. പണ്ട് കണ്ടിട്ടുളവർ, പകുതി ചിരിയിൽ സൗഹൃദം പുതുക്കിയിരുന്നവർ.
ഇത് വരെ സംസാരിച്ചിട്ടില്ലാത്തവർ.എല്ലാവരും ആരൊക്കെയോ ആയി. ഈ ബാഡ്മിൻ്റൺ കൂട്ടായ്മ തുടരട്ടെ..
അടുത്ത മാസത്തെ ടൂർണമെൻ്റിൽ സന്ധിക്കും വരെ വണക്കം. ജയിച്ചവർക്ക് ജയത്തിൻ്റെ സുഗന്ധം ഉള്ള പൂച്ചെണ്ട് , തോറ്റവർക്ക് തോൽവിയുടെ സുഗന്ധം ഇല്ലാത്ത റീത്ത്.
നമസ്കാരം. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ആയി രേഖപ്പെടുത്തു.
Nice...
ReplyDelete