Skip to main content

പാട്ടും ഡാൻസും പിന്നേ വടവും സദ്യയും

 

ദേ പിന്നെയും വിഎം എ 2026 ഓണം വന്നെത്തി. 2 ദിവസം പോയ വഴി അറിഞ്ഞില്ല. മോന് ഇന്ന് കൂടെ ചോദിച്ചു യെല്ലോ ഐസ് ക്രീം സ്ട്രോബെറി ഐസ് ക്രീം. അവൻ്റെ വിചാരം എന്നും ആഘോഷം ആണെന്ന് ആണ്. 


വടം വലിച്ചെങ്കിലും ഫസ്റ്റ് പ്രൈസ് അടിക്കാമെന്ന് വിചാരിച്ച മോണിംഗ് സ്റ്റാർ അടിപതറി. കുറച്ച് പിടിച്ച് നിന്നു പക്ഷേ അപ്പുറത്തെ മല്ലന്മാർ ആഞ്ഞു വലിച്ചു. വിമൻസ് അവസാനം അടി ആയി..ആരോ വടം പുറകിൽ കെട്ടിയിരുന്നു. ഇതൊക്കെ ആരാണാവോ ചികഞ്ഞു പുറത്ത് ഇട്ടത്. ഓണത്തിൻ്റെ ഇടയ്ക്കും. സിഐഡി കളി.

പഴക്കുല. പോയിട്ട് ഒരു പഴം പോലും കിട്ടാതെ മാനം നോക്കി നിൽക്കുന്ന മോണിംഗ് സ്റ്റാർ കൾ മല്ലൻ മാരെ പഴിച്ചു. 


ഡിജെ കളിൽ പല തരം ആൾക്കാരെ കണ്ടൂ..2 കാലിൽ നടന്നു സ്റ്റേജ് ഇൻ്റെ പുറകിൽ പോയവർ 4 കാലിൽ എത്തി നാഗിൻ ഡാൻസ് പെർഫോം ചെയ്തു.

സ്റ്റെപ്പ് അറിയാതെ കൂട്ടത്തിൽ.കൂടി തുള്ളി കളിക്കുന്ന പല ചാമ്പ്യന്മാരും.ഉണ്ടായിരുന്നു. എന്നെ കണ്ട് ഇതെഴുതി ചളമാക്കും എന്ന് കരുതി മുങ്ങിയവരും ഉണ്ട്.പക്ഷേ ക്യാമറ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ ആരെയും അനുവദിക്കാത്ത കശ്മലന്മാർ  എല്ലാം.പകർത്തി ഗ്രൂപ്പ് കളിൽ ഇട്ടു. ഇതൊക്കെ ആണ് കൂട്ടുകാർ. ആർക്കും.ഉപകാരം ആവിലെങ്കിലും നല്ല പോലെ ഉപദ്രവിക്കും.


സ്റ്റേജിൽ ഒരു ഓളത്തിന് കേറി ഡാൻസ് കളിച്ചു ഇറങ്ങിയ പ്പോൾ ഒരാള് നിങ്ങൾ ഇത്രയ്ക്ക് വലിയ ഡാൻസർ ആണെന്ന് വിചാരിച്ചില്ല എന്ന്. കളിയാക്കാൻ ഇത് തന്നെ വേണോ. മുഖത്ത് അടിക്കുന്നതിന് പകരം പറഞ്ഞത് ആണെന്ന് പിന്നെ ആണ് മനസ്സിൽ ആയത്. ഒന്ന് ഇറങ്ങി പോക്ക്യൂടെ എന്ന് മാന്യം ആയി ചോദിച്ചത് ആണ്.


ഫുഡ് സ്റ്റാൾ കളിൽ നോൺ വെജ് വിളമ്പഞ്ഞത് ഒരു പാട് ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി..കടല കറി കണ്ട്  

തെറ്റിദ്ധരിച്ച് ആ ബീഫ് ഗ്രേവി  കുറച്ചു ഒഴിക്കാൻ പറഞ്ഞവരയെയും.കണ്ടിരുന്നു. ഫുൾജാർ സോഡ കുടിക്കാൻ 4 പേരുടെ സഹായം തേടിയ ഒരാളെയും കണ്ടു് .


ഓണ സദ്യയിലെ പായസവും കപ്പയും ഒഴിച്ചാൽ മറ്റൊന്നിനും ആരും.കുറ്റം പറഞ്ഞു കേട്ടില്ല. രണ്ടാമത് ആള് കേറാ തിരി ക്കാൻ ആണോ എന്നറിയില്ല എല്ലാ 10 മീറ്ററിലും വോളൻ്റിയർ മാർ ഉണ്ടായിരുന്നു. ഇതേ വോളൻ്റിയർ മാർ പല പന്തികളിലും ഉണ്ണാൻ കണ്ടിരുന്നു എന്ന് ആണ് ഗ്രൗണ്ട് റിപ്പോർട്ട്. 


വിശന്നുവലഞ്ഞു ക്യു തെറ്റി സ്റ്റേജിൻ്റെ മുന്നിൽ പോസ്റ്റ് ആയ ആൾക്കാരെയും കണ്ടിരുന്നു. പതിവില്ലാത്ത തിരക്ക് ഗാനമേളക്ക്. വെറുതെ അല്ല മൂക്ക് മുട്ടെ തിന്നാൽ വിശ്രമിക്കണ്ടേ..


സാമ്പാർ കുടിക്കാൻ വന്ന സഹ ധർമിണി ആദ്യമേ പറഞ്ഞു ഇത് തീരുന്നത് വരെ പിള്ളാരുടെ കാര്യം പറഞ്ഞു വരരുത് എന്ന്. വിശപ്പിന് മുന്നിൽ എന്തു പിള്ളാർ എന്തു അഛൻ എന്തു അമ്മ..അടുത്ത തവണ സാരി ഉടുപ്പിക്കാൻ പഠിക്കാതെ ഒരു ഓണത്തിനും പോകേണ്ടെന്ന് ഉത്തരവും. ഇതെല്ലാം കൂടി ഒരു കോഴ്സ് ആക്കി ഇറക്കിക്കൂടെ AI യുടെ പുറകെ പോകാതെ. ജീവിച്ചു പോകാൻ ഇത് അല്ലെ വേണ്ടത് AI ആണോ.കുടുംബ സമാധാനത്തിന് ഉള്ള മാസ്റ്റർ ക്ലാസ് 9,49,99 രൂപയ്ക്ക് ആരും ഇറക്കി കണ്ടില്ല.


സദ്യ സമയം ആയത് കാരണം ട്രോഫി വേടി ക്കാൻ പോയവർ പെട്ടു . ആങ്കർ വരെ വിശന്നു വലഞ്ഞു വിളിച്ചു പറഞ്ഞു ഒരു തവണ പേര് വിളിക്കും. വേണമെങ്കിൽ വന്നു വേടിച്ചോളണം എന്ന്. രാവിലെ 11 മണിക്ക് വീട്ടിൽ നിന്ന് മരണപ്പാച്ചിൽ നടത്തി എത്തിയ ഞാൻ ശശി ആയി അങ്ങനെ ഇരിക്കുകയാണ്. ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും ആൾക്കാർ കൈ അടിക്കും എന്ന് തോന്നിയവർക്ക് തെറ്റി. എല്ലാം.കഴിഞ്ഞു അവിടെ ഗാനമേള ക്കാർ എല്ലാം സെറ്റ് ചെയ്തു തുടങ്ങി. ഭൂരിപക്ഷം ആൾക്കാരും.സദ്യ ക്യൂവിൽ. എന്തായാലും രണ്ടു ട്രോഫി കിട്ടി അവസാനം. ക്യാഷ് പ്രൈസ് 

വേണ്ടിയിരുന്നു, ഇത്ര വിയർത്തതു അല്ലെ. കളിയിലും ട്രോഫി വെടിക്കാൻ ഉള്ള ക്യൂവിലും. അതിമോഹം ആണ് എന്നാലും.


ഇത്രയ്ക്ക് കഷ്ടപ്പെട്ടു കിട്ടിയ ട്രോഫി കാണിച്ചപ്പോൾ ഇത്രയേ ഉള്ളോ ട്രോഫി എന്ന് മോൻ. എനിക്ക് ഇത് തന്നെ വേണം.


അവസാനം കിട്ടിയ കിറ്റ് ഇൽ.നിന്ന് മാഗസിൻ എടുത്തു തിരിച്ചും മറിച്ചും നോക്കി. വല്ലതും വന്നിട്ടുണ്ടോ. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണോ അവസ്ഥ എന്ന് വിചാരിച്ചു അവസാന പേജ് നോക്കിയപ്പോൾ അവിടെ ഉണ്ട്. എഡിറ്റർ ചതിച്ചില്ല.


ഗാനമേള തുടങ്ങിയപ്പോൾ ഒരു

 പാട് പാട്ടുകാർ അവിടെ ഉണ്ടെന്നു മനസ്സിലായി..എല്ലാ പാട്ടുകളിലും ചുണ്ട് അനക്കുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ ജാമിംഗ് പൊടി തട്ടി എടുക്കേണ്ടത് അത്യാവശ്യം ആണ്. ഇത്തവണ പാടിയ മെമ്പർമാർ ഒന്നിന് ഒന്നു മെച്ചം ആയിരുന്നു. ഡാൻസ് നമ്പറുകളും ഫാഷൻ ഷോ യും അതിഗംഭീരം.


എല്ലാ കൊല്ലവും ഓണാഘോഷം ഉണ്ട്..പക്ഷേ ഓരോ കൊല്ലവും.മെച്ചപ്പെട്ടു വരുന്ന ഓണാഘോഷം വി എം എ ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോന്നുന്നു.


വൈകിട്ട് ആയപ്പോഴേക്കും സോഫ യില്.കിടന്നു ഉറങ്ങുന്ന ഓർഗനൈസർസിനെ കണ്ടു്...കുറെ ദിവസം ആയി ഇത് നടത്താൻ അധ്വാനിച്ച അവർക്ക് ഒരു സല്യൂട്ട്..


അപ്പൊ അടുത്ത പരിപാടിക്ക് തിരി കൊളുത്തുമ്പോൾ കാണാം.

Comments

Post a Comment

Popular posts from this blog

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...