Skip to main content

Posts

Badminton Tournament - Final Chapter - The end game

Badminton - The Final Chapter - The End Game. So, the eagerly awaited grand finale team event had finally arrived. It was a two-day extravaganza with close to 100 participants. Teams went by various quirky names like Mayavi, Kalan, Kuttusan, Marutha, and Kodumkattu what not, with everyone trying to prove their might on WhatsApp groups. Most of it was just hollow bragging, though. Our team was "God's Own Feathers." Everyone played really well. One person couldn't play due to an injury, but they showed up to watch and cheer for all the matches. Victory lies in encouragement; what is a game or a victory without anyone to clap? Since it was a family event, wives, husbands, elders, and mothers kept praying—some shouting out loud cheers. True to tradition, some folks arrived solely to eat banana fritters, juice, and rolls. I suspect I even spotted a few prominent figures from the association among them! Then there were those who, figuring that if they couldn't win, no o...

ബാഡ്മിൻ്റൺ - അവസാന ഭാഗം - കലാശ കൊട്ട്.

 ബാഡ്മിൻ്റൺ - അവസാന ഭാഗം - കലാശ കൊട്ട്. അങ്ങനെ കാത്തു ഇരുന്ന കലാശ കൊട്ട് ടീം ഇവൻ്റ് വന്നെത്തി. 2 ദിവസത്തെ മാമാങ്കം ആണ് ,100 പേരിന് അടുത്ത് ഉണ്ട്. പല പല പേരുകളിൽ ഉള്ള ടീമുകൾ. മായാവി എന്നും കാലൻ  എന്നും .കുട്ടൂസനും മറുതയും കൊടും.കാറ്റും എന്നൊക്കെ ഉള്ള എല്ലാ പേരും ഇട്ടു വാട്‌സ്ഗ്രൂപ്പ് കളിൽ എല്ലാവരും ശക്തി തെളിയിക്കാൻ ശ്രമിച്ചിരുന്നു. മിക്കവാറും ഏറു പടക്കങ്ങൾ ആയിരുന്നു. നമ്മുടെ ടീം ദൈവത്തിൻ്റെ സ്വന്തം.തൂവലുകൾ. എല്ലാവരും നല്ല പോലെ കളിക്കുന്നവർ ആയിരുന്നു. ഒരാൾക്ക് പരിക്ക് കാരണം കളിക്കാൻ പറ്റിയി ല്ല  പക്ഷേ എല്ലാ കളികളും കണ്ട് പ്രോത്സാഹിപ്പിക്കാൻ വന്നിരുന്നു.  പ്രോത്സാഹനത്തിൽ ആണ് വിജയം. ആരും കൈ അടിക്കാൻ ഇല്ലെങ്കിൽ എന്തു കളി എന്തു ജയം.  ഫാമിലി പരിപാടി ആയത് കൊണ്ട് ഭാര്യമാരും ഭർത്താക്കന്മാരും അച്ചന്മാരും. അമ്മമാരും പ്രാർഥിച്ചു കൊണ്ടേ ഇരുന്നു. ചിലവർ ഉച്ചത്തിൽ.ജയ് വിളിച്ചു. പതിവ് പോലെ ചിലർ പഴം.പൊരി  യും.ജ്യൂസും റോളും കഴിക്കാൻ വേണ്ടി മാത്രം എത്തി. അതിൽ.കുറച്ച് അസോസിയേഷനിലെ പ്രമുഖരെയും കണ്ടോ എന്നൊരു സംശയം..പിന്നെ കുറേ പേര് നമ്മൾ ജയിച്ചില്ലെങ്കിൽ മറ്റുള്ളവരും ജയ...

Badminton Tournament - Part 3 The Manifestation

 This is a story of manifestation. We lived on a hillside. Being the son of a government official and living in a remote village, expenses were minimal—water, electricity, and fresh air were all free. Plus, we used to get the worst old items from the society stores. There was no connection to the cities; everyone lived in a spirit of good cooperation, in a village that experienced landslides every single year. There was a club there. It originally started as a place for officers to play cards, but soon it had a continuous football ground, a table tennis court, and an indoor badminton court. Since my father had a fair bit of sportsmanship, he never scolded me for going out to play. Everyone used to go for table tennis. My father used to tease it by calling it "egg game" (may be tt balls looks like egg). If you played well there, you could make it straight to the state level, and you would even get 30 bonus marks on your board exams. However, I wasn't interested in that. Co...

Badminton Tournament: Part 2 Triples

 So, stepping out to start another battle on a Sunday—a fun activity with three people in total: Triples Badminton. As usual, my better half asked, are you going to play for an hour and returning home or this excursion will last until night?A woman without any sportsmanship! I deserve this for writing about her on my blog. Never mind, when I get the trophy, I can take it to her and change her mood. There is plenty of skill and talent in my hands and feet, after all. I foolishly thought I could win by teaming up with some youngsters, and there it is: let's just say idea got crashed and burned completely. To console myself, I kept repeating the score 23–21 every now and then. That wasn't really a loss. Even people I met on the way sneered, adding fuel to the fire by saying, "Aren't your stomach and heart full now after eating banana fritters, even if your heart isn't?" What time on earth was I thinking when I decided to write a blog? When will I ever learn? Even...

ബാഡ്മിൻ്റൺ ഭാഗം 3 - സാക്ഷാത്കാരം

 ഇത് ഒരു സാക്ഷാത്കാര ത്തിൻ്റെ കഥ ആണ്.  നമ്മൾ നിൽക്കുന്നത് ഒരു മലഞ്ചെരുവിൽ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ മകൻ. മലഞ്ചെരുവും കുഗ്രാമവും ഒക്കെ ആയതു കൊണ്ട് ഒന്നിനും അധികം ചിലവ് ഇല്ല..വെള്ളം വെളിച്ചം ശുദ്ധ വായു എല്ലാം   സൗജന്യം  പിന്നെ സൊസൈറ്റി യില് നിന്ന് കിട്ടുന്ന പൂത്ത സാധനങ്ങൾ. നഗരങ്ങളുമായി ഒരു ബന്ധവും ഇല്ല. എല്ലാവരും നല്ല സഹകരണത്തിൽ ജീവിച്ചിരുന്ന നാട്ടുകാരും എല്ലാ കൊല്ലവും ഉരുൾ പൊട്ടലുകൾ ഉണ്ടായിരുന്ന ഒരു നാട്. അവിടെ ഒരു ക്ലബ് ഉണ്ടായിരുന്നു. ഓഫീസർ മാർക്ക് ചീട്ട് കളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അടുപ്പിച്ചു ഫുട്ബോൾ ഗ്രൗണ്ട് ടേബിൾ ടെന്നീസ് കോർട്ട് ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട് ഉണ്ടായിരുന്നു. അച്ചന് അത്യാവശ്യം സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായിരുന്നത് കൊണ്ട് കളിക്കാൻ പോയതിന് ചീത്ത ഒന്നും പറയാറ് ഇല്ല. എല്ലാവരും ടേബിൾ ടെന്നീസ് ആയിരുന്നു പോയിരുന്നത്..അഛൻ മുട്ട കളി എന്നാണ് പറഞ്ഞു കളിയാക്കിയിരുന്നത്.അവിടുന്നു കളിച്ചാൽ നേരെ സ്റ്റേറ്റ് ആണ്..പിന്നെ ബോർഡിൽ 30 മാർക്കും കിട്ടും. പക്ഷേ എനിക്ക് അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. അപ്പൊ പറഞ്ഞു വന്നത് ബാഡ്മിൻ്റൺ. അഛൻ ആണ് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച...

Badminton Tournament: A Chronicle of Defeat and Justification

Badminton Tournament. As always, it was full of Drama (opposing views/bickering). Defeat, humiliation, and then the inevitable phase: justification. Because it happens only once a year, everyone was in a festive mood, just like me. A bunch of "young Turks" who considered themselves champions-in-the-making thought they could easily grab the trophy by teaming up, analyzing everyone else’s strengths and weaknesses, and masterminding a quick win. A bit of buildup... Thinking "let’s show them," I even wore a sleeveless jersey. I hoped the non-existent muscles would at least intimidate the opponents—but nothing happened. We were crushed from all eight sides. In the blink of an eye, it was game over. Then came the post-mortem analysis. We were at 19-19—how did we lose? Was it the pressure? Or was it just our own poor play? Well, you reap what you sow. Across the net, the "great warriors" were leaping and smashing away. To add to the flair, the Morning Group showe...

ബാഡ്. മിൻ്റൺ ഭാഗം - 2 മൂന്ന് ആളുകൾ

 അങ്ങനെ ഞായർ ആയിട്ട് മറ്റൊരു അങ്കം കുറിക്കാൻ ഇറങ്ങി.  3 പേര് കൂടി ഉള്ള ഒരു കലാപരിപാടി. ട്രിപ്പിൾസ് ബാഡ്മിൻ്റൺ. പതിവ് പോലെ സഹ ധർമ്മിണി ചോദിച്ചു എല്ലാരും ഒരു മണിക്കൂർ കളിക്കൂർ കളിച്ചു വീട്ടിൽ എത്തും..ഇത് വീട്ടിൽനിന്ന് ഇറങ്ങിയാൽ രാത്രി ആയേ എത്തു..സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്തവൾ....ഇവളെ കുറിച്ച് ബ്ലോഗിൽ എഴുതിയ എനിക്ക് ഇത് തന്നെ കിട്ടണം. സാരമില്ല കപ്പ് കിട്ടുമ്പോൾ കൊണ്ട് പോയി കൊടുത്തു സങ്കടം മാറ്റാം..ഇഷ്ടം പോലെ സ്കിൽ ടാലൻ്റ് കൈയിലും കാലിലും ഉണ്ടല്ലോ. കുറച്ച് ചെറുപ്പം പിള്ളേരെ കൂട്ട് പിടിച്ചു ജയിക്കുമെന്ന് വ്യാമോഹിച്ചു, ദാ കിടക്കുന്നു. എട്ട് നിലയിൽ പൊട്ടി എന്ന് മാത്രം പറഞ്ഞാല് മതിയല്ലോ. ആശ്വാസത്തിന് ഇടക്കിടക്ക് 23-21 എന്ന സ്കോർ പറഞൂ ഇരുന്നു.  അത് ഒരു തോൽവി  അല്ലല്ലോ. വഴിയിൽ കണ്ടവർ വരെ പുച്ഛിച്ചു തള്ളി പഴം പൊരി കഴിക്കുന്നത് കണ്ടിട്ട് ഇപ്പൊ വയറ് നിറഞ്ഞില്ലേ മനസ്സ് നിറഞ്ഞില്ലെങ്കിലും എന്നും പറഞ്ഞു എരി തീയിൽ എണ്ണയും ഒഴിച്ചു. ഏത് നേരത്ത് ആണാവോ ബ്ലോഗ് എഴുതാൻ തോന്നിയത്. എന്ന് നന്നാകും ഞാൻ. കൊച്ചു കുട്ടികൾ വരെ പറഞ്ഞു തോറ്റു പോയത് അല്ലെ എണിറ്റു പൊയ് കൂടെ എന്ന്. മോണസ്റ്...

അംഗ രാജ്യത്തെ ഭീഷഗുരന്മാർ

അംഗ രാജ്യത്തെ ഭീഷഗുരന്മാർ. അപ്പൊ കഥ കടക്കുന്നത് ഒരു ആതുരാലയ ത്തിൽ ആണ്. ആളെ തൂക്കിപ്പിടിച്ചിരിക്കുകയാണ്. ഭീഷ ഗുര കഴിവിൻ്റെ പരമാവതി ശ്രമിച്ചു, ആൾ മിണ്ടുന്നില്ല. അപ്പോളേക്കും ശ്വാസ കോശത്തിൽ വരെ വെള്ളം.കേറിയിരുന്നു. ആ ധീര വനിത കുഴൽ ഇട്ടു വെള്ളം എല്ലാം വലിച്ചെടുത്തു. അങ്ങനെ ആണ് ഞാൻ ഈ  ഭൂലോകത്തേക്ക്  കരഞ്ഞ് കൊണ്ട് പ്രവേശിക്കുന്നത്. പറഞ്ഞു കേട്ട കഥയാണ്.  ഒരു പാട് ഭീഷഗുരന്മാർ ഒക്കെ ചേർന്നു അല്ലെ നമ്മളെയും നമ്മുടെ വേണ്ടപ്പെട്ടവരെയും ഒക്കെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നത്. മോന് ഇത് പോലെ കടുത്ത ജലദോഷം,  പനി ചുമ മാറുന്നില്ല..നമ്മുടെ അടുത്ത വീട്ടിലെ ആ മഹാ ഭീഷഗുരൻ അത്   എന്ത് ആണെന്ന് കണ്ട്  പിടിച്ചു. കുറച്ച് ദിവസങ്ങൾ കൊണ്ട് അത് മാറ്റി എടുത്തു. തീ തിന്ന ദിവസങ്ങൾ.ആയിരുന്നു. ഇതുപോലെ സഹ ധർമ്മിണിയുടെ ലാസിക് ചെയ്തിരുന്നു. ഒരു മലയാളി ഭീഷ ഗുര. അവർ പറഞ്ഞു ഒന്നും.പേടിക്കേണ്ട. ഞങൾ ചെന്നപ്പോൾ യുവാക്കളുടെ ഒരു ഘോഷ യാത്ര ഓപ്പറേഷൻ തിയേറ്ററിൽ..പുറത്ത് നിന്ന് കാണാം..ഒരു ഒളി മറയും ഒന്നും.ഇല്ല. 5 മിനുട്ടിൽ ആണ് ആ വിദഗ്ധ എല്ലാവരെയും വെളിച്ചത്തിൻ്റെ ലോകത്ത...

ബാഡ്. മിൻ്റൺ

 രംഗം വി എം എ ബാഡ്മിൻ്റൺ ടൂർണമെൻ്റ്. സീൻ പതിവ് പോലെ കോൺട്രാ. തോൽവി അപമാനം ന്യായീകരണം. കൊല്ലത്തിൽ ഒരിക്കൽ ആയതു കൊണ്ട് എന്നെ പോലെ എല്ലാവരും ഭയങ്കര ഉത്സവത്തിൽ.. പാർട്ണർ ആയി കളിച്ചു മറ്റുള്ളവരുടെ നെഗറ്റീവും പോസിറ്റീവും മനസ്സിലാക്കി ചുളുവിൽ കപ്പ് അടിക്കാമെന്ന് വിചാരിച്ചു യുവ തുർക്കി കൾ എന്ന് സ്വയം കരുതുന്ന കുറെ മഹാന്മാർ. കുറച്ച് ബിൽഡ് അപ്പ്  ആകട്ട് യ് എന്ന് കരുതി സ്ലീവ് ലെസ്സ് ഒക്കെ ഇട്ടു പോയി..ഇല്ലാത്ത മസ്സിൽ കണ്ടെങ്കിലും എതിരാളികൾ ഒന്ന് പതറണ്ടേ , ഒന്നും സംഭവിച്ചില്ല. എട്ട് നിലയിൽ.പൊട്ടി. കണ്ണടച്ച് തുറക്കുമ്പോള് ഔട്ട് ആയി കഴിഞ്ഞിരിക്കുന്നു. പിന്നെ അവലോകനം ആയി..19 -19  ആയിരുന്നു എങ്ങനെ തോറ്റ. പ്രഷർ ആണോ. കൈയിൽ ഇരിപ്പ് അല്ലാതെ എന്തു പറയാൻ. വിധിച്ചത് അല്ലെ കൊയ്യു. അപ്പുറത്ത് മഹാരഥന്മാർ ചാടി ചാടി സ്മാഷ് കൾ അടിച്ചു കൂട്ടുന്നു. ഓളം കൂട്ടാൻ ആയി ഇത്തവണ മോണിംഗ് ഗ്രൂപ്പ് ഓറഞ്ച് ടി ഷർട്ട് ഒക്കെ ഇട്ടു ആണ് ഇറങ്ങിയത്.. കളറിൻ്റെ ഗുണം കൊണ്ട് ആണോ എന്തോ എല്ലാവരും നല്ല വൃത്തി ആയി തോറ്റു. രാത്രി ആയപ്പോളേക്കും ഓറഞ്ച് കളർ എല്ലാം ഡാർക്ക് ആയി.  പതിയെ ഓറഞ്ച് കളറുകൾ അപ്രത്യക്ഷമായി....

കുഞ്ഞച്ചന് ഓർമ പൂക്കൾ

 അച്ചന് രണ്ടു അനിയന്മാർ ആയിരുന്നു. അതിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു ജയറാം കുഞ്ഞച്ചൻ. എന്നും താടി വെച്ചിട്ടേ കുഞ്ഞച്ചനേ കണ്ടിട്ടുള്ളൂ. അച്ചൻ്റെ ഏറ്റവും ചെറിയ അനിയൻ ആയിരുന്നത് കൊണ്ട് സ്വന്തം മോനെ പോലെ ആയിരുന്നു. അമ്മക്ക് എന്നും ഉള്ള പരാതിയും അത് ആയിരുന്നു. സ്നേഹം മുഴുവൻ അങ്ങോട്ട് മാത്രം എന്ന് ആണ് അമ്മക്ക് തോന്നിയിരുന്നത്. പക്ഷേ ഞാൻ എന്നും കുഞ്ഞച്ചൻ്റെ സന്തോഷം നിറഞ്ഞ മുഖം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞങൾ സമ്മർ വെക്കേഷൻ ചെലവിടുന്നത് കൂടുതലും കുഞ്ഞച്ചൻ്റെ കൂടെ ആയിരുന്നു. ഞങ്ങൾക്ക്. ഊഞ്ഞാൽ കെട്ടാനും സിനിമക്ക് കൊണ്ട് പോകാനും ചീട്ട് കളിക്കാനും അന്താക്ഷരി കളിക്കാനും ഒക്കെ കുഞ്ഞച്ചൻ തന്നെ വേണമായിരുന്നു.  എപ്പോളും ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കാൻ ആണ് കുഞ്ഞച്ചൻ ശ്രമിച്ചിരുന്നത് എന്ന് തോനുന്നു. അഛൻ കുഞ്ഞച്ചന് വേണ്ടി കുറെ ബിസിനസ്  ഒക്കെ തുടങ്ങിയ കഥ അമ്മ പറയാറുണ്ട്.പഠിക്കാൻ.മോശം ആയിരുന്നു എന്ന് വേണം കരുതാൻ. മുത്തശ്ശൻ മരിക്കുമ്പോൾ അച്ഛനോട് ആവശ്യപ്പെട്ടത് കുഞ്ഞച്ചനെ നോക്കണം എന്ന് ആണ്. ഭാഗം വെച്ച് കിട്ടിയത് കുഞ്ഞച്ചന് കൊടുത്തു അഛൻ മാതൃക കാണിച്ചു. ഒരു മകനെ പോലെ ആണ് കുഞ്ഞച്ചൻ എന്ന് ആണ് അഛൻ ഞങ്ങള...

Day Dream

It was a daydream I had today. I thought I would write it down while it’s still fresh. "Blue sky, green sea, red earth", right? Forgive me if the whole thing sounds a bit cliché. So, this happens in a valley filled with both greenery and sand. Don't ask me where it is; there's no room for logic in a story. First off, a bunch of people from my old office are there. I haven't seen them in a long time... people I really wanted to meet. We are rolling around in the sand... kind of like our Sri Sri's dance of joy. For those who don't know, he steps to the rhythm of devotional songs and randomly throws jasmine garlands into the crowd. And there's a huge scramble to catch them. I've been there too... though I didn't quite get what the whole thing was about. Anyway, that episode ended. After that, the scene changed. Suddenly, all the sand vanished. It became a valley entirely blanketed in green, filled with incredibly soft grass. Wondering how it got s...

ദിവാ സ്വപ്നം

 ഇന്ന് കണ്ട ഒരു ദിവാ സ്വപ്നം ആണ്. ചൂടോടെ എഴുതാം എന്ന് കരുതി. നീലാകാശം പച്ച കടൽ ചുമന്ന ഭൂമി എന്ന് അല്ലെ. സംഭവം സ്വൽപ്പം ക്ലിഷെ ആണ് എങ്കിൽ ക്ഷമിക്കൂ. അപ്പൊ ഈ സംഭവം നടക്കുന്നത് പച്ചപ്പ് നിറഞ്ഞ മണൽ നിറഞ്ഞ താഴ് വാരത്തിൽ ആണ്. എവിടെ ആണ് എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യം ഇല്ല. ആദ്യമായിട്ട് എൻ്റെ പഴയ ഓഫീസിലെ കുറെ പേര് ഉണ്ട് അവിടെ.കുറെ നാളായി കണ്ടിട്ട്..കാണണം എന്ന് ആഗ്രഹിച്ചവർ. മണലിൽ കിടന്നു ഉരുളുന്നു..നമ്മുടെ ശ്രീ ശ്രീയുടെ ആനന്ദ നൃത്തം പോലെ.. അറിയാത്തവർക്ക് വേണ്ടി അദ്ദേഹം ഇങ്ങനെ ഭക്തി ഗാനത്തിന് ചുവട് വെച്ച് നടക്കും,ഇടക്ക് മുല്ലപ്പു മാലകൾ വലിച്ചു ഏറിയും. അത് പെറുക്കാൻ അടി.ഞാനും പോയിട്ടുണ്ട്..സംഭവം എന്താണെന്ന് മനസ്സിലായില്ല. അപ്പൊ അങ്ങനെ ആ എപ്പിസോഡ് കഴിഞ്ഞു. അത് കഴിഞ്ഞപ്പോൾ സീൻ മാറി. പെട്ടെന്ന് മണൽ ഓക്കെ മാഞ്ഞു പോയി. മുഴുവൻ പച്ച പുതച്ച താഴ് വാരം.നിറച്ച് മൃദുലം ആയിട്ടുള്ള പുല്ല്. ഇങ്ങനെ മൃദുലം ആയി എന്നല്ലേ..സ്വപ്നത്തില് എല്ലാം ഇങ്ങനെ ഒക്കെ ആയിരിക്കും കൂട്ടുകാരെ. പിന്നെ സ്കൂളിലെ കൂട്ടുകാർ എത്തി. എന്തോ പിക്നിക് പോലെ ആയിരുന്നു പക്ഷേ ഓട്ടവും ചാട്ടവും ആണ്..നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഇരിക്കു...

The Sky Ship and the White Marble

Yesterday, seeing some FB posts suddenly triggered a flashback. Years ago... after finishing my computer studies, and realizing that teaching or startups wouldn't work out for an average Malayali like me, I boarded the train to this city. It would be more accurate to say that my father put me on that train... Carrying a computer—the remains of my failed startup attempt—on my head, I got off at Kalasipalyam. It was freezing cold. In those days, this city was cold even at 12 noon. I stayed with my brother-in-law. His younger brother was there too. They understood the sorrow of an unemployed young man, so they even gave me a separate room. Once they left for work, it was just me and an old Ericsson mobile phone with a 'tail' (antenna)... which only worked occasionally. I would take it and go to browsing centers. I remember 'JobStreet' was the site used to hunt for jobs back then. Nights turned into days, and days into nights, but nothing happened. That was when Relianc...

ഓണം ഒന്നാം പാഠം

ജലദോഷി ആയി ഉത്രാടപ്പാച്ചിലിൽ ഒന്നിലും പെടാതെ മെത്തയിൽ കിടന്നിരുന്ന ഞാൻ പെട്ടെന്ന് എഴുനേറ്റു. ഒരു റീലിൽ ഓണസദ്യ എന്ന ഒരു ബോർഡും കേരള വിഭവങ്ങളും നിരത്തി വെച്ചിരിക്കുന്നു. ഒരു കാന്റീൻ ആണെന് തോനുന്നു. കൂടാതെ ഓണപ്പാട്ടു മിക്സ് ചെയ്തിരിക്കുന്നു. ആരോ ലൈക്കിനും കമ്പനിയിലെ ആൾക്കാരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തത് ആണെന്നു മനസ്സിലായി. കമന്റ് ഇട്ടു. പുറകേ ന്യായീകരണ തൊഴിലാളികൾ ഇറങ്ങി. മതി ആക്കി.ബ്ലോഗ് ത്രെഡ് കിട്ടിയല്ലോ. അപ്പൊ പറഞ്ഞു വന്നത് ഓണം ഓണസദ്യ ഓണചിട്ടകൾ ഇതൊന്നും അറിയാത്ത മലയാളികൾ ആണ് നമുക്കു ചുറ്റും , എന്തിനു എന്റെ കുട്ടികൾ അടക്കം. ഇപ്പോളൊണം എന്നാൽ സെറ്റ് സാരി കസവു മുണ്ടു പ്രിന്റ് ഷർട്ട് ഓണസദ്യ. കഴിഞ്ഞു. എന്താണ് ഓണം എന്തിനു ആണ് ഓണം ഇത് എത്ര ആൾക്ക് അറിയാം. ഞാൻ ജനിച്ചത് കേരളത്തിൽ ആയതു കൊണ്ടും എന്റെ വീട്ടുകാരും നാട്ടുകാരും പറഞ്ഞു തന്ന കഥകളും.ആചരിച്ച രീതികളും ആണ് എനിക്ക് ഓണം. ഇന്ന് ഗൂഗിളിൽ അടിച്ചാൽ ഓണകഥകൾ വരും. അതല്ലല്ലോ ഓണം. പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ ദേവേന്ദ്രന്റെ കുശുമ്പ് കാരണം കൃഷ്ണൻ വാമനൻ ആയി വന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. എന്തിനാ അന്ന് കേരളത്തിൽ കള്ള...

വിഎം എ ഓണം 2025

 ആഘോഷങ്ങൾ മലയാളിക്ക് പുത്തരി ഒന്നും.അല്ലല്ലോ. പക്ഷേ അന്യ സംസ്ഥാന മലയാളികൾക്ക് ഓണാഘോഷം ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്ന് ആണ്. അങ്ങനെ പ്രതീക്ഷിച്ചു ഇരുന്ന വിഎം എ ഓണം വരവായി.  പതിവ് രീതികൾ പ്രതീക്ഷിച്ച് എത്തിയവരെ ഞെട്ടിച്ച ദിവസം ആയിരുന്നു ആദ്യ ദിവസം. പൂക്കളം കൊണ്ട് ഇന്ദ്രജാലം കാണിച്ച നമ്മുടെ കൂട്ടുകാരും വരകൾ കൊണ്ട് നിറക്കൂട്ട് ചാലിച്ച കുട്ടിപ്പട്ടാളവും ഒക്കെ ആയി പാതി ദിനം കടന്നു പോയി.  ഉച്ച കഴിഞ്ഞതോടെ ഉത്സവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് വടം വലി. അവതാരകർ മത്സരിച്ചു കമൻ്ററി നടത്തി ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. പതിവ് പോലെ പാപ്പന്മാർ ഒരു കൂസൽ പോലും ഇല്ലാതെ വന്നു എവർ റോളിംഗ് ട്രോഫി നാലാമത് ജയിച്ചിട്ട് പോയി.  ജയിക്കാനായി ജനിച്ചവർ. തെരഞ്ഞെടുത്ത ഫുഡ് ട്രക്കുകൾ മറ്റൊരു ആകർഷണം ആയിരുന്നു. നല്ല നാടൻ മലയാളി കടി കളും കുലുക്കി സർബത്ത് ഒക്കെ ആയി മനസും വയറും നിറഞ്ഞ പ്രതീതി.  നമ്മുടെ നാടൻ ഭക്ഷണത്തിന് പകരo വേറെ ഒന്നും വരില്ല.  തീർന്നില്ല.പാട്ടും ഡാൻസും ആയി പിന്നെയും എത്രയോ സമയം പിന്നെയും കടന്നു പോയി. ആരും ഇടക്ക് എഴുന്നേറ്റു പോയതായി തോന്നിയില്ല. തിരക്ക് കൂടിക്കൊണ്ടിരു...

വീണ്ടും ഒരു വിഷു

 അങ്ങനെ വീണ്ടും ഒരു വിഷുക്കാലം വരവായി. ഇത്തവണ ഒരു ഉണ്ണിക്കണ്ണൻ കൂടി ഉണ്ട് വിഷു സദ്യ ഉണ്ണാൻ.അതു കൊണ്ട് സന്തോഷം ഇരട്ടി ആണ്. പാക്കറ്റിൽ വാങ്ങിയ കണിക്കൊന്നയും ഇൻസ്ട മാർട്ടിലെ സിന്ധൂർ മാങ്ങ യൂം കളർ ഇല്ലാത്ത വെള്ളരിക്കയുമായി ഒരു കണി. വിഷുക്കാലം പ്രത്യേകതകൾ ഒരുപാട് ഉണ്ടായിരുന്നു ചെറുപ്പത്തിൽ. സമ്മർ വെക്കേഷൻ. വിഷു കഴിഞ്ഞാൽ ഉടനെ എൻ്റെ പിറന്നാൾ..എല്ലാം കൂടി എനിക്കു കുറച്ചു മുൻകൈ കിട്ടുന്ന ആകെ ഉള്ള സമയം. എല്ലാവർക്കും നല്ല കാര്യം. ഇത് പോലെ. ആയിരുന്നൂ എന്നും എങ്കിൽ എന്ന് തോന്നിയിരുന്ന കാലം.  പണ്ട് വിഷുക്കൈനീട്ടം ആയിരുന്നൂ വിഷു എന്നാല്. മുത്തച്ഛൻ തന്നിരുന്ന പുത്തൻ പുത് നോട്ടുകളും നാണയങ്ങളും മുത്തച്ഛൻ്റെ വീട്ടിലെ ആ വിഷു ക്കാലവും ഇനി ഒരിക്കലും തിരിച്ചു വരില്ല. ആ തളത്തിൽ എല്ലാവരും കൂടി നിലത്ത് ഇല ഇട്ടു കഴിച്ചിരുന്ന സദ്യയുടെ സ്വാദ് ഇന്നും നാവിൽ ഉണ്ട്. എത്രയൊ തരത്തിൽ ഉള്ള മാങ്ങകൾ ഉണ്ടായിരുന്നു അന്നൊക്കെ. ഒരു കടും പച്ച കളർ ഉള്ള മാങ്ങ ഉണ്ടായിരുന്നു. അത്രയും മധുരം ഉള്ള മാങ്ങ ജീവിതത്തിൽ പിന്നെ കഴിച്ചിട്ടില്ല. വിഷുപക്ഷി യുടെയും ഉപ്പൻ്റെയും സംഗീതം നിറഞ്ഞു നിന്നിരുന്നു ആ വിഷുക്കാലം മുഴവൻ. അതു പോലെ പുതി...

ഓണ വിശേഷങ്ങൾ

ഓണ നാളുകളിൽ ഒരു ഓണ ബ്ലോഗ് ആകാമെന്ന് കരുതി. ഇന്ന് കൈ എത്തി പിടിക്കാൻ പോലും സാധ്യം അല്ലാത്ത ഓർമകളിലെ ഓണം. നഗരങ്ങളിലെ ടെറസിലും ഇടുങ്ങിയ മുറികളിലെ പ്ലാസ്റ്റിക് വാഴ ഇലയും പ്ലാസ്റ്റിക് പൂക്കളങ്ങളും കൊണ്ട് ഉള്ള ഓണ ആഘോഷം അല്ല പണ്ടത്തെ ഓർമകളിലെ ഓണം.  കാണം വിറ്റും ഓണം ഉണ്ണണം എന്നത് പോലെ പണ്ട് അത്തം ആകുമ്പോഴേക്കും  ഓണത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങുകയായി. അതിരാവിലെ ഞാനും ചേച്ചിയും നാട് മുഴുവനും നടന്നു ഒരു കൊട്ട പൂവ് ശേഖരിക്കും.എന്നിട്ട് അതു കൊണ്ട് മനോഹരം ആയ പൂക്കളം ഒരുക്കും.  അന്ന് എല്ലാ വീട്ടിലും മത്സരം ആയിരുന്നു. മാവേലിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പ്. മറ്റൊരു ഓർമ ഓണം വെക്കേഷനിൽ അച്ഛൻ്റെ വീട്ടിൽ ആയിരിക്കും. അവിടെ എല്ലാം റെഡി ആയിരിക്കും. ഊഞ്ഞാൽ,കസിൻസ്, അന്താക്ഷരി, ചീട്ടു കളി എന്ന് വേണ്ട എല്ലാം. വേണ്ട എല്ലാം ഉള്ള ഇടം അല്ലേ സ്വർഗം. അവിടം സ്വർഗം ആയിരുന്നു. ഓണം കൊള്ളുക എന്ന ഒരു ചടങ്ങ് ഉണ്ട്.. അതായത് ഓണ ദിവസം രാവിലെ മഹാബലി എല്ലാ വീട്ടിലും എത്തും എന്ന് ആണല്ലോ സങ്കല്പം. അപ്പോ വീട്ടിലെ ഒരാള് പൂജ ഒക്കെ ചെയ്തു തൃക്കാക്കര അപ്പനെ ഒക്കെ പൂജിച്ചു മാവേലിയെ എതിരേൽക്കണം. ഞാൻ ആയിരുന്നു ഈ ഓണം കൊണ്ടിരുന്നത്....

സിനിമ യൂം അഡ്ജസ്റ്റ്മെൻ്റ് ും പവറും

 ഇപ്പോളത്തെ വിഷയം സിനിമ  ആണല്ലോ.അപ്പോ അതിനെ  കുറിച്ച് രണ്ടു വാക്ക്. സിനിമ ഒരു മായിക ലോകം ആണ്.അതിൽ ചെന്നു പച്ച പിടിക്കാൻ എളുപ്പം അല്ല.  ഞാൻ സിനിമ സെറ്റ് അല്ലെങ്കിൽ താരങ്ങളെ ആദ്യം കാണുന്നത് പുറപ്പാട് എന്ന സിനിമ യുടെ സെറ്റിൽ ആണ്.ഞങ്ങളുടെ ഗ്രാമത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിലെ ഒട്ട് മിക്ക താരങ്ങളും ഉള്ള സിനിമ ആയിരുന്നു അത്.മമ്മൂട്ടി വീടിൻ്റെ മുന്നിലൂടെ ബൈക്കിൽ പോയിരുന്നത് ഇപ്പോളും ഓർക്കുന്നു. എന്ന് ഇവർ ഈ പറയുന്നതു പോലെ ഡ്രസ്സ് മാറാനും മറ്റും മറ കെട്ടിയിട്ടു ആണ് ഇവർ ഒക്കെ ചെയ്തിരുന്നത്. വാസന്തിയും ലക്ഷ്മിയും ഷൂട്ടിംഗ് ലൊക്കേഷൻ അവിടെ തന്നെ ആയിരുന്നു. അവർ സീൻ കളുടെ ഇടയിൽ ഒരു പഴയ വാനിൽ കയറി ആയിരുന്നു ഡ്രസ്സ് ചേഞ്ച് ഒക്കെ ചെയ്തിരുന്നത്. ഇന്ന് ഇത് കാരവാൻ ആയി ഒളി കാമറ ആയി അങ്ങനെ. അപ്പോ പറഞ്ഞു വെരുന്നത് അഡ്ജസ്റ്‌മെൻ്റും ബാക്കി വല്യേട്ടൻ മാരുടെ പവർ ഗ്രൂപ്പിസവും ആണ്.  പണ്ട് ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്..പണ്ടത്തെ സിനിമ ചെന്നൈ അടിസ്ഥാനം ആക്കി ആയിരുന്നു. ഒരു ദിവസം രാത്രി രണ്ടു സഹോദരി മാരായ പ്രമുഖ നടിമാരെ സംവിധായകൻ്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന്. ഇത് ഇ...

സ്കൂൾ ദിനങ്ങൾ

 ആദ്യമായി എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും  ഗുരു ജനങ്ങൾക്കും സ്വാഗതം. ഈ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും കൃതജ്ഞതയൂം അറിയിക്കട്ടെ. 30 കൊല്ലങ്ങൾ മുമ്പ് ഉള്ള ഓർമയുടെ പുസ്ത താളുകളിൽ നിന്ന് അടർത്തി എടുത്ത കുറച്ച്  ശകലങ്ങൾ ഈ നിമിഷം ഓർത്തു പോകുന്നു. തൊണ്ണൂറുകളൂടെ ആരംഭം അന്ന് ഞാൻ ഗവണ്മെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത് 7 വരെ..അന്നത്തെ കാല ഘട്ടത്തിൽ പ്രൈവറ്റ് സ്കൂൾ എന്നത് എല്ലാവർക്കും സാധ്യം ആയിരുന്നില്ലല്ലോ.. അന്ന് മുക്കില്ല  രാജ്യത്തെ മുറിമൂക്കൻ രാജാവായി ഗവണ്മെൻ്റ് പ്രൈമറി യിൽ വിലസിയിരുന്ന കാലം. 7th ശേഷം എവിടെ വിടും എന്നതായിരുന്നു വീട്ടുകാരുടെ ചിന്ത. അച്ഛന് സൈനിക സ്കൂളിലോ നവോദയ ഒക്കെ യോ ആയിരുന്നു താൽപര്യം. പിന്നെ ഇംഗ്ലീഷ് മീഡിയം  st george don bosco അങ്ങനെ. പിന്നെ ചേച്ചി ഇവിടെ ആയിരുന്നത് കൊണ്ട് എന്നെ ഇവിടെ ചേർത്തു . ഞങ്ങൾക്ക് കെഎസ്ഇബി ബസ് ഉണ്ടായിരുന്നു സ്കൂളിൽ വരാൻ. അതിൽ വന്നിരുന്നു എങ്കിലും ചില ദിവസങ്ങളിൽ  ലോക്കൽ ബസിൽ ST കൊടുത്തും പോയിരുന്നു. ആദ്യ ദിവസങ്ങളിൽ എനിക്ക് നല്ല പേടി ആയിരുന്നു. Pvt സ്കൂൾ എങ്ങനെ ആണെന്ന് അറിയില്ല. പോരാത്തതിന് ചേച്ചി ഉണ്ട് സ്കൂ...

അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ

 അച്ഛൻ - ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ എൻ്റെ മുത്തച്ഛൻ്റെ ഡയറിക്കുറിപ്പുകൾ നിന്നുള്ള ഒരു ശകലം ആണ്.കുറച്ച് ശകലങ്ങൾ ഞാൻ ആണ് എഴുതിയത് മുത്തച്ഛൻ പറഞ്ഞു തന്നിട്ട്. മുത്തച്ഛൻ്റെ വാക്കുകൾ ഇതായിരുന്നു "എൻ്റെ ഓർമകളിൽ നിന്നും സമി എഴുതിയത്" ഞാൻ അന്ന് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.കാലത്ത് ഇടവേളയിൽ ക്ലാസ്സ് ടീച്ചർ എന്നെ വിളിച്ചു ഒരാളെ ചൂണ്ടി കാണിച്ചു "ദേ പോകുന്നു നിൻ്റെ അച്ഛൻ". അങ്ങനെ ഞാൻ ആദ്യമായി എൻ്റെ അച്ഛനെ വളരെ കാലത്തിനു ശേഷം കാണുകയാണ്.കുറച്ച് നേരം നോക്കി നിന്നു. പിന്നെ ക്ലാസ്സിൽ വന്നിരുന്നു. പിന്നീട് എനിക്ക് ഓർമ വന്നു.വളരെ കുട്ടി ആയിരിക്കുമ്പോൾ അച്ഛൻ ഒരു ചെയിൻ വാച്ച് എനിക്ക് തന്നതൂം അത് ഞാൻ കൊണ്ട് നടന്നതും.അതിനു ശേഷം ഇപ്പോൾ ആണ് അച്ഛനെ കാണുന്നതും പരിചയപ്പെടുന്നതും. അക്കാലത്ത് ഞങ്ങൾ നല്ല സ്ഥിതിയിൽ ആയിരുന്നു. വല്യമ്മാവൻ സൈക്കിൾ ആയിരുന്നു യാത്ര ചെയ്തിരുന്നത്.അമ്മ കുട്ടി കാലത്ത് സ്കൂളിൽ പോയിരുന്നത് കുതിര വണ്ടിയിൽ ആയിരുന്നുവത്രെ. അമ്മൂമ്മ ഞാൻ ജനിക്കുന്നതിനു മുമ്പേ തന്നെ മരിച്ചു പോയിരുന്നു, എന്നെ വളർത്തിയതും ലല്ലിച്ചതും മുത്തശ്ശി ആയിരുന്നു. വീട്ടിൽ എൻ്റെ കുട്ടിക്കാലത്ത...