Posts

Showing posts from November, 2022

Football diaries

Image
It's football season. So I thought of writing about football and worshiping. My father wanted me to become a footballer But for me, my mind was not fixed in any game. At four o'clock in the morning I used to go and play badminton.Football in the evening then cricket/volleyball and caroms. I was Ready for any game, no matter who calls or whatever game it was. Mom still says that I play till the last man stands. Even now, if I go to the gym for two hours, I comeback and play badminton for two hours. I have started playing football when I was in school.There was this sevens club. Players allowed me to play in between. Maybe they allowed me, because I was left-footed. So I used to get a chance every now and then.  I still remember heading for the first time in my life. I do fall to the ground and my memory disappeared, that's the reason to remember this particular heading. In the meantime, the selection trails I used to attend. But I didn't play with a fixed mindset to get

Siren eyes and charming smile

Image
Yesterday Saw a Siren eyes and a Charming smile person by chance. It was like watching a Cameron movie. The feeling we get, when we see Kate winslet or Julia Roberts. 100s of expressions comes and goes in that face within a few seconds . Siren eyes with charming smile and a black beauty spot on the face and small dimple cheek.Can God give all these features written by the poet to someone? Some faces can be never forgotten. There are so many faces in our life that we cannot forget, no matter how much we try to forget them. Then there are some bad shadow faces which everyone wants to forget always. A smile is also a feature, which we can't forget. If we see a charming smile, it feels like raining in our heart. Sometimes people call them happy go lucky, but everyone likes people who smiles and joyful. I have heard that, my smile is also decent one. But then there is still the sadness of not getting a dimple on my cheeks. In everyone's life, there could have been a parade of dozen

കാൽപന്ത് കളി ഒരു അപാരത

Image
ഫുട്ബോൾ സീസൺ ആണല്ലോ. അപ്പൊ പിന്നെ ഫുട്ബോളും ആരാധനയെയും പറ്റി എഴുതണമല്ലോ.. അച്ഛന് ഭയങ്കര ആഗ്രഹം ആയിരുന്നു എന്നെ ഒരു ഫുട്ബോളർ ആക്കണം എന്ന്. പക്ഷെ എനിക്ക് ആണെങ്കിൽ ഒരു കളിയിലും മനസ്സ് ഉറച്ചു നിൽക്കാറില്ല. രാവിലെ നാല് മണിക്ക് പോയി ബാഡ്മിൻറൺ കളിക്കും..വൈകിട്ടു ഫുട്ബോൾ അല്ലെങ്കി ക്രിക്കറ്റ്/വോളീബോൾ . പിന്നെ ക്യാരംസ്. ആര് എന്തിനു വിളിച്ചാലും റെഡി. അമ്മ ഇപ്പോഴും പറയും അവനു ആക്കറ്റം കളിക്കണം. ഇപ്പോഴും അങ്ങനെ തന്നെ രണ്ടു മണിക്കൂർ ജിം പോയി വന്നാലും, പിന്നെയും പോയി രണ്ടു മണിക്കൂർ ബാഡ്മിൻറൺ കളിക്കും. അപ്പൊ പറഞ്ഞു വന്നത് സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഫുട്ബോൾ കളിച്ചു തുടങ്ങിയത്. അവിടെ സെവൻസ് ക്ലബ് ഉണ്ടായിരുന്നു. ചേട്ടന്മാർ ഇടയ്ക്കു കളിപ്പിക്കും. ഞാൻ ഇടതു കാലൻ ആയതു കൊണ്ട് ആയിരിക്കും ഇടക്കിടക്ക് ചാൻസ് കിട്ടാറുണ്ട്. ജീവിതത്തിൽ ആദ്യമായി ഹെഡ് ചെയ്ത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഹെഡ് ചെയ്തു നിലത്തു വീണു ഓർമ തന്നെ പോയി, അതാണ് ഓർക്കാൻ കാരണം. ഇടയ്ക്കു സെലെക്ഷൻ ഒക്കെ പോയി, പക്ഷെ മനസ് ഉറപ്പിച്ചു  കളിച്ചില്ല. പണ്ട് തൊട്ടേ ഒരു അര്‍ജന്‍റീന ഫാൻ ആയിരുന്നു. മറഡോണയെയും ബാറ്റിസ്സ്റ്റിയൂട്ടായും കളം നിറഞ്ഞു കളിച്ചിരുന്ന കാലം..ല

ആരാണ് നീ

Image
  ആരാണ് നീ ആരാണ് നീ  വേദനയിൽ ആശ്വാസം ആണ് നീ  സ്വപ്നങ്ങൾക്കുള്ള ചിറകു ആണ് നീ  കൊടും കാറ്റിൽ അഭയം ആണ് നീ  പേമാരിയിൽ കുട ആണ് നീ  വേനൽച്ചൂടിൽ തണൽ ആണ് നീ വിശപ്പിൽ അന്നം ആണ് നീ  ദാഹത്തിൽ വേഴാമ്പൽ ആണ് നീ മാതൃത്വത്തിൽ സർവംസഹ ആണ് നീ  പിതൃത്വത്തിൽ സംരക്ഷണം ആണ് നീ  വിശ്വാസത്തിന്റെ കെടാവിളക്ക് ആണ് നീ  സൗഹൃദത്തിന്റെ അടയാളവും  ആണ് നീ  നൊമ്പരങ്ങൾക്കുള്ള നീറ്റൽ ആണ് നീ  ആത്മാവിന്റെ സ്പന്ദനം ആണ് നീ ഗുരുവിന് ഉള്ള ദക്ഷിണ ആണ് നീ  പക യുടെ വിരോധി ആണ് നീ  ഇരുട്ടിൽ വെളിച്ചം ആണ് നീ  കണ്ണീർച്ചാൽ തുടക്കണം നീ  പ്രായത്തിൽ കൂട്ട് ആണ് നീ  സഞ്ചാരത്തിൽ തേരാളി ആണ് നീ  ഓർമകളിൽ നിറങ്ങൾ ആണ് നീ  ആരാണ് നീ ആരാണ് നീ  ഞാൻ ആണ് നീ  നിങ്ങൾ ആണ് നീ 

തുക്കിടി സായിപ്പ്‌

Image
  തുക്കിടി സായിപ്പ്‌  ഈ തുക്കിടി എന്നാൽ എന്ത് എന്ന് എനിക്ക് പറഞ്ഞു തെരാൻ അറിയില്ല..പക്ഷെ ഇത് മുഴുവൻ വായിച്ചു കഴിഞ്ഞു നിങ്ങൾക്കു മനസിലാകും എന്ന് കരുതുന്നു. നമ്മൾ സായിപ്പുമാർ എന്ന് വിളിക്കുന്നത് തൊലി വെളുത്തവരെ ആണ് എന്നാണ് വെയ്പ്. അതായതു ശരാശരി കറുത്ത വർഗക്കാർ ആയ ഇന്ത്യ ക്കാർക്ക് തോന്നിയ ഒരു കോംപ്ലക്സിൽ നിന്ന് ആയിരിക്കും ഈ പേര് കിട്ടിയത്.  ചിലർ സായിപ്പിനെ പോലെ വേഷം കെട്ടുകയും സ്വന്തം നില മറന്നു അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. അതിനു പ്രധാന കാരണം അവർ പുറം രാജ്യങ്ങളിൽ പോയി രണ്ടു ചില്ലറ ഉണ്ടാക്കി എന്നതാണ്. തിരിച്ചു വന്നു കഴിഞ്ഞാൽ പിന്നെ ജഡ്ജ്മെന്റ് കളുടെ ഒരു ഘോഷയാത്ര ആയിരിക്കും. മറ്റുള്ളവരെ പുച്ഛം. ഒരു എഴുപതു ശതമാനം ആൾക്കാരും അങ്ങനെ ആയിരിക്കും .. പക്ഷെ അതിൽ ബാക്കി മുപ്പതു ശതമാനം ആൾകാർ പണ്ടത്തെ ക്കാളും വിനീതൻ മാർ ആയിത്തീരും..ഇത് കാഴ്ചപ്പാടിന്റെ വ്യത്യാസ്സം ആണെന്ന് വേണം കരുതാൻ.  എത്രയോ നല്ല പദവിയിൽ ഇരിക്കുന്ന ആൾക്കാരെ എനിക്കറിയാം..എന്റെ ഫാമിലിയിൽ തന്നെ ഉണ്ട്.പക്ഷെ അവരുടെ വിനയം കണ്ടു എനിക്ക് തന്നെ നാണം തോന്നിയിട്ടുണ്ട് എന്നോട്..  ഒരു പക്ഷെ ആ വിനയം,ആരെയും പുച്ഛിക്കാതെ ഉള്ള ജീവിതം, അതായിരിക്കും

The great villain called "Stage Fear"

Image
  The great villain called "Stage Fear" There must have been many occasions in our lives when this villain must have caught us. Sometimes you don't need an audience for this villain to catch us. While talking to someone or raising our voice in a group, this villain will make us feel low. A good percentage of people have it. Not many will admit as life is about standing still with pride. Today's kids don't seem to have this. They don't hesitate to ask anything to anyone. That's the surrounding they are growing up in with friends from different cultures and regions. Children have learned that sitting silent like a cat won't help them to succeed. This great villain has caught me in the past. Reluctance to talk to people..Reluctance to enter an audience. I think my father understood this hence, he slowly encouraged me to enter stage.The first one was poem recitation. After that I started participating in elocutions and my fear started to disappear. Mom &a

Let love spread in all hearts

Image
Love is the mother's warmth Love is the father's sweat Love is letting go off, elder brother and sister Love is the envy of little brother and sister Love is the care of grandfather and grandmother Love is the lover's strife Love is the teachings of the Guru Love is the teasing of friends Love is the pearl color of angels Love is the coolness of the rain Love is the touch of the wind Love is the smell of the sweat Love is the light of the moon Love is the shine of the Sun Love is the silence of the forest Love is the waves of the river Love is the beauty of music Love is the stars in the sky Love is the colors of Vibgyor Love is the happiness in dreams Love is the pain in the sadness Love is self-fulfillment in pleasures Love is leaves and flowers on trees Love is the pollen of flowers Love is the sting of despair Love is the key to freedom Love is the beacon of hope Love is the constant sound Love is the measure of confidence Love is the taste of the tongue Love is the wav

സ്നേഹം

Image
അമ്മ യുടെ ചൂട് ആണ് സ്നേഹം അച്ഛന്റെ വിയർപ്പു ആണ് സ്നേഹം ചേട്ടന്റെയും ചേച്ചിയുടെയും വിട്ടു വീഴ്ചകൾ ആണ് സ്നേഹം കുഞ്ഞു പെങ്ങളുടെയും കുഞ്ഞു ആങ്ങള യുടെയും അസൂയ ആണ് സ്നേഹം മുത്തശ്ശന്റെയും അമ്മൂമ്മയുടെയും ലാളനം ആണ് സ്നേഹം  പ്രണയിനിയുടെ പിണക്കം ആണ് സ്നേഹം  ഗുരുവിന്റെ ഉപദേശങ്ങൾ ആണ് സ്നേഹം  കൂട്ടുകാരുടെ കളിയാക്കൽ ആണ് സ്നേഹം മാലാഖമാരുടെ തൂവെള്ള നിറം ആണ് സ്നേഹം മഴയുടെ കുളിർമ ആണ് സ്നേഹം കാറ്റിന്റെ തലോടൽ ആണ് സ്നേഹം വിയർപ്പിന്റെ ഗന്ധം ആണ് സ്നേഹം  നിലാവ് ആണ് സ്നേഹം സൂര്യതാപം ആണ് സ്നേഹം  കാടിന്റെ നിശബ്ദത ആണ് സ്നേഹം പുഴയുടെ ഓളങ്ങൾ ആണ് സ്നേഹം സംഗീതത്തിന്റെ സൗന്ദര്യം ആണ് സ്നേഹം  ആകാശത്തിലെ നക്ഷത്രങ്ങൾ ആണ് സ്നേഹം  മാരിവില്ലിലെ നിറങ്ങൾ ആണ് സ്നേഹം  സ്വപ്നങ്ങളിലെ സന്തോഷം ആണ് സ്നേഹം ദുഖങ്ങളിലെ നൊമ്പരം ആണ് സ്നേഹം  സുഖങ്ങളിലെ ആത്മനിർവൃതി ആണ് സ്നേഹം  മരങ്ങളിലെ ഇലകളും പൂക്കളും ആണ് സ്നേഹം  പൂക്കളിലെ പൂമ്പൊടി ആണ് സ്നേഹം  നിരാശയിലെ കച്ചിത്തുരുമ്പു ആണ് സ്നേഹം  സ്വാതന്ത്രത്തിലെ കട്ടുറുമ്പ് ആണ് സ്നേഹം  പ്രത്യാശയയുടെ നിലവിളക്കു ആണ് സ്നേഹം  നിലക്കാത്ത ശബ്ദം ആണ് സ്നേഹം  ആത്മവിശ്വാസത്തിന്റെ അളവുകോൽ ആണ് സ്നേഹം  നാവിന്റെ രുചി

ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം

Image
ഓർമ്മകൾ ഓടി കളിക്കുന്ന ബാല്യം. കുട്ടികാലം ഒരിക്കലും തിരിച്ചു വരില്ല, പക്ഷെ കുട്ടികാലത്തെ  ഓർമ്മകൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ഒരു തണുത്ത വെളുപ്പാൻ കാലത്തു ആ മലഞ്ചെരുവിൽ എത്തിയത്. മൂന്ന് ചുറ്റും മല. മലയിലേക്കു നോക്കിയാൽ കുറെ നീർച്ചാലുകൾ..ചില സമയത്തു ആനകളെ പോലും കാണാം. ഇത് കൊല്ലങ്ങൾക്ക് മുൻപ് ആണ്. ഇപ്പൊ ആന പോയിട്ട് കുഴിയാന പോലും കാണുമെന്നു തോന്നുന്നില്ല അവിടെ. അടുത്ത് തന്നെ ആറുകൾ ( പുഴകൾ) .നിറഞ്ഞു ഒഴുകുന്ന പുഴ ഇപ്പോൾ എല്ലാര്ക്കും പേടി സ്വപ്നം ആണ്.പക്ഷെ അന്ന് ഞങ്ങൾക്ക്  എല്ലാവര്ക്കും അത് ഒരു വികാരം ആയിരുന്നു. പാറ പുറത്തു നിന്നും ചാടും ആറ്റിലേക്ക്. ഞെഞ്ചു ഇടിച് ചുവന്നിട്ട് ആണ് വീട്ടിൽ എത്തുക .ഒരു ദിവസം കൈയോടെ പിടി കൂടി അമ്മ. പൊതിരെ തല്ല് കിട്ടി. സ്കൂൾ വിട്ടു വന്നാൽ പിന്നെ കാടായ കാടുകളും നാടായ നാടുകളും തേടി നടക്കും..ഇന്നത്തെ കുട്ടികളെ പോലെ ഇന്ന കളി എന്ന് ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എത്ര നേരം കൂടുതൽ കളിക്കാം അത്രയും നേരം..'അമ്മ അന്വേഷിച്ചു വരാറുണ്ട്..പതിയെ പതിയെ 'അമ്മ അടി നിർത്തി. എന്റെ ഷർട്ട് യിലെ യും ട്രൗസറിലെയും ചെളി ഉരച്ചു കളഞ്ഞു കഴുകി അമ്മയുടെ പകുതി ജീവിത

Unknown Force in the mountains

Image
Unknown Force in the mountains. Firstly let me clarify that this is just an experience which I would like to share with all of you. After reading this, neither a believer should become a non-believer, nor a non-believer should become a believer. Let's go back to the pre-QL period. Flashback has become an old keyword. Computer education was trending that time. In those days, the job one used to get after studies was a computer trainer-cum-developer. i.e., teaching people programming, Excel etc. and making websites and applications. I also took tuitions for engineering students and Thrissur Engineering College students.  During this time, I remembered I had a vow to our God made during my student days. The vow was that if I pass MCA, I will go to the mountain and do the ‘Sayana Pradakshina’. We have a saying in Malayalam, “you do half, and the other half God will do”. In the past, Mom used to make offerings like this. One of them was lighting candles for a Saint. Mom us

സഭാ കമ്പം എന്ന മഹാ വില്ലൻ

Image
സഭാ കമ്പം എന്ന മഹാ വില്ലൻ സഭാ കമ്പം എന്ന വില്ലൻ കടന്നു വരാത്ത സന്ദർഭങ്ങൾ കുറവ് ആയിരിക്കും നമ്മുടെ ഒക്കെ ജീവിതത്തിൽ. സഭാ കമ്പം വരാൻ സദസ്സ് തന്നെ വേണം എന്ന് ഇല്ല. ഒരാളോട് സംസാരിക്കാൻ അല്ലെങ്കിൽ ഒരു ഗ്രൂപ്പിൽ ശംബ്ദം ഉയർത്താൻ ഇതിനൊക്കെ തടസ്സം ആയി നിൽക്കുന്ന മഹാ വില്ലൻ ആണ് സഭാ കമ്പം. ഒരു നല്ല ശതമാനം ആൾക്കാർക്കും ഇത് ഉണ്ട്. ആരും സമ്മതിക്കില്ല.ചെറുത്തു നില്പിൽ ആണല്ലോ ജീവിതം.  ഇന്നത്തെ കാല ഘട്ടത്തിലെ കുട്ടികളിൽ ഇത് അധികം ഇല്ല.അവർക്കു എവിടെ കെറിയും എന്തും പറയാനും ചോദിക്കാനും ഒരു മടിയും ഇല്ല. അവർ വളർന്നു വരുന്ന സാഹചര്യം അതാണ്. ചുറ്റും പല നാട്ടിൽ നിന്നും പല സംസ്കാരത്തിൽ വളർന്നു വന്ന സുഹൃത്തുക്കൾ. അവരുടെ ഇടയിൽ പൂച്ചയെ പോലെ ഇരുന്നിട്ട് കാര്യമല്ല എന്ന് കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഈ മഹാ വില്ലൻ പണ്ട് എന്നെ പിടി കൂടിയിരുന്നു. ആൾക്കാരോട് സംസാരിക്കാൻ മടി..ഒരു സദസ്സിൽ കയറാൻ മടി. അച്ഛൻ ഇത് മനസിലാക്കിയിരുന്നു എന്ന് വേണം കരുതാൻ..പതുക്കെ എന്നെ സദസ്സിൽ കയറാൻ പ്രോത്സാഹിപ്പിച്ചു തുടങ്ങി..ആദ്യം പദ്യം ചൊല്ലൽ ആയിരുന്നു. പിന്നെ പ്രസംഗം അങ്ങനെ കുറേശ്ശേ എന്റ്റെ ഭയം മാറി തുടങ്ങിയിരുന്നു. 

മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും

Image
മലർമാൻ മിഴിയാളും വശ്യമായ പുഞ്ചിരിയും ഇന്നലെ യാദൃശികം ആയി ആണ് ഒരു മലർമാൻ മിഴിയാളെ കണ്ടത്. ഒരു ഭരതൻ സിനിമ കാണുന്ന പോലെ. ക്ലാരയും വൈശാലിയും ഒക്കെ തന്ന ഫീൽ. വശ്യമായ പുഞ്ചിരിയും മലർമാൻ മിഴികളും ചുണ്ടിന്റെ മുകളിൽ കറുത്ത കാക്കപുള്ളിയും ഒക്കെ ഉള്ള മലർമാൻ മിഴിയാൾ..കവി എഴുതിയ ലക്ഷണങ്ങൾ എല്ലാം കൂടി ദൈവം കൊടുക്കുമോ ഒരാൾക്ക്. ചില മുഖങ്ങൾ ആരും മറക്കില്ല. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത എത്രയോ മുഖങ്ങൾ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ട്. പിന്നെ ഉള്ളത് പൊയ്‌മുഖങ്ങൾ ആണ്..അത് എല്ലാവരും മറക്കും. അത് പോലെ ആണ് പുഞ്ചിരിയും. വശ്യമായ പുഞ്ചിരി കണ്ടാൽ മനസ്സിൽ മഴപെയ്തു തോർന്ന സുഖം ആണ്. ആൾകാർ ചിരികുടുക്ക എന്ന് വിളിക്കും ചിലപ്പോൾ അവരെ.പക്ഷെ എല്ലാവര്ക്കും ഇഷ്ട്ടം ആണ് പുഞ്ചിരി ക്കുന്നവരെ. പറഞ്ഞു വരുമ്പോൾ എൻ്റെ സ്വന്തം ചിരിയും അത്യാവശ്യം കൊള്ളാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഒരു നുണക്കുഴി ഇല്ലാത്തതിന്റെ സങ്കടം ഇപ്പോഴും ഉണ്ട്. എല്ലാവരുടെ ജീവിതത്തിലും മാന്മിഴിമാരുടെ ഘോഷ യാത്ര ഉണ്ടായി കാണും. എനിക്കും ഉണ്ടായിട്ടുണ്ട് പല ഘട്ടങ്ങളിൽ ആയി. എം ടി പറഞ്ഞത് മലർമാൻമിഴിമാർ ശപിച്ചു കൊണ്ട് കൊഞ്ചും എന്നും, ചിരിച്

Big screen - a magical illusion

Image
Big screen - a magical illusion There must be no one who has not fallen into this trap. Some try hard and end up doing other jobs. Some hold on and survive with experience and influence. Others are brimming with their own talent. Long time ago, this circle of desire influenced me too. When I looked in the mirror, I felt I was born to be an actor even though I was a little thin. And dark complexion is not a crime, aren't all Indians somewhat dark? Meanwhile One day I saw an advertisement in the newspaper. A young actor required for Fazil's film..Those who are interested can send bio data including good photos. I went immediately to Appukuttan. Appukuttan was the main hair stylist of our locality. He wore thick glasses or soda glasses. I always got the same hair cut-monkey crop cut. Because Mom wanted it that way.Even nails she used to trim to the maximum extent possible. But at some point my father decided that his son can get a summer cut. For that also AppuKutt

അഭ്രപാളി എന്ന മോഹവലയം

Image
അഭ്രപാളി എന്ന മോഹവലയം ഈമോഹവലയത്തിൽ വീഴാത്ത ആരും തന്നെ ഉണ്ടാകില്ല. ചിലർ പരിശ്രമിച്ചു അവസാനം സഹി കേട്ട് മറ്റു ജോലികൾ ചെയ്തു ജീവിക്കുന്നു. ചിലർ പരിചയവും സ്വാധീനവും ഉപയോഗിച്ച് പിടിച്ചു നില്കുന്നു. മറ്റു ചിലവർ കഴിവ് കൊണ്ട് കളം നിറഞ്ഞു നില്കുന്നു. അങ്ങനെ പണ്ട് പണ്ട് ഈ മോഹവലയം എന്നെയും സ്വാധീനിച്ചു. കണ്ണാടിയിൽ നോക്കിയപ്പോ തോന്നി എന്താ എനിക്ക് കുറവ്, കുറച്ചു മെലിഞ്ഞു ഇരിക്കുന്നു എന്ന് അല്ലെ ഉള്ളു. പിന്നെ ഇരുണ്ട കളർ ഒരു കുറ്റം ആണോ എല്ലാ ഇന്ത്യക്കാരും ഒരു വിധം ഇരുണ്ടതു അല്ലെ. അപ്പൊ പറഞ്ഞു വന്നത് അഭ്രപാളിയിലേക്ക് കടക്കാൻ ഉള്ള ശ്രമത്തെ പറ്റി ആണ്. ഒരു ദിവസം പേപ്പറിൽ പരസ്യം കണ്ടു. ഫാസിലിന്റെ ഫിലിമിലേക്കു ഒരു ചെറുപ്പക്കാരനെ വേണം..താല്പര്യം ഉള്ളവർ നല്ല ഫോട്ടോസ് അടക്കം ബയോ ഡാറ്റ അയക്കുക. ഉടനെ അപ്പുക്കുട്ടന്റെ അടുത്തേക്ക് വെച്ച് പിടിച്ചു. അപ്പുക്കുട്ടൻ സ്ഥലത്തെ പ്രധാന ബാർബർ ആണ്. കണ്ണിൽ കുപ്പി ഗ്ലാസ് ആണ്. എന്റെ മുടി എന്നും ഒരേ കട്ട് ആയിരുന്നു..മങ്കി ക്രോപ്പ് കട്ട്. 'അമ്മ അതെ സമ്മതിക്കു..അമ്മക്ക് എല്ലാം പറ്റെ വെട്ടണം. നഖവും ചേർത്തേ വെട്ടു. പിന്നെ എപ്പോളോ അച്ഛന് തോന്നി എന്റെ മുടി സമ്മർ

മല മുകളിലെ അജ്ഞാത ശക്തി

Image
മല മുകളിലെ അജ്ഞാത ശക്തി. ആദ്യമേ പറയട്ടെ ഇത് ഒരു അനുഭവം പങ്കു വെക്കൽ മാത്രം ആണ്. ഇത് വായിച്ചു ഒരു വിശ്വാസിയും അവിശ്വാസി ആകരുത് .ഒരു അവിശ്വാസിയും വിശ്വാസിയും ആകരുത് എന്നാണ് എന്റെ ഒരു അപേക്ഷ. അപ്പൊ പ്രീക്യുഎൽ കാലത്തിലെക്ക് കടക്കാം.ഫ്ലാഷ്ബാക് ഒക്കെ പഴയ കീ വേഡ് ആയി.കമ്പ്യൂട്ടർ പഠനം കഴിഞ്ഞ കാലം. അന്നൊക്കെ പഠിച്ചു ഇറങ്ങിയാൽ കിട്ടുന്ന ജോലി കമ്പ്യൂട്ടർ ട്രെയിനർ കം ഡെവലപ്പേർ ആയിരുന്നു. അതായതു ആൾക്കാർക്കു പ്രോഗ്രാമിങ്, എക്സൽ തുടങ്ങിയവ പഠിപ്പിക്കുക കൂടാതെ വെബ്സൈറ്റ് കളും അപ്പ്ലിക്കേഷൻസ് ഉം ഉണ്ടാക്കുക. കൂടെ എഞ്ചിനീയറിംഗ് സ്റ്റുഡൻ്റ്സ് ഇനും തൃശൂർ എഞ്ചിനീയറിംഗ് കോളജിലെ കുട്ടികൾക്കും ട്യൂഷൻസ് എടുത്തിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് പണ്ട് ഒരു വഴിപാടു നേർന്നു വെച്ച ഒരു കാര്യം ഓർത്തത്. എംസിഎ പാസ് ആയാല് മലയിൽ പോയി ശയന പ്രദക്ഷിണം ചെയ്യാം എന്ന് ആയിരുന്നു ആ വഴിപാട്. തൻ പാതി ദൈവം പാതി എന്ന് ആണല്ലോ. പണ്ട് 'അമ്മ ഇത് പോലെ വഴിപാടുകൾ നേർന്നിരുന്നു. അത് ഏതോ ഒരു പുണ്യാളന് മെഴുകുതിരി കത്തിക്കൽ ആയിരുന്നു അതിൽ ഒന്ന്. അങ്ങനെ ചേച്ചിയുടെ കളഞ്ഞു പോയ പാദസരം വരെ കിട്ടി എന്ന് ആണ് 'അമ്മ പറഞ്ഞിരുന്നത്.ഈ വിശ്വാസ

The radiant girl

Image
The radiant girl I was reading yesterday's blog comments and messages Then I looked back, there she was. The radiant girl. I was always medium complexion, hence only white color used to get my attention. Everyone in the house were fair and I was the only one having medium complexion. But with ponds cream I was able to gain some amount of fairness. So during the time when I was bit fair,once I looked back and saw. That radiant girl. Started with regular cliché dialogues. If you see white smoke outside, you are interested, if you see black smoke, you are not interested, these kind of bad jokes. I thought it worked. Then I went out and looked back. The radiant girl was not to be seen. Then I thought everything was over.Days passed on and the location changed. I was staying in Mumbai Company Guest House.Purpose was. The radiant girl. Such hot condition. I waited for two hours and travelled by auto in the hot sun.. I got off at some checkpoints and then again in another auto.. finally r

ആകാശ നൗക യാത്രയും വെണ്ണക്കൽ സ്വപ്ന സായൂജ്യവും

Image
നഗര പ്രവേശനവും ആകാശ നൗക യാത്രയും വെണ്ണക്കൽ സ്വപ്ന സായൂജ്യവും ഇന്നലെ എഫ്ബി പോസ്റ്റുകൾ കണ്ടപ്പോൾ ഇടയ്ക്കു പെട്ടെന്ന് ആണ് ആ ഫ്ലാഷ്ബാക്ക് ഓര്മ വന്നത്. കൊല്ലങ്ങൾക്കു മുൻപ്..കമ്പ്യൂട്ടർ പഠനം ഒക്കെ കഴിഞ്ഞു ശരാശരി മലയാളികളെ പോലെ ടീച്ചിങ്ങും സ്റ്റാർട്ട് അപ്പും ഒക്കെ ഒരു നടക്കു പോകില്ല എന്ന് മനസ്സിലാക്കിയ സമയത്തു ആണ് ഈ നഗരത്തിലേക്ക് വണ്ടി കേറുന്നത്..അച്ഛൻ വണ്ടി കേറ്റി വിട്ടു എന്ന് പറയുന്നത് ആയ്യിരുകും നല്ലതു.. സ്റ്റാർട്ട് അപ്പ് ഇന്റെ ബാക്കി ആയിരുന്ന കമ്പ്യൂട്ടറും തലയിൽ ഏറ്റി കലാസി പാളയിൽ വന്നിറങ്ങി..കോച്ചുന്ന തണുപ്പ്. അന്നത്തെ ഈ നഗരത്തിൽ ഉച്ചക്ക് പന്ത്രണ്ടു മണിക്കും തണുപ്പ് ആണ്. താമസം അളിയന്റെ കൂടെ..അളിയന്റെ അനിയനും ഉണ്ട്. തൊഴിൽ ഇല്ലാത്ത ചെറുപ്പക്കക്കാരന്റെ സങ്കടം അവർക്കു അറിയാമായിരുന്നു.അത് കൊണ്ട് പ്രതേകം റൂം വരെ വിട്ടു തന്നിരുന്നു.അവർ ജോലിക്കു പോയി കഴിഞ്ഞാൽ പിന്നെ ഞാനും വാലുള്ള ഒരു എറിക്‌സൺ മൊബൈലും മാത്രം..അത് ഇടക്കൊക്കെയേ വർക്ക് ചെയുള്ളു..അതുമായി ഇറങ്ങും ബ്രൗസിംഗ് സെന്ററിലേക്ക്. ജോബ്‌സ്ട്രീട് എന്ന സൈറ്റ് ആയിരുന്നു ആണ് എന്റെ ഓര്മ അന്നു ജോലി തപ്പാൻ. അങ്ങനെ രാത്രികൾ പകലുകൾ ആ

പ്രകാശം പരത്തുന്ന പെൺകുട്ടി

Image
പ്രകാശം പരത്തുന്ന പെൺകുട്ടി ഇന്നലത്തെ ബ്ലോഗ് അഭിപ്രായങ്ങളും മെസ്സേജുകളും ഒക്കെ വായിച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അതാ. ആ പ്രകാശം പരത്തുന്ന പെൺകുട്ടി. പണ്ട് ഇരുണ്ട കളറിന്‍റെ കോംപ്ലക്സ് ഉണ്ടായിരുന്നത് കൊണ്ട് വെളുപ്പ് മാത്രേ കണ്ണിനു പിടിച്ചിരുനുള്ള്. വീട്ടിൽ എല്ലാവരും വെളുത്ത് പാല് പോലെ ഞാൻ മാത്രം ഇരുണ്ടു. അങ്ങനെ പൊൻഡ്‌സ് ക്രീം തേച്ചു കുറച്ചു വെളുത്തു ഇരിക്കുന്ന സമയത്തു ആണ് കണ്ടത് അതെ. ആ പ്രകാശം പരത്തുന്ന പെൺകുട്ടി. സ്ഥിരം ക്ലിഷ ഡയലോഗ് എടുത്തു കാച്ചി . പുറത്തേക്കു വെളുത്ത പുക കണ്ടാൽ താല്പര്യം എന്നും കറുത്ത പുക കണ്ടാൽ താല്പര്യം ഇല്ല എന്നും മറ്റും ഉള്ള സ്ഥിരം അടവ്. അത് ഏറ്റു എന്ന് വിചാരിച്ചു.പുറത്തിറങ്ങി തിരിച്ചു നോക്കി അതാ. പ്രകാശം പരത്തുന്ന പെൺകുട്ടിയെ കാണാൻ ഇല്ല. എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ അന്ന് ലൊക്കേഷൻ ചേഞ്ച്. മുംബൈയിൽ അന്നത്തെ താമസം കമ്പനി ഗസ്റ്റ് ഹൗസ്..ഉദ്ദേശം പ്രകാശം പരത്തുന്ന പെൺകുട്ടി. മുടിഞ്ഞ ചൂട്.. രണ്ടു മണിക്കൂർ പൊരി വെയിലത്ത് ഓട്ടോയിൽ യാത്ര..ഏതൊക്കെയോ ചെക്ക് നാക്കയിൽ ഇറങ്ങി പിന്നെയും ഓട്ടോയിൽ..അവസാനം ഒരു പാർക്കിൽ എത്തി. കുറെ കൊതുകു കടി

What a fragrance for memories

Image
What a fragrance for memories When I came back from the gym in the morning, I had idli from Udupi. Then I remembered my mother's love. No matter where I start to go out , before that, 'Amma used to feed me in my mouth. A taste that cannot be found in any five star hotel. What a fragrance for memories. When I got back home and looked at the fruit basket, Orange smiled at me. Then I remembered my father's love. When my dad used to come back from Ernakulam, he used to bring oranges in a wooden box. Even if the stomach is full, there will be still more oranges. And my father does not eat any of the snacks he gets in the office, he brings everything packed. The tast of that parippuvada is still on my tongue. What a fragrance for memories. When I fight with my sister at home, even if I kick her, she won't say anything. I don't remember my sister hurting me even once. What a fragrance for memories. I used to wait for summer vacation to begin so that I can meet g

ഓർമ്മകൾക്കെന്തു സുഗന്ധം

Image
ഓർമ്മകൾക്കെന്തു സുഗന്ധം. രാവിലെ ജിമ്മിൽ നിന്ന് തിരിച്ചു വരുമ്പോൾ ഉഡുപ്പിയിൽ നിന്ന് ഇഡലി കഴിച്ചു അപ്പോൾ ആണ് ഓർത്തത് അമ്മയുടെ സ്നേഹം. എവിടെ ഇറങ്ങാൻ നിന്നാലും അതിനു മുൻപ് 'അമ്മ ഭക്ഷണം വായിൽ വെച്ച് തെരും. ഏതു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും കിട്ടാത്ത സ്വാദ്. ഓർമകൾക്ക് എന്ത് സുഗന്ധം. തിരിച്ചു വീട്ടിൽ എത്തി ഫ്രൂട്ട് ബാസ്കറ്റ് നോക്കിയപ്പോൾ ഓറഞ്ച് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ആണ് ഓർത്തത് അച്ഛന്റെ സ്നേഹം. പണ്ട് അച്ഛൻ എറണാകുളം പോയി വരുമ്പോൾ മരപെട്ടിയിൽ ഓറഞ്ച് കൊണ്ട് വരും.വയറു നിറച്ചു കഴിച്ചാലും പിന്നെയും ബാക്കി ഉണ്ടാകും. പിന്നെ ഓഫീസിൽ കിട്ടുന്ന സ്നാക്ക്സ് ഒന്നും അച്ഛൻ കഴിക്കില്ല എല്ലാം പാക്ക് ചെയ്തു കൊണ്ട് വരും ആ പരിപ്പുവട യുടെ സ്വാദ് ഇപ്പോഴും നാവിൽ ഉണ്ട്. ഓർമകൾക്ക് എന്ത് സുഗന്ധം. വീട്ടിൽ ചേച്ചിയുമായി അടി കൂടുമ്പോൾ ചേച്ചിയെ ചവുട്ടി യാലും ചേച്ചി ഒന്നും പറയില്ല. ചേച്ചി എന്നെ ഒരിക്കൽ പോലും വേദനിപ്പിച്ചത് എനിക്ക് ഓര്മ ഇല്ല. ഓർമകൾക്ക് എന്ത് സുഗന്ധം. സമ്മർ വെക്കേഷൻ ആക്കാൻ കാത്ത് നില്കും മുത്തശ്ശന്റെ അടുത്ത് പോകാൻ. പോകുന്ന വഴിയിൽ വുഡ്ലാൻഡ് ഹോട്ടലിൽ എണിറ്റു നില്കും നെയ്‌റോസ്‌റ് അടിക്കാൻ ,ന